സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ പതിനേഴായി, തീനാളങ്ങള്‍ വിഴുങ്ങിയ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപതിച്ചു, വീടില്ലാതായവര്‍ക്ക് തണലായി ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും ഗുരുദ്വാരകളും. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. 24 നിലയുള്ള ടവറിലെ 120 …
സ്വന്തം ലേഖകന്‍: യുദ്ധക്കൊതിയന്മാരെ ഓരോ തോക്കും കൊടുത്ത് അതിര്‍ത്തിയിലേക്ക് അയക്കണമെന്ന് സല്‍മാന്‍ ഖാന്‍, താരം പാക് അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണവുമായി ശിവസേന. ആരാണോ യുദ്ധം ആഗ്രഹിക്കുന്നത് അവരെ ആദ്യം അതിര്‍ത്തിയിലേക്ക് അയച്ച് അവരുടെ യുദ്ധക്കൊതി അവസാനിപ്പിക്കണമെന്നാണ് കശ്മീരില്‍ വര്‍ദ്ധിക്കുന്ന സംഘര്‍ഷാവസ്ഥയെ പരാമര്‍ശിക്കവെ സല്‍മാന്റെ വാക്കുകള്‍. ഇന്ത്യ ഏതുസമയത്തും യുദ്ധസജ്ജമാണെന്നു കര, വ്യോമ മേധാവികള്‍ പ്രസ്താവനകള്‍ …
സ്വന്തം ലേഖകന്‍: ലോക നേതാക്കളെ അഭയാര്‍ഥികളായി ചിത്രീകരിച്ച സിറിയന്‍ കലാകാരന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. അബ്ദല്ല അല്‍ ഒമാരി എന്ന സിറിയന്‍ അഭയാര്‍ഥി കലാകാരന്റെ ഭാവനയില്‍ വിരിഞ്ഞ പെയിന്റിംഗുകളാണ് അതിന്റെ ശക്തമായ രഷ്ട്രീയ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. തോളിലുറങ്ങി കിടക്കുന്ന പെണ്‍കുഞ്ഞുമായി ശിഥിലമാക്കപ്പെട്ട കുടുംബത്തിന്റെ ചിത്രവുമായി നില്‍ക്കുന്ന വൃദ്ധനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കൂടാതെ വ്‌ളാദിമിര്‍ …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ അതോ ഖത്തറിനൊപ്പമോ,’ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വെട്ടിലാക്കി സൗദി രാജാവിന്റെ ചോദ്യം. ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരത്തിനായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍നം നടത്തുന്നതിനിടയില്‍ ജെദ്ദയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി രാജാവ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. നയതന്ത്ര ചര്‍ച്ചക്കിടെ മധ്യേഷ്യയിലെ പ്രതിസന്ധി പരിഹരിക്കുന്ന പ്രശ്‌നം ഷെറീഫ് ഉന്നയിച്ചപ്പോഴാണ് നിലപാട് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, തീ വിഴുങ്ങിയ പത്താം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് അമ്മ താഴേക്ക് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍, ലണ്ടനില്‍ മരണവും ജീവിതവും മുഖാമുഖം! പടിഞ്ഞാറന്‍ ലണ്ടനിലെ ലാട്ടിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവര്‍ എന്ന 24 നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ സ്വന്തം ജീവന്‍ ബലി കൊടുത്തും തന്റെ കുഞ്ഞിനെ രക്ഷിക്കുക …
സ്വന്തം ലേഖകന്‍: ഒരു പാലം നിലംപരിശാക്കാന്‍ വേണ്ടിവന്നത് വെറും 3.5 സെക്കന്റ്, സംഭവം നടന്നത് ചൈനയില്‍. ചൈനയിലെ നന്‍ഹു പാലമാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായത്. പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി പഴയ പാലം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വെറും 3.5 സെക്കന്‍ഡുകള്‍ കൊണ്ടാണ് പാലം തകര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാലം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗന്ദര്യ വര്‍ധക ക്രീമുകള്‍ തേച്ചു കിടന്നാല്‍ വെന്തു മരിക്കാം! വെളുക്കാന്‍ തേച്ചത് പാണ്ടാകരുതെന്ന മുന്നറിയിപ്പുമായി ലണ്ടന്‍ അഗ്‌നിശമന വിഭാഗം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച ശേഷം കിടക്കയില്‍ കിടക്കുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും ഇടപെടുന്നു, ഖത്തറിനെതിരായ ഊരുവിലക്ക് മയപ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍. സ്വയം ന്യായീകരിച്ച് സൗദിയും യുഎഇയും. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന് പിന്നാലെ പാകിസ്ഥാനും രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് റിയാദില്‍ എത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്. കാല ബ്രൗണ്‍ എന്ന യുവതിയെയാണ് സൗത് കരോലിനയിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പ് എന്ന സീരിയല്‍ കില്ലര്‍ രണ്ടുമാസം മൃഗങ്ങളെപ്പോലെ ചങ്ങലക്കിട്ടത്. കാലായുടെ കാമുകന്‍ ചാര്‍ലി ഡേവിഡ് കാര്‍വറെ കോല്‍ഹെപ്പ് വെടിവച്ച് കൊല്ലുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ സംസാരത്തില്‍നിന്ന് തീവ്രവാദികളെന്ന് സംശയം, ലണ്ടനിലേക്കുള്ള വിമാനം പൈലറ്റ് അടിയന്തരമായി ജര്‍മനിയില്‍ ഇറക്കി. സ്ലോവേനിയയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ഇസി ജെറ്റാണ് പൈലറ്റിന്റെ സംശയത്തെ തുടര്‍ന്ന് ജര്‍മനിയിലെ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. അടിയന്തര രക്ഷാവാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏതാനും യാത്രക്കാര്‍ക്ക് പരിക്കുപറ്റി. 151 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ …