1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസയും പാക് ചാനലിൽ! പണി പറ്റിച്ചത് ഹാക്കർമാർ
ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസയും പാക് ചാനലിൽ! പണി പറ്റിച്ചത് ഹാക്കർമാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പാകിസ്​താനിലെ പ്രമു​ഖ ചാനലായ ഡോണിനു മുന്നിലിരുന്നവർ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു വേള തങ്ങൾ ഇരിക്കുന്നത്​ പാകിസ്​താനിൽ തന്നെ ആണോ എന്നു പോലും കരുതിക്കാണും. സംഭവം മറ്റൊന്നുമല്ല, മുന്നിലെ ടെലിവിഷൻ സ്​ക്രീനിൽ പരസ്യ ചിത്രം കണ്ടുകൊണ്ടിരിക്കെ ‘സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന വാചകത്തോടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടു. ഞായറാഴ്​ച വൈകുന്നേരം 3.36ഓടെയായിരുന്നു സംഭവം. …
യുഎഇയിലേക്ക് മടങ്ങുന്ന താമസ വിസക്കാർ പെർമിറ്റ് കിട്ടും മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന് നിർദേശം
യുഎഇയിലേക്ക് മടങ്ങുന്ന താമസ വിസക്കാർ പെർമിറ്റ് കിട്ടും മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന് നിർദേശം
സ്വന്തം ലേഖകൻ: വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്. അപേക്ഷകൾ നിരസിക്കുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പെർമിറ്റ് കിട്ടുംമുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. …
കൊവിഡ് പ്രതിസന്ധിയിലും പ്രാർഥനാ നിരതമായി ഹജിന് സമാപനം; തലയുയർത്തി സൌദി
കൊവിഡ് പ്രതിസന്ധിയിലും പ്രാർഥനാ നിരതമായി ഹജിന് സമാപനം; തലയുയർത്തി സൌദി
സ്വന്തം ലേഖകൻ: വിടവാങ്ങൽ പ്രദക്ഷിണം നടത്തി ഹാജിമാർ മക്കയോടു വിടചൊല്ലിയതോടെ ഹജ്ജിന് ഔദ്യോഗിക സമാപനം. കൊവിഡ് ഭീതിക്കിടയിലും ആദ്യാവസാനം സുഗമമായിരുന്നു ഇത്തവണത്തെ തീർഥാടനവും. 3 ജംറകളിലും കല്ലെറിഞ്ഞ ശേഷമാണ് ഹാജിമാർ മിനാ വിട്ടത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ മുദ്ര പതിപ്പിച്ച സമ്മാനപ്പൊതികൾ തീർഥാടകർക്കു നൽകി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി തീർഥാടകർ ഇനി 14 ദിവസം വീടുകളിൽ …
ഖത്തറിൽ സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പ്
ഖത്തറിൽ സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: തൊഴിൽ വാഗ്ദാനം ചെയ്തുള്ള അനധികൃത സ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയാകരുതെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഖത്തറിൽ തൊഴിലവസരങ്ങളും ജോലി ഉറപ്പും വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ തട്ടിപ്പിന് ഇരയാക്കുന്ന ഏജൻസികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ വേദികളിലുടെയും വ്യാപകമാകുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. അനധികൃത സ്ഥാപനങ്ങളോടും അപരിചിതരോടും സ്വകാര്യ വിവരങ്ങൾ …
“ക്രൈം മിനിസ്​റ്റർ ഗോ ഹോം,” ഇസ്രയേലിൽ നെതന്യാഹുവിന് എതിരായ പ്രതിഷേധം കത്തുന്നു
“ക്രൈം മിനിസ്​റ്റർ ഗോ ഹോം,” ഇസ്രയേലിൽ നെതന്യാഹുവിന് എതിരായ പ്രതിഷേധം കത്തുന്നു
സ്വന്തം ലേഖകൻ: അഴിമതിയിൽ മുങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം കനപ്പിച്ച്​ പ്രക്ഷോഭകാരികൾ. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി ‘രാജിവെച്ച്​ പുറത്തുപോകൂ’എന്ന്​ ഉച്ചത്തിൽ മു​ദ്രാവാക്യം ഉയർത്തി. നെതന്യാഹുവി​​ന്‍റെ വസതിക്കു മുന്നിൽ ശനിയാഴ്​ച രാത്രി നടന്ന പ്രക്ഷോഭത്തിൽ 10,000ത്തോളം ആളുകൾ പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ‘ക്രൈം മിനിസ്​റ്റർ ഗോ ഹോം’ എന്നീ …
മെറിന്റെ സംസ്‌കാരം ബുധനാഴ്‌ച യുഎസിൽ നടക്കും; കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്
മെറിന്റെ സംസ്‌കാരം ബുധനാഴ്‌ച യുഎസിൽ നടക്കും; കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്
സ്വന്തം ലേഖകൻ: യുഎസിൽ ഭർത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ സംസ്‌കാരം ബുധനാഴ്‌ച. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിൽ വച്ച് അമേരിക്കൻ സമയം രാവിലെ പതിനൊന്നിനാണ് സംസ്‌കാര ശുശ്രൂഷ. മയാമിയിലെ ഫ്യൂണറൽ ഹോമിലാണ് നിലവിൽ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മെറിന്റെ പിതാവ് ജോയിയുടെ മാതൃ സഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ അമേരിക്കയിലുണ്ട്. …
കാലാപാനി ഉള്‍പ്പെടുത്തി പുതിയ ഭൂപടം; യുഎന്നിനും ഇന്ത്യക്കും അയക്കുമെന്ന് നേപ്പാള്‍
കാലാപാനി ഉള്‍പ്പെടുത്തി പുതിയ ഭൂപടം; യുഎന്നിനും ഇന്ത്യക്കും അയക്കുമെന്ന് നേപ്പാള്‍
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുൾപ്പെടുന്ന പുതിയ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും അയക്കും. ഓഗസ്റ്റ് പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകുമെന്നും നേപ്പാൾ ലാന്റ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാൽ …
ഈ മാസം 30ന് സ്കൂളുകൾ ഭാഗികമായി തുറക്കാൻ അബുദാബി; ഒപ്പം ഇ-ലേണിങും തുടരും
ഈ മാസം 30ന് സ്കൂളുകൾ ഭാഗികമായി തുറക്കാൻ അബുദാബി; ഒപ്പം ഇ-ലേണിങും തുടരും
സ്വന്തം ലേഖകൻ: 6 മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 30ന് അബുദാബിയിലെ സ്കൂളുകൾ തുറക്കും. കോവിഡ് ജാഗ്രതയിൽ മാർച്ച് 5ന് അടച്ച സ്കൂളുകൾ ഈ മാസാവസാനം തുറക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകുകയായിരുന്നു. എന്നാൽ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തെർമൽ സ്കാൻ സ്ഥാപിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് …
യുഎഇയിൽ കൊടും ചൂടിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
യുഎഇയിൽ കൊടും ചൂടിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: കടുത്ത ചൂടു തുടരുന്ന യുഎഇയുടെ വിവിധ മേഖലകളിൽ ഇന്നു ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 42 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാം. തെക്കു കിഴക്കൻ മേഖലകളിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അന്തരീക്ഷ ഈർപ്പവും കൂടുമെന്നതിനാൽ …
ബ്രിട്ടനിൽ രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചന നൽകി കൂടുതൽ കേസുകൾ
ബ്രിട്ടനിൽ രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചന നൽകി കൂടുതൽ കേസുകൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചന നൽകി മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ, ഈസ്റ്റ് ലാങ്ഷെയർ, വെസ്റ്റ് യോർക്ക് ഷെയർ മേഖലകളിൽ നിന്ന് കൂടുതൽ കേസുകൾ. ഈ പ്രദേശങ്ങളിൽ ഭവന സന്ദർശനം ഉൾപ്പെടെയുള്ള സാമൂഹിക സമ്പർക്കത്തിനുള്ള അനുമതികൾ സർക്കാർ റദ്ദാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറെ …