1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു. തുര്‍ക്കിയുടെ തീരത്ത് രണ്ട് സ്ഥലങ്ങളിലായി രണ്ട് ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ എത്ര പേര്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 24 മൃതദേഹങ്ങള്‍ അയ്‌വാലിക് തീരത്ത് നിന്നും പത്ത് മൃതദേഹങ്ങള്‍ ദിക്ലി തീരത്തുനിന്നുമാണ് കണ്ടെടുത്തത്.

അപകടത്തില്‍ മരിച്ചവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ബോട്ടുകള്‍ പാറയിലിടിച്ചാണ് തകര്‍ന്നതെന്നാണ് നിഗമനം. പാറയില്‍ ബോട്ട് ഇടിക്കുന്ന ശബ്ദം കേട്ടെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബോട്ടുകളില്‍ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പറഞ്ഞു. തെരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.