സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലില്‍ കഴിയുന്നത് 7,620 ഇന്ത്യക്കാരാണെന്ന് ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് വ്യക്തമാക്കിയത്. സൗദി അറേബ്യയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 86 രാജ്യങ്ങളിലായി തടവില്‍ …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും, സിനിമാ രംഗത്തെ വമ്പന്മാര്‍ നടത്തിയ ഗൂഡാലോചനയാണ് തന്നെ കുടുക്കിയതെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ്. ശക്തരായ ആള്‍ക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത്. …
സ്വന്തം ലേഖകന്‍: കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. ശരീരം വില്‍ക്കാനായി വെനിസ്വേലയിലെ യുവതികള്‍ മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക്. 18 വയസ്സിന് മുകളിലുള്ളവരുടെ വേശ്യാവൃത്തി നിയമപരമായ കൊളംബിയയാണ് വെനിസ്വേലയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ മുഖ്യ ലക്ഷ്യം. ഒമ്പതു വയസു മുതലുള്ള വെനിസ്വേലന്‍ പെണ്‍കുട്ടികള്‍ കൊളംബിയയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതായി കഴിഞ്ഞ ദിവസം ദി ഇക്കണോമിസ്റ്റ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്താക്കുന്ന പതിവ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ഹൈന്ദവ ആചാര പ്രകാരം തുടരുന്ന ചൗപ്പദി എന്ന ദുരാചാരത്തിനാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ …
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന. റോണി …
സ്വന്തം ലേഖകന്‍: വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം. ഒരു കാലത്ത് റെയ്മണ്ട് മാന്‍ എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടിരുന്ന ബിസിനസുകാരന്‍ ഇന്ന് വര്‍ണ പകിട്ടും പരിവാരങ്ങളും ഇല്ലാതെ വാടകവീട്ടിലാണ് താമസം. കോടികളുടെ ആസ്തിയുള്ള ബിസിനിസ് സ്വാംരാജ്യമുണ്ടായിരുന്ന സിംഘാനിയക്ക് ഇന്ന് സ്വന്തമായി ഒരു വാഹനം പോലുമില്ല. ബിസിനസ് …
സ്വന്തം ലേഖകന്‍: ദിലീപിന്റെ ജയില്‍ വാസം തുടരും, റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി, മാഡം കെട്ടുകഥയല്ലെന്നും താന്‍ തന്നെ അത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22 ആം തിയ്യതി വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരിന്നു ദിലീപിനെ …
സ്വന്തം ലേഖകന്‍: അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ തന്നെ ബാബരി മസ്ജിദ് നിര്‍മ്മിക്കണം എന്നില്ലെന്ന് ഷിയാ വഖ്ഫ് ബോര്‍ഡ്. രാമ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്!ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചാല്‍ മതിയെന്ന് സുപ്രീം കോടതിയില്‍ ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി. ബാബരി മസ്ജിദ് വിഷയത്തില്‍ സുന്നി ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത …
സ്വന്തം ലേഖകന്‍: വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്. വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനാണ് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു ട്വിറ്റര്‍ ഹാന്‍ഡിലുകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചെന്നൈ സിറ്റി പോലീസ് …
സ്വന്തം ലേഖകന്‍: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ മലയാളികളുടെ റേറ്റിംഗ് കാമ്പയി, ചാനലിന്റെ ഫേസ്ബുക്ക് റേറ്റിംഗ് കുത്തനെ താഴോട്ട്. കേരളത്തിനെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വിദ്വേഷ പ്രചരണത്തിന് മറുപടിയായി മലയാളികള്‍ ആരംഭിച്ച റേറ്റിംഗ് ക്യാംപെയിന്‍ വൈറലായതോടെയാണ് ചാനലിന്റെ ഫേസ്ബുക്ക് പേജിലെ ഒരു സ്റ്റാര്‍ റേറ്റിംഗ് കുത്തനെ കൂടിയത്. മലയാളികള്‍ക്കു പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും …