സ്വന്തം ലേഖകൻ: 14-ാം വയസ്സിലാണ് അഷ്റഖ് എന്ന പെണ്‍കുട്ടി ലൈംഗിക അടിമയായി വില്‍ക്കപ്പെടുന്നത്. ഐഎസ് ഭീകരസംഘടന അംഗമായ അബു ഹാമാം ആണ് അവളെ വാങ്ങിയത്. ലൈംഗിക അടിമയാക്കി. വര്‍ഷങ്ങള്‍ക്കുശേഷം അഷ്റഖ് മോചിതയായി. അബു ഹമാം ജയിലിലുമായി. ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹമാമിനെ കാണാനെത്തിയതാണ് അഷ്റഖ്. ജയില്‍ അധികൃതര്‍ തന്നെയാണ് പഴയ അടിമയ്ക്കും ഉടമയെ നേരില്‍ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായ സ്പെയിനിലെ നഗരമായ അലികന്‍റേയിലെ കോസ്റ്റാബ്ലാങ്ക ബീച്ചുകളിലേക്ക് എത്താന്‍ മടിക്കുകയാണ് ഇപ്പോള്‍ സഞ്ചാരികള്‍. മനോഹരമായ തീരവും വെള്ളമണലും നിറഞ്ഞ ഈ കടല്‍ത്തീരങ്ങളില്‍ നിന്ന് സഞ്ചാരികളെ മാറ്റി നിര്‍ത്തുന്നത് ഏതാനും ശില്‍പങ്ങളാണെന്നതാണ് വിചിത്രമായ വസ്തുത. അടുത്തിടെയാണ് കോസ്റ്റാബ്ലാങ്ക ബീച്ചുകളില്‍ ചില നഗ്നശില്‍പങ്ങള്‍ വച്ചത്. ഗ്രാഫിക് ശൈലിയിലുള്ള നഗ്നദൃശ്യങ്ങള്‍ക്ക് ഒറിജിനലുകളേക്കാളും …
സ്വന്തം ലേഖകൻ: കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി നോട്ട് ബുക്കിൽ നിന്ന് കീറിയെടുത്ത പേജിൽ നീല മഷികൊണ്ട് എഴുതിയ ഒരു വിചിത്ര പരാതി. കോഴിക്കോട് മേപ്പയൂർ എസ്.ഐക്കാണ് പത്ത് വയസ്സുകാരനായ വിദ്യാര്‍ഥി നേരിട്ടെത്തി പരാതി കൈമാറിയത്. പരാതിയില്‍ പെട്ടെന്ന് നടപടിയെടുക്കണമെന്നും കൊച്ചു മിടുക്കൻ പൊലീസിനോട് ആവശ്യപ്പെട്ടു. പരാതി ഇങ്ങനെ: മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക് സർ, …
സ്വന്തം ലേഖകൻ: പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍. ചിത്രത്തില്‍ ഹെലന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അന്ന ബെന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സിനിമാ രംഗത്തുനിന്നും അല്ലാതെയും നിരവധി പേരാണ് അന്നയുടെ അഭിനയ മികവിനെ കുറിച്ച് വാചാലരായത്. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചിത്രം …
സ്വന്തം ലേഖകൻ: വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് നൃത്തംചവിട്ടിയ വരനെ വേണ്ടെന്ന് വച്ച് വധു. ഉത്തർപ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞതോടെ ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തു. നവംബർ എട്ടാം തീയതിയാണ് വിവാഹവേദിയിൽ സംഭവബഹുലമായ കാര്യങ്ങൾ അരങ്ങേറിയത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഇരുവരും നടത്തുകയും പരസ്പരം …
സ്വന്തം ലേഖകൻ: ബോളിവുഡിലിത് ബയോപിക്കുകളുടെ കാലമാണ്. 1983 -ലെ ഇന്ത്യയുടെ വിശ്വവിജയത്തിന്റെ കഥ പറയുന്ന ’83’ എന്ന ചിത്രമാണ് ഈ പട്ടികയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ കപില്‍ദേവായി ഈ ചിത്രത്തിലെത്തുന്നത് രണ്‍വീര്‍ സിങ്ങാണ്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ കപിലിനെ എങ്ങനെ രണ്‍വീര്‍ സ്‌ക്രീനില്‍ പകര്‍ത്തുമെന്ന് സംശയിച്ചവര്‍ നിരവധിയാണ്. എന്നാലിപ്പോഴിതാ രണ്‍വീര്‍ …
സ്വന്തം ലേഖകൻ: അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കി. ആതിഷിന്റെ പിതാവ് പാക്കിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയത്. ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്‍കുന്ന …
സ്വന്തം ലേഖകൻ: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെ വീണ്ടും യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. തുടര്‍ച്ചയായ നാലാം തവണയാണ് ശൈഖ് ഖലീഫ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ മരണശേഷം 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ …
സ്വന്തം ലേഖകൻ: മകളുടെ ജന്മദിനാഘോഷങ്ങളുടെ പിറ്റേദിവസം അവളെ കന്യാകത്വ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിന്‍റെ അടുത്ത് കൊണ്ടു പോകാറുണ്ടെന്ന് അമേരിക്കൻ റാപ്പർ ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയർ. ‘ലേഡീസ് ലൈക്ക് അസ്’ എന്ന പോഡ് കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയർ ഈ വെളിപ്പെടുത്തൽ നടത്തിയത്. മകളുടെ പതിനാറാമത്തെ ജന്മദിനത്തിനു ശേഷം എല്ലാ വർഷവും അവളുടെ …