1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്
അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്. ഇന്ത്യയില്‍ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും കൂടിവരികയാണെന്ന് പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആമിര്‍ ഖാന്റെ സിനിമകള്‍ ആഗ്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഹിന്ദു ജാഗരണ്‍ സഭ …
രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്ലാമിക് സ്റ്റേറ്റിലെ 17കാരിയായ ഓസ്ട്രിയക്കാരിയെ തീവ്രവാദികള്‍ മര്‍ദ്ദിച്ച് കൊന്നതായി വെളിപ്പെടുത്തല്‍
രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്ലാമിക് സ്റ്റേറ്റിലെ 17കാരിയായ ഓസ്ട്രിയക്കാരിയെ തീവ്രവാദികള്‍ മര്‍ദ്ദിച്ച് കൊന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്ലാമിക് സ്റ്റേറ്റിലെ 17കാരിയായ ഓസ്ട്രിയക്കാരിയെ തീവ്രവാദികള്‍ മര്‍ദ്ദിച്ച് കൊന്നതായി വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടയായി സംഘടനയില്‍ ചേര്‍ന്ന ഓസ്ട്രിയക്കാരിയായ 17കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കൊലപാതകങ്ങള്‍ കണ്ട് ഭയന്ന പെണ്‍കുട്ടി തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സാംറ കെസിനോവിച് എന്ന 17കാരിയാണ് കൊല്ലപ്പെട്ടത്. …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചാല്‍ ആറര ലക്ഷം രൂപ പിഴ, പുതിയ നിയമം നിലവില്‍ വന്നു
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചാല്‍ ആറര ലക്ഷം രൂപ പിഴ, പുതിയ നിയമം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചാല്‍ ആറര ലക്ഷം രൂപ പിഴ, പുതിയ നിയമം നിലവില്‍ വന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയിലാണ് പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആറരലക്ഷം രൂപ പിഴ ചുമത്തുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. ഷോപ്പുകളും റസ്റ്റാറന്റുകളുമുള്‍പ്പെടെയുള്ള പൊതു ഇടങ്ങളിലാണ് ബുര്‍ഖ നിരോധിച്ചത്. വര്‍ധിച്ചു വരുന്ന ഭീകരാക്രമണ പശ്ചാത്തലത്തിലാണ് നിയമം പാസാക്കിയതെന്ന് പ്രാദേശിക …
ബിബിസി ലേഖകന്റെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ, ‘എന്റെ കിടപ്പുമുറിയില്‍ എന്തു സംഭവിക്കുന്നു എന്ന് ആരും ചോദിക്കണ്ട’
ബിബിസി ലേഖകന്റെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ, ‘എന്റെ കിടപ്പുമുറിയില്‍ എന്തു സംഭവിക്കുന്നു എന്ന് ആരും ചോദിക്കണ്ട’
സ്വന്തം ലേഖകന്‍: ബിബിസി ലേഖകന്റെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ, ‘എന്റെ കിടപ്പുമുറിയില്‍ എന്തു സംഭവിക്കുന്നു എന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല’. കുട്ടികളെക്കുറിച്ചു ചിന്തിക്കുന്നില്ലേ എന്ന ബിബിസി അഭിമുഖകാരന്റെ ചോദ്യമാണ് സാനിയയെ പ്രകോപിപ്പിച്ചത്. സാനിയയുടെ ചൂടന്‍ പ്രതികരണം അഭിമുഖം നടത്തിയയാളെ ഞെട്ടിച്ചു. തുടര്‍ന്ന് വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കളിക്കഹ്തില്‍ സാനിയക്ക് നല്ല …
മരണത്തിന്റെ മണിമുഴക്കം വീണ്ടും, അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ നിവാസിയായ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
മരണത്തിന്റെ മണിമുഴക്കം വീണ്ടും, അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ നിവാസിയായ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
സ്വന്തം ലേഖകന്‍: മരണത്തിന്റെ മണിമുഴക്കം വീണ്ടും, അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ നിവാസിയായ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാം നിവാസിയായ മലയാളി വീട്ടമ്മ കമലാഭായി ശ്രീധരനാണ് യാത്രയായത്. കൊല്ലം കുണ്ടറ സ്വദേശിനിയായിരുന്നു കമലാഭായി. നാട്ടില്‍ അവധിയാഘോഷിച്ച് മടങ്ങിവരാമെന്ന് യാത്ര പറഞ്ഞുപോയ കമലാഭായിയുടെ മരണവാര്‍ത്ത ആഘാതമായാണ് യുകെ മലയാളികള്‍ക്കുമേല്‍ പതിച്ചത്. ഈസ്റ്റ്ഹാം കാല്‍ഡണ്‍ റോഡിലാണ് …
അര്‍ജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ഇടതുപക്ഷം തകര്‍ന്നിടഞ്ഞു, പ്രതിപക്ഷം അധികാരത്തിലേക്ക്
അര്‍ജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ഇടതുപക്ഷം തകര്‍ന്നിടഞ്ഞു, പ്രതിപക്ഷം അധികാരത്തിലേക്ക്
സ്വന്തം ലേഖകന്‍: അര്‍ജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ഇടതുപക്ഷം തകര്‍ന്നിടഞ്ഞു, പ്രതിപക്ഷം അധികാരത്തിലേക്ക്. 12 വര്‍ഷത്തെ ഇടതു ഭരണത്തിന് അവസാനമിട്ടുകൊണ്ടാണ് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൗറീഷ്യോ മാക്‌രി വിജയിച്ചത്. രാജ്യത്ത് മനോഹരമായ പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അണികളെ അഭിസംബോധന ചെയ്തുകൊണ്ട് മാക്‌രി പറഞ്ഞു. ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി …
ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ കാണാം
ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്,  വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ദേര മുറഖബാദ് പോലീസ് സ്റ്റേഷന് മുന്‍വശമുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഫെഡറല്‍ ഇന്‍ഷ്വറന്‍സ്, ബയ്‌നൂന ഇന്‍ഷ്വറന്‍സ്, അല്‍ ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് തീ …
പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും, ഒപ്പം പോരാടാന്‍ ബ്രിട്ടീഷ് സൈന്യവും
പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും, ഒപ്പം പോരാടാന്‍ ബ്രിട്ടീഷ് സൈന്യവും
സ്വന്തം ലേഖകന്‍: പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും. സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമ താവളം ഉപയോഗിക്കാന്‍ ഫ്രാന്‍സിന് ബ്രിട്ടന്‍ അനുമതി നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന് ഈ ഉറപ്പു നല്‍കിയത്. ഭീകരാക്രമണത്തില്‍ വിറച്ച പാരീസിന് പിന്തുണയുമായി …
യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം
യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം
സ്വന്തം ലേഖകന്‍: യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം. ന്യൂ ഓര്‍ലിയന്‍സിലെ ഒരു പാര്‍ക്കിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ആയുധധാരികള്‍ 300 ഓളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ഐസിസ് തീവ്രവാദികളാണോ എന്നു വ്യക്തമായിട്ടില്ല. എന്നാല്‍, വെടിവപ്പിലെ പിന്നില്‍ ഐസിസാണെന്ന സംശയം …
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ രജൗരി ജില്ലയിലെ ഗൗസാരയിലായിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെയാണ് മലയാളി ജവാന്‍ വെടിയേറ്റു മരിച്ചത്. സൈന്യത്തിന്റെ പെട്രോളിങ് വാഹനത്തിനു നേരെ തീവ്രവാദികള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം അതി ശക്തമായി തന്നെ തിരിച്ചടിച്ചു. സുധിമേഷ് എന്ന മലയാളിക്കാണ് …