സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡാലസില്‍ മലയാളിയായ മൂന്നു വയസുകാരിയെ കാണാതായ സംഭവം, അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് ഒരു തെളിവും ലഭിക്കാതെ പോലീസ് വലയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് തെരച്ചിലിനിടെ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍. ഷെറിന്റെ വീടിന് ഒന്നര …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, മെരിലാന്‍ഡില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. അക്രമി തുരതുരാ നിറയൊഴിച്ചതിനാല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9.30 ന് ഹാര്‍ഫോഡ് കൗണ്ടിയിലെ എമോര്‍ട്ടണ്‍ ബിസിനസ് പാര്‍ക്കിലായിരുന്നു ആക്രമണം. മൂന്നു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. …
സ്വന്തം ലേഖകന്‍: 19 മത്തെ വയസില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയ ഇന്ത്യകാരന്‍ അക്ഷയ് രൂപറേലിയയുടെ ആവേശമുണര്‍ത്തുന്ന ജീവിതം. 16 മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് സംരംഭമായ ‘ഡോര്‍സ്റ്റെപ്‌സ് ഡോട് കോ ഡോട് യുകെ’ യാണ് . ബ്രിട്ടനിലെ യുവകോടീശ്വരന്മാരില്‍ ഒരാളാക്കി അക്ഷയ്‌യെ മാറ്റിയത്. യുകെയിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് …
സ്വന്തം ലേഖകന്‍: പാനമ പേപ്പര്‍ രഹസ്യ രേഖകള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തക ഡാഫ്‌നെ കരുനെ ഗലീസിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാനമ പേപ്പര്‍ രേഖകള്‍ പുറത്തുകൊണ്ടുവന്ന സംഘത്തിന് നേതൃത്വം വഹിച്ച മാധ്യമപ്രവര്‍ത്തക ഡാഫ്‌നെ കരുനെ ഗലീസിയ മാള്‍ട്ടയില്‍ വീടിനടുത്ത് വെച്ച് കാറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഗലീസിയ കൊല്ലപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ജയിലുകളില്‍ തനിക്ക് പാര്‍ക്കാനുള്ള സൗകര്യമില്ലെന്ന് ബ്രിട്ടീഷ് കോടതിയില്‍ വിജയ് മല്യയുടെ വാദം, വേണ്ട സൗകര്യം ഒരുക്കാമെന്ന് ഇന്ത്യന്‍ അധികൃതര്‍. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പ്രതിയായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലെ വാദത്തിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ ജയിലുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന റഖ തിരിച്ചുപിടിച്ചതായി സിറിയന്‍ സേന. ഐഎസിന്റെ പിടിയില്‍നിന്നു നഗരത്തെ മോചിപ്പിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്ന് റാഖയിലെങ്ങും തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. നാലു മാസം നീണ്ട സൈനിക നീക്കത്തിനൊടുവിലാണ് ഐ.എസിനെ ഇവിടെനിന്ന് തുരത്താന്‍ യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് കഴിഞ്ഞത്. മഞ്ഞക്കൊടികളുമേന്തി നൂറു കണക്കിന് സിറിയന്‍ സൈനികര്‍ നഗരത്തിലേക്ക് പ്രവേശിച്ചതായും …
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കാണാതായ 10 പേര്‍ക്കു വേണ്ടി തെരച്ചില്‍ ശക്തം. കഴിഞ്ഞ ദിവസം എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് പസഫിക് സമുദ്രത്തില്‍ മുങ്ങിയത്. കപ്പലില്‍ 26 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ കാണാതായതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഇവര്‍ക്കായുള്ള …
സ്വന്തം ലേഖകന്‍: കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മുന്‍ ലോക്‌സഭ എംപിയും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമാണ് സരോജ് പാണ്ഡെ. സി.പി.എം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ബി.ജെ.പി കേരളത്തില്‍ ജനരക്ഷ യാത്ര നടത്തിയതെന്ന പറഞ്ഞ പാണ്ഡെ കേരളത്തിലെ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടികള്‍ വേഗത്തിലാക്കണമെന്ന കടുംപിടുത്തത്തില്‍ ഇയു അംഗരാജ്യങ്ങള്‍, സമയം നീട്ടിക്കിട്ടാനുള്ള നയതന്ത്ര നീക്കങ്ങളുമായി തെരേസാ മേയ്. ബ്രെക്‌സിറ്റ് നടപടിയില്‍ സാവകാശം തേടിയുള്ള ബ്രിട്ടന്റെ അപേക്ഷ വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇതിന് മുമ്പായി, അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തെരേസ മേയ് ബ്രസല്‍സിലെത്തി. യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാരെ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ. അതിനാല്‍ വിസ നയങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ യുക്തിസഹമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി യുഎസില്‍ പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അനധികൃതമായി വരുന്നവരെപ്പറ്റിയാണ് യുഎസിന്റെ ആശങ്ക. എന്നാല്‍ …