1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2015

സ്വന്തം ലേഖകന്‍: അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഹോക്കി ഇന്ത്യയിലും അഴിമതി നടത്തിയതായി ആരോപണം. ജെയ്റ്റ്‌ലി ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ജെയ്റ്റ്‌ലിയുടെ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ കെപിഎസ് ഗില്‍ ആണ്‍ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി രംഗത്ത് വന്നത്.

ഇത് സംബന്ധിച്ച് ഗില്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കിയിട്ടുണ്ട്. ജെയ്റ്റ്‌ലിയുടെ മകള്‍ സൊനാലിയെ ഹോക്കി ഇന്ത്യയിലെ അഭിഭാഷകനായി നിയമിക്കുന്നതില്‍ ചട്ട വിരുദ്ധമായി ഇടപെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. അതുകൂടാതെ വന്‍ തുകയാണ് ജെയ്റ്റ്‌ലിയുടെ മകള്‍ക്ക് ഫീസായി നല്‍കേണ്ടി വന്നതെന്നും ഗില്‍ ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹി ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനില്‍ ജെയ്റ്റ്‌ലി അഴിമതി നടത്തി എന്ന ആരോപണത്തിന് പിന്നാലെ വന്നിരിക്കുന്ന ഹോക്കി ഇന്ത്യയിലെ ആരോപണം കേന്ദ്ര സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.