1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2016

സ്വന്തം ലേഖകന്‍: യെമനില്‍ വിമതര്‍ക്കെതിരെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു, കനത്ത പോരാട്ടത്തിനൊരുങ്ങി സൗദി. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സേന അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും സൗദിക്ക് നേരെ വിമതര്‍ റോക്കറ്റ് ആക്രമണം തുടരുകയാണ്.

യെമനില്‍ വിമതരുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള മേഖലകളില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമതര്‍ക്കെതിരെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി സൗദി സഖ്യസേന പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം സൗദിയുടെ അതിരത്തി മേഖലയായ ജീസാനില്‍ വിമതര്‍ നടത്തില ഷെല്‍ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. സൗദിയിലെ യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ വിമതരുടെ ഷെല്ലാക്രമണത്തില്‍ സാധാരണക്കര്‍ മരിക്കുന്നത് നിത്യസംഭവമാണ്. ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും വിമതരുടെ ആക്രമണ ഭീഷണിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.