1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു, പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം
ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു,  പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു, പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ഇന്ത്യയിലെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവ് അന്റോണിയൊ കോസ്റ്റയാണ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. കോസ്റ്റയുടെ …
പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകന്‍
പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകന്‍
സ്വന്തം ലേഖകന്‍: പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശി. ഇപ്പോള്‍ സിറിയയിലുള്ള ബെല്‍ജിയം സ്വദേശി അബ്ദല്‍ഹമിദ് അബൗദ് ആണ് പാരിസ് ഭീകരാക്രമണത്തിന്റെ പിന്നിലെന്ന് ഫ്രഞ്ച് അന്വേഷണസംഘം കണ്ടെത്തി. ബ്രസ്സല്‍സിനു സമീപം മോളന്‍ബീക് പട്ടണത്തില്‍നിന്നുള്ള അബൗദ് ജനവരിയില്‍ ബല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ബല്‍ജിയന്‍ പോലീസ് കൃത്യസമയത്ത് ഇടപെട്ട് പദ്ധതി പൊളിക്കുകയായിരുന്നു. സിറിയയില്‍ വിശുദ്ധയുദ്ധത്തിനു …
രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം
രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് രേഖകളുടെ പിന്‍ബലത്തോടെ സുബ്രഹ്മണ്യം സ്വാമി വാദിയ്ക്കുന്നത്. ഇക്കാര്യം …
ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്
ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്. 86 വയസ്സായിരുന്നു. തന്റെ വൈവിധ്യമാര്‍ന്ന അഭിനയശൈലിയിലൂടെ ലോകമെങ്ങുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടനായിരുന്നു ജാഫ്രി. ഞായറാഴ്ച ജാഫ്രി മരിച്ച വിവരം മരുമകള്‍ ഷാഹീന്‍ അഗര്‍വാള്‍ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. . ഒരുപാട് ഇംഗ്ലീഷ് ഹിന്ദി സിനിമകളില്‍ ജാഫ്രി അഭിനയിച്ചിട്ടുണ്ട്. …
ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു
ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു. സംഘത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെടിവെയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അഭയാര്‍ത്ഥികള്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട എട്ടോളം അഭയാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നുള്ള 45,000 അഭയാര്‍ത്ഥികള്‍ നിലവില്‍ ഈജിപ്തിലുള്ളതായാണ് അധികൃതരുടെ വാദം. പാരീസ് …
ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരനായ ആരാച്ചാര്‍ ജിഹാദി ജോണെന്ന മുഹമ്മത് എംവസിക്ക് സിറിയന്‍ യുവതിയിലുണ്ടായ ആണ്‍കുട്ടിക്കാണ് ബ്രീട്ടീഷ് പൗരത്വം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജോണിന്റെ മകന്റെ സംരക്ഷണം നിയമപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് …
തുര്‍ക്കിയില്‍ മോദിയുടെ സന്ദര്‍ശന വേളയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം
തുര്‍ക്കിയില്‍ മോദിയുടെ സന്ദര്‍ശന വേളയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ മോദിയുടെ സന്ദര്‍ശന വേളയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നരേന്ദ്ര മോദി. ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സംഭവത്തിനുശേഷം അധികൃതര്‍ രാജ്യത്ത് ജാഗ്രതാ …
ഗാന്ധിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
ഗാന്ധിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേസ് അന്വേഷിച്ചതില്‍ അവ്യക്തതയുണ്ടെന്നും മഹാത്മാഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. ഇറ്റാലിയന്‍ ബെറേറ്റ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ നാഥുറാം വെടിവെയ്ക്കുന്നത്. കൊലപാതകത്തിനുശേഷം പുറത്തുവന്ന ചിത്രങ്ങളില്‍ ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായാണ് കാണിക്കുന്നത്. എന്നാല്‍, അന്വേഷണ …
പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം
പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം. അഫോടനം നടന്ന സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയതാണ് പുതിയ വിവാദത്തിലേക്ക് വഴി തുറന്നത്. 1990ല്‍ ജനിച്ച ആളുടെ പാസ്‌പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോര്‍ട്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടന സ്ഥലത്ത് …
ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി
ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി
സ്വന്തം ലേഖകന്‍: ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി. ശാശ്വതീകാനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്‍കിയ പാലില്‍ ഇന്‍സുലിന്‍ കലര്‍ത്തി നല്‍കിയെന്നും ഈ പാല് കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ മുങ്ങിയെന്നുമാണ് മൊഴിയില്‍ പറയുന്നത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിപ്പകര്‍പ്പാണ് പുറത്തായത്. …