സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാലക്കാട് സ്വദേശിയായ ലഫ്റ്റ്‌നന്റ് കേണലിന് വീരമൃത്യു, മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി. വ്യോമതാവളത്തിനുള്ളില്‍ കടന്നിട്ടുണ്ടെന്നു കരുതുന്ന ഭീകരനായി തെരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അതേസമയം എത്രഭീകരര്‍ സൈനികതാവളത്തില്‍ കടന്നിട്ടുണ്ട് എന്നതും മരിച്ച ഭീകരരുടെ എണ്ണവും സംബന്ധിച്ചു കടുത്ത ആശയക്കുഴപ്പമുണ്ട്. വൈകിട്ട് ഏഴുമണിയോടെ വ്യോമതാവളത്തിനുള്ളില്‍നിന്നു വെടിയൊച്ചയും സ്‌ഫോടനശബ്ദവും കേട്ടതായി …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം, പ്രാര്‍ഥനാ സമയത്ത് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം. തെക്കന്‍ ഫ്രാന്‍സിലെ വാലന്‍സിലാണ് പള്ളിക്കുനേരെ വീണ്ടും ആക്രമണശ്രമം ഉണ്ടായത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഒരു സൈനികനും വയോധികനും പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പള്ളിയില്‍ ഏറെ പേര്‍ ആരാധനക്കത്തെിയ സമയത്ത് കാര്‍ അവര്‍ക്കിടയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു അക്രമിയെന്ന് വാലന്‍സ് …
സ്വന്തം ലേഖകന്‍: യെമനില്‍ വിമതര്‍ക്കെതിരെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു, കനത്ത പോരാട്ടത്തിനൊരുങ്ങി സൗദി. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സേന അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും സൗദിക്ക് നേരെ വിമതര്‍ റോക്കറ്റ് ആക്രമണം തുടരുകയാണ്. യെമനില്‍ വിമതരുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള മേഖലകളില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമതര്‍ക്കെതിരെ …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ പാക് ഗായകന്‍ ഉസ്താദ് റാഹത്ത് ഫത്തേ അലി ഖാനെ മടക്കി അയച്ചു, പാക് പൗരന്മാര്‍ക്ക് നേരിട്ട് ഹൈദരാബാദില്‍ ഇറങ്ങാനാവില്ലെന്ന് വിശദീകരണം. പുതുവര്‍ഷ ആഘോഷത്തില്‍ താജ് ഫലക്‌നുമ പാലസില്‍ സംഗീത പരിപാടി അവതരിപ്പിക്കാനാണ് വ്യാഴാഴ്ച ഖാന്‍ എത്തിയത്. എന്നാല്‍ പാകിസ്താന്‍ പൗരന് നേരിട്ട് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന സാങ്കേതികത …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ നാലു മലയാളികള്‍ ചേര്‍ന്ന വാര്‍ത്തക്കു പുറകെ അല്‍ നുസ്രയിലും രണ്ട് മലയാളികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയില്‍ രണ്ട് മലയാളികള്‍ ചേര്‍ന്നു എന്ന് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. സിറിയയിലെ അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയാണ് ജബാത് അല്‍ നുസ്ര. ഇക്കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ പുതുവത്സരം തനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ബാബുരാജ് പറയുന്നു. ദൈവ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുരാജ് വ്യക്തമാക്കി. പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന …
സ്വന്തം ലേഖകന്‍: ഭീകരപ്പേടിയില്‍ ലോകമെങ്ങും വര്‍ണാഭമായ ചടങ്ങുകളോടെ പുതുവര്‍ഷത്തെ വരവേറ്റു, പ്രധാന നഗരങ്ങളില്‍ ആഘോഷ രാവ്. ലണ്ടന്‍, പാരിസ്, മോസ്‌കോ, ബ്രസല്‍സ്, അങ്കാറ, മാഡ്രിഡ്, ന്യൂയോര്‍ക് തുടങ്ങി ലോകരാജ്യങ്ങളിലെ സുപ്രധാന നഗരങ്ങളുടെ പുതുവത്സരാഘോഷം ആക്രമണഭീതിയുടെ നിഴലിലായിരുന്നു. ഭീകരപ്പേടി കാരണം ബ്രസല്‍സ് എല്ലാ ആഘോഷങ്ങളും നിര്‍ത്തിവെച്ചു. ലണ്ടനിലെയും പാരിസിലെയും തെരുവുകളില്‍ സുരക്ഷാസൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. എല്ലാ പുതുവത്സരദിനത്തിലും …
സ്വന്തം ലേഖകന്‍: പുതുവര്‍ഷ രാവില്‍ ദുബായ് ബുര്‍ജ് ഖലീഫക്കു സമീപം വന്‍ തീപിടുത്തം, 63 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിനശിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു ബുര്‍ജ് ഖലീഫയില്‍ നിന്ന് ഏറെ അകലെയല്ലാതെ ഡൗണ്‍ടൗണില്‍ ഒറ്റപ്പെട്ട നില്‍ക്കുന്ന ദ അഡ്രസ് ഹോട്ടലിന്റെ ഒരുവശത്ത് തീ കണ്ടത്. 63 നിലകളിലേക്ക് തീ പടരാന്‍ അധികം നേരം വേണ്ടിവന്നില്ല. 20 മത്തെ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ നടത്തിയ സല്‍ക്കാരത്തിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി, സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ. ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി ഉപയോഗിച്ച സംഭവം രാജ്യാന്തര പ്രശ്‌നമായി വളര്‍ന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ മാപ്പു പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം ഇസ്രയേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടുക്കം രേഖപ്പെടുത്തിയ ഇസ്രയേല്‍ സ്ഥാനപതി സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാസക്ക് 363 കോടി രൂപ അനുവദിച്ചത്. ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കുന്ന പേടകത്തിന്റെ നിര്‍മാണത്തിനാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവിടുക. 2018 നു മുമ്പ് പേടകത്തിനു രൂപം നല്‍കാനാകുമെന്നാണു …