സ്വന്തം ലേഖകന്‍: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്? രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കുള്ള പ്രതികാരമാണ് പുറത്താക്കല്‍ എന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പരസ്യങ്ങളിലെല്ലാം ആമിര്‍ ഖാനായിരുന്നു …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു. തുര്‍ക്കിയുടെ തീരത്ത് രണ്ട് സ്ഥലങ്ങളിലായി രണ്ട് ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ എത്ര പേര്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക …
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ രണ്ടാമന്‍ തന്റെ സഹോദരനാണെന്ന സംശയവുമായി ഇന്ത്യന്‍ വംശജയായ സഹോദരി രംഗത്ത്. സിറിയയില്‍ അമേരിക്ക ന്‍ടത്തിയ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ എന്ന ഐസിസിന്റെ ആരാച്ചാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ജിഹാദി ജോണിനെക്കാള്‍ ഭീകരനായ ഒരു പുതിയ ആരാച്ചാര്‍ ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ രണ്ടാമന്‍ ആരാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: 323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍. ഒപ്പം 59 സിക്‌സറുകളും 129 ബൗണ്ടറികളും അടിച്ചു കൂട്ടുകയും ചെയ്തു സച്ചിനെ പോലും ഞെട്ടിച്ച പ്രണവ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാന്‍ ഒറ്റക്ക് 1000 റണ്‍സടിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭണ്ഡാരി കപ്പില്‍ കെ …
സ്വന്തം ലേഖകന്‍: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഇന്നലെ വൈകിട്ട് 4.20 ന് സൈനിക ഹെലികോപ്റ്ററില്‍ ഗവ. വിക്‌ടോറിയ കോളജ് മൈതാനിയില്‍ കൊണ്ടുവന്ന മൃതദേഹം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഏറ്റുവാങ്ങി. നിരഞ്ജന്റെ പിതാവ് ശിവരാജനും ഭാര്യ രാധികയും സഹോദരങ്ങളും അനുഗമിച്ചു. പ്രത്യേക …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്. നേരത്തെ പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ആണെന്നായിരുന്നു നിഗമനം. എന്നാല്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തി. ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളെ ഇനി റോബോട്ട് നോക്കി വളര്‍ത്തും, ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി സുക്കര്‍ബര്‍ഗ് ദമ്പതികള്‍. പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടുത്തിടെ പിറന്ന മകളെ നോക്കാനായി ഒരു റോബോട്ടിനെ നിര്‍മ്മിക്കുക എന്നത്. മകളെ നോക്കാന്‍ മാത്രമല്ല വീട്ടു കാര്യങ്ങള്‍ കൂടി നോക്കാനാണ് സുക്കര്‍ബര്‍ഗ് …
സ്വന്തം ലേഖകന്‍: ഈജിയന്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു വയസുകാരന്‍ 2016 ലെ ആദ്യ അഭയാര്‍ഥി രക്തസാക്ഷിയായി. യൂറോപ്പിലേക്ക് കടക്കാനായി ഗ്രീസിലേക്ക് കടല്‍മാര്‍ഗം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസുകാരനാണ് മുങ്ങി മരിച്ചത്. അഭയാര്‍ഥികളുടെ മരുപ്പറമ്പായ ഈജിയന്‍ കടലിലായിരുന്നു ദുരന്തം. ഈ വര്‍ഷത്തെ ആദ്യ അഭയാര്‍ഥി മരണമാണിത്.അമ്മക്കൊപ്പമായിരുന്നു യാത്ര. അവര്‍ സഞ്ചരിച്ച ബോട്ടില്‍നിന്ന് കടലിലേക്ക് വീഴാന്‍ ശ്രമിച്ച സ്ത്രീയുള്‍പ്പെടെ …
സ്വന്തം ലേഖകന്‍: ലോകത്തിലെ 30 കിടിലന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും മുംബൈയും. ലോകത്തെ ഏറ്റവും ശക്തമായതും ഉല്‍പാദനക്ഷമത കൂടിയതും വാര്‍ത്താവിനിമയ സൗകര്യവുള്ള 30 നഗരങ്ങളുടെ പട്ടികയിലാണ് മുംബൈയും ഡല്‍ഹിയും ഇടം നേടിയത്. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബൈക്ക് 22 മത്തെ സ്ഥാനമാണുള്ളത്. തലസ്ഥാന നഗരിയായ ഡല്‍ഹിക്ക് 24 മത്തെ സ്ഥാനമാണ്. ഇന്റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ മസാര്‍ ഇ ശരീഫ് നഗരത്തിലെ കോണ്‍സുലേറ്റിനു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒരു കൂട്ടം തോക്കുധാരികള്‍ കെട്ടിടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കോണ്‍സുലേറ്റ് കെട്ടിടത്തിനുസമീപം വെടിവെപ്പും സ്‌ഫോടനവും ഉണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരര്‍ കോണ്‍സുലേറ്റിന്റെ …