സ്വന്തം ലേഖകന്‍: വര്‍ദ്ധിച്ചു വരുന്ന ഉപഭോഗാസക്തിയുടെ കാലത്ത് ആഘോഷങ്ങളില്‍ ലാളിത്യം പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ക്രിസ്മസ് ദിനാഘോഷങ്ങളില്‍ അതിരു കവിഞ്ഞ് മുഴുകരുതെന്ന് 120 കോടി റോമന്‍ കത്തോലിക്കാ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വിശ്വാസികള്‍ തടിച്ചുകൂടിയ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആയിരുന്നു പോപ്പിന്റെ ക്രിസ്മസ് ദിനാഘോഷം. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ …
സ്വന്തം ലേഖകന്‍: യുഎസിലേക്ക് പോകാനായി എത്തിയ 17 ഇന്ത്യന്‍ വിദ്യാര്‍ഥികളെ അബുദാബി വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചതായി പരാതി. ഹൈദരാബാദില്‍ നിന്നും യുഎസിലേക്ക് പോകാനായി വിദ്യാര്‍ഥികള്‍ അബുദാബി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യുഎസ് കസ്റ്റംസ് ആല്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. കാലിഫോര്‍ണിയയിലെ രണ്ടു സര്‍വ്വകലാശാലകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിന് ചെന്നപ്പോഴായിരുന്നു സംഭവം. …
സ്വന്തം ലേഖകന്‍: കാബൂളില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങും വഴി പ്രധാനമന്ത്രി മോദിയുടെ മിന്നല്‍ പാകിസ്താന്‍ സന്ദര്‍ശനം. അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലേയ്ക്ക് മടങ്ങും വഴിയാണ് മോദി പാകിസ്താനില്‍ ഇറങ്ങിയത്. ലാഹോറില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീടു സന്ദര്‍ശിച്ച മോദി തീവ്രവാദം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി ട്വീറ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: ഏഴു മണിക്കൂര്‍ കൊണ്ട് തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് നീന്തിക്കയറിയ അഭയാര്‍ഥികള്‍ക്കിടയിലെ സൂപ്പര്‍മാന്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നാണ് മറ്റു ആയിരക്കണക്കിന് സിറിയക്കാരെപ്പോലെ അമീര്‍ മെഹ്ത്രയും അഭയാര്‍ഥിയാകാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റുള്ളവരെപ്പോലെ തുര്‍ക്കി അതിര്‍ത്തി കടന്ന ഗ്രീസിലെത്തുന്നതിന് പകരം അമീര്‍ തെരഞ്ഞെടുത്തത് അല്പം കടന്ന കൈയ്യാണ്. ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി കടലിലൂടെ നീന്തിയാണ് അമീര്‍ തുര്‍ക്കിയില്‍ …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ മുന്‍ സൗന്ദര്യ റാണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മയക്കുമരുന്നുകളും വേശ്യാവൃത്തിയുമടക്കം കുത്തഴിഞ്ഞ ജീവിതത്തിന്റെ ഇരയെന്ന് സൂചന. 2007 ലെ പ്ലിമോത്ത് സൗന്ദര്യ മത്സരത്തില്‍ സൗന്ദര്യ റാണിയായി കിരീടം ചൂടിയ നതാലി ജെന്റിലിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി അസ്വഭാവികമായി അടഞ്ഞു കിടന്നരുന്ന 33 കാരിയായ നാതാലിയുടെ വീട്ടില്‍ …
സ്വന്തം ലേഖകന്‍: വാര്‍ഷിക ഉച്ചകോടിക്കായി മോദി റഷ്യയില്‍, വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. ഇന്ത്യ, റഷ്യ വാര്‍ഷിക ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് റഷ്യ സ്വീകരിച്ചത്. ദ്വദിന സന്ദര്‍ശത്തിനെത്തിയ മോദി ഉച്ചകോടിക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചകളിലും പങ്കെടുക്കുന്നുണ്ട്. ആണവ സഹകരണ, പ്രതിരോധ മേഖലകളിലും വാണിജ്യരംഗത്തും ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളും …
സ്വന്തം ലേഖകന്‍: ഇന്റര്‍പോള്‍ തെരയുന്ന പ്രതിയെന്ന് സംശയിച്ച് ആളുമാറി അറസ്റ്റ്, മലയാളി പ്രവാസി വനിതക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി. ഇന്റര്‍പോള്‍ തിരയുന്ന പ്രതിയുടെ രൂപസാദൃശ്യമുള്ള മലയാളി സാറാ തോമസിനെ ചെന്നൈയില്‍വെച്ചാണ് പോലീസും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്ക് ആളുമാറിയ വിവരം മനസിലാകുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധത്തിന്റെ …
സ്വന്തം ലേഖകന്‍: അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഹോക്കി ഇന്ത്യയിലും അഴിമതി നടത്തിയതായി ആരോപണം. ജെയ്റ്റ്‌ലി ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ജെയ്റ്റ്‌ലിയുടെ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ കെപിഎസ് ഗില്‍ ആണ്‍ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി …
സ്വന്തം ലേഖകന്‍: ഒളിക്യാമറയില്‍ 3000 പേരുടെ നഗ്‌നത പകര്‍ത്തിയ യുകെ മലയാളിക്ക് ലണ്ടന്‍ കോടതി നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചു. മലയാളിയായ ജോര്‍ജ് തോമസ് എന്ന 38 കാരനാണ് തടവുശിക്ഷ ലഭിച്ചത്. മൊത്തം 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള നഗ്‌ന വീഡിയോയാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് തെളിവായി കണ്ടെത്തിയത്. ഒളിക്യാമറയില്‍ ഏതാണ്ട് 3000 പേരുടെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നിന്ന് 13,000 കോടി രൂപക്ക് ആളില്ലാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ, നീക്കം അതിര്‍ത്തി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി. 100 ആളില്ലാ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കങ്ങളും കടന്നുകയറ്റം സംബന്ധിച്ച പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തലാണ് ഇന്ത്യയുടെ നീക്കമെന്നാണു സൂചന. ഏറ്റവും ആധുനിക ആളില്ലാ വിമാനമായ അവെന്‍ജര്‍ …