സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍. പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വേശ്യാലയങ്ങള്‍ നടത്തുന്നതും ലൈംഗിക വ്യാപാരത്തിന് ഇടനില നില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരവും നിലവില്‍ ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്. ഇതിന് പിന്നാലെയാണ് പണം നല്‍കി …
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രഹസ്യരേഖകള്‍, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ജോലി പോയി. വിദേശ രാജ്യങ്ങളില്‍ രഹസ്യ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടൂര്‍ ഗുണ്‍ലോഗ്‌സണ്‍ രാജിവച്ചു. പനാമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം പ്രകടനം നടന്നിരുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും കൊണ്ടുവന്നു. എന്നാല്‍ പാര്‍ലമെന്റ് …
സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം പോള്‍ വാക്കറുടെ അപകട മരണം, കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ കുറ്റക്കാരല്ലെന്ന് കോടതി. അപകടം സംഭവിക്കുമ്പോള്‍ പോള്‍ വാക്കറുടെ പോര്‍ഷെ കരേര ജി.ടി ഓടിച്ചിരുന്ന ക്രിസ്റ്റിന്‍ റോഡ്‌സ് നല്‍കിയ പരാതിയലാണ് കാലിഫോര്‍ണിയ കോടതിയുടെ വിധി. വാഹനത്തിന്റെ കുഴപ്പമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു റോഡ്‌സ് പരാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ …
സ്വന്തം ലേഖകന്‍: കുവൈറ്റും ചെലവു ചുരുക്കലിന്റേയും സ്വദേശിവല്‍ക്കരണത്തിന്റേയും പാതയിലേക്ക്, പ്രവാസികള്‍ക്ക് തിരിച്ചടി. കുത്തനെ ഉയരുന്ന ചെലവുകള്‍ ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതത്വം പരിഹരിക്കുന്നിനുമായി കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുങ്ങുന്നതായാണ് സൂചന. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്വദേശികളെ പരമാവധി നിയമിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് …
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും, പുതിയ സാങ്കേതിക വിദ്യ വരുന്നു. ഡ്രൈവറില്ലാത്ത ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പരിഷ്‌കാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒപ്പം മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട വികസനമായി ഈ വര്‍ഷം അവസാനത്തോടെ അത്യാധുനിക കോച്ചുകള്‍ പാളത്തിലിറങ്ങും. കൊറിയന്‍ നിര്‍മാതാക്കളില്‍നിന്ന് …
സ്വന്തം ലേഖകന്‍: സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ സേനയിലെ സൈനികരുടെ ഹൃദയവും കരളും തുരന്നെടുത്ത് ഭക്ഷിക്കുന്നതിനാല്‍ കുപ്രസിദ്ധനായ വിമത സേനയിലെ അംഗം അബു സക്കറാണ് കൊല്ലപ്പെട്ടത്. നരഭോജി ഭീകരന്‍ എന്നാണ് സക്കറെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അല്‍ കൈ്വദ തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍. കള്ളപ്പണ നിക്ഷേപകരുടെയും നികുതിവെട്ടിപ്പുകാരുടെയും വിവരങ്ങളുള്ള പാനമ രേഖകളില്‍ പിതാവ് ഇയാന്‍ കാമറണിന്റെ പേരും ഉള്‍പ്പെട്ടതാണ് ഡേവിഡ് കാമറണിനെ പ്രതിരോധത്തിലാക്കിയത്. മോള്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ പേരില്‍ ഇയാന്‍ കാമറണ്‍ ബഹാമസില്‍ 30 വര്‍ഷത്തോളം പണം നിക്ഷേപിച്ചെന്നാണ് രേഖകളിലുള്ളത്. 2010 …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കാണ് വനിതാ സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയില്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങള്‍ …
സ്വന്തം ലേഖകന്‍: ലിബിയയിലെ സംഘര്‍ഷം, കോഴിക്കോട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ കാണാതായി. ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ ജോലി ചെയ്തിരുന്ന മലയാളി ഐടി ഉദ്യാഗസ്ഥന്‍ റെജി ജോസഫിനെയാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കോഴിക്കോട് പേരാമ്പ്ര ചെമ്പ്ര കോളോത്തുവയല്‍ നെല്ലിവേലില്‍ കുടുംബാംഗമാണ് റെജി ജോസഫ്. സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി പ്രോജക്റ്റ് ഉദ്യോഗസ്ഥനായി ജോലി …
സ്വന്തം ലേഖകന്‍: ബ്രസല്‍സ് മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ കനത്ത സുരക്ഷാ വലയത്തില്‍. ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഹീത്രു, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റഡ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ സംഘടനകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ളവരെ …