സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പേമാരിയും വെള്ളപ്പൊക്കവും, താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നു, വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായതിനാല്‍ ചെന്നൈ ഒറ്റപ്പെട്ട നിലയിലാണ്. 31 ട്രെയിനുകള്‍ റദ്ദാക്കി, ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെന്നൈയിലെ കാഴ്ചബംഗ്ലാവും വെള്ളത്തിനടിയിലായി. ഇതാദ്യമായാണ് …
സ്വന്തം ലേഖകന്‍: സ്ത്രീപക്ഷ എഴുത്തുകാരിയും ഇസ്ലാമിക പണ്ഡിതയുമായ ഫാത്തിമ മെര്‍നീസി അന്തരിച്ചു. മൊറോക്കൊയുടെ തലസ്ഥാനമായ റബാത്തില്‍ വച്ചാണ് 75 വയസുണ്ടായിരുന്ന മെര്‍നീസി അന്തരിച്ചത്. 1940 ല്‍ മൊറോക്കോയിലെ ഫെസിലില്‍ ജനിച്ച മെര്‍നീസി പരമ്പരാഗത ഇസ്ലാമിനേയും സ്ത്രീപക്ഷ വാദത്തേയും ഒന്നിപ്പിക്കുന്ന ഒരു പുതിയ വീക്ഷണം മുന്നോട്ടു വച്ചതിലൂടെയാണ് ശ്രദ്ധേയയായത്. ബിയോണ്ട് ദി വെയ്ല്‍, ദി വെയ്ല്‍ ആന്റ് …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ സൈന്യത്തില്‍ നിന്ന് കുട്ടിപ്പട്ടാളക്കാരെ മോചിപ്പിക്കല്‍ തകൃതി, 53 കുട്ടിപ്പോരാളികളെ രക്ഷപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിപ്പട്ടാളക്കാരെ മോചിപ്പിക്കുന്നത്. സൈനികാവശ്യത്തിനായി റിക്രൂട്ട് ചെയ്തവരെയാണ് മോചിപ്പിച്ചതെന്ന് യുഎന്‍ സൈനിക വക്താവ് അറിയിച്ചു. 2012 ല്‍ മ്യാന്മാര്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മ്യാന്‍മര്‍ സൈന്യത്തില്‍നിന്ന് കുട്ടിപ്പട്ടാളക്കാരെ ഒഴിവാക്കുന്നത്. കരാര്‍ പ്രകാരം ഇതുവരെ …
സ്വന്തം ലേഖകന്‍: സിറിയയില്‍ കലിയടങ്ങാതെ റഷ്യ, ഇദ്‌ലിബ് പ്രവശ്യയില്‍ വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ബിലെ അറിഹയയില്‍ തിരക്കേറിയ ചന്തയിലായിരുന്നു റഷ്യന്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷം നടത്തിയത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുള്ളതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ റാമി അബ്ദുള്‍റഹ്മാന്‍ അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ കാണാതായ രണ്ടര വയസുകാരി കുരുന്നിനെ കണ്ടെത്തിയാല്‍ 1.7 കോടി രൂപ നല്‍കാമെന്ന് ബന്ധുക്കള്‍. കുട്ടിയെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കും ഈ പാരിതോഷികം നല്‍കുമെന്ന് ഒരു മില്യണ്‍ സൗദി റിയാല്‍ പാരിതോഷികം പ്രഖ്യാപിച്ച് ബന്ധുക്കള്‍ അറിയിച്ചു. ജൗരി അലി ഖാലിദ് എന്ന രണ്ടര വയസുകാരിയയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് റിയാദിലെ ഒരു …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ വാടകകക്കെടുത്ത ഹെലികോപ്ടറുമായി മുങ്ങിയ ക്രിസ്മസ് അപ്പൂപ്പനെ കണ്ടവരുണ്ടോ? പോലീസ് നെട്ടോട്ടത്തില്‍. വെള്ളിയാഴ്ച സാവോ പോളോ നഗരത്തെ ഞെട്ടിക്കാന്‍ ഹെലികോപ്റ്ററുമായി ഇറങ്ങിയ സാന്റയാണ് മുങ്ങിയത്. ക്രിസ്മസ് അപ്പൂപ്പനേയും ഹെലികോപ്ടറിനേയും ഇതുവരേയും കണ്ടെത്താനായിട്ടില്ല. കാംപോ മാര്‍ട്ടേ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു എയര്‍ ടാക്‌സി ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രാത്രിയോടെയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഹെലികോപ്ടറില്‍ …
സ്വന്തം ലേഖകന്‍: വിവാഹിതനും ,ഒരു കുട്ടിയുടെ പിതാവുമായ ഇന്ത്യന്‍ ഡോക്ടര്‍ തന്റ്‌റെ അടുക്കല്‍ ചികിത്സക്കെത്തിയ യുവാവിനെ ബലാല്‍സംഘം ചെയ്തു മാനസികമായി തകര്‍ത്തതായി ബ്രിട്ടീഷ് കോടതി കണ്ടെത്തി.സ്വവര്‍ഗ്ഗരതി വൈകല്യത്തിന്റ്‌റെ മൂര്‍ദ്ധന്യത്തില്‍ കുറ്റകൃത്യം നടത്തിയ ഇയാളെ രണ്ടു വര്‍ഷം കഠിന തടവിനു വിധിക്കുകയും അടുത്ത പത്തുവര്‍ഷത്തേക്ക് …
ജിജോ അരയത്ത്: സീറോ മലബാര്‍ സഭ ടോള്‍വര്‍ത്ത് കമ്മ്യൂണിറ്റി അലനോടുള്ള ആദരസൂചകമായും അലന്റെ ആകസ്മികമായ വേര്‍പ്പാടില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ചു കൊണ്ടും അലന്റെ ആത്മാവിനായി മൃതസംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ നടക്കുന്ന അന്നേ ദിവസം (ഡിസംബര്‍ 1) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. …
സ്വന്തം ലേഖകന്‍: മോശം കാലാവസ്ഥയില്‍ പാരീസില്‍ ലോക കാലാവസ്ഥാ സമ്മേളനത്തിന് തുടക്കം, നഗരം കനത്ത സുരക്ഷാ വലയത്തില്‍. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ആഗോള സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും ഉള്‍പ്പടെ 147 രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ നവംബര്‍ 13 ന് ലോകത്തെ നടുക്കിയ …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി, പറന്നെത്തിയ മധ്യപ്രദേശ് പോലീസ് കണ്ടത് പന്ത്രണ്ടാം ക്ലാസുകാരനെ. മധ്യപ്രദേശില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷണര്‍ വിലാസ് വിലാസ് ചന്ദന്‍ശിവെ അറിയിച്ചു. നവംബര്‍ 28 ന് വിമാനം തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു പന്ത്രണ്ടാം ക്ലാസുകാരന്റെ ഭീഷണി. നവംബര്‍ 20 ന് താനെയിലുള്ള എയര്‍ ഇന്ത്യ …