1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെല്ലെപ്പോക്കുകാർ ജാഗ്രത! ഓവര്‍ സ്പീഡിന് മാത്രമല്ല സ്ലോ സ്പീഡിനും പിഴയെന്ന് ദുബായ് ട്രാഫിക് പോലീസ്
മെല്ലെപ്പോക്കുകാർ ജാഗ്രത! ഓവര്‍ സ്പീഡിന് മാത്രമല്ല സ്ലോ സ്പീഡിനും പിഴയെന്ന് ദുബായ് ട്രാഫിക് പോലീസ്
സ്വന്തം ലേഖകൻ: വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുണ്ടാക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ അമിത വേഗം മാത്രമല്ല, വാഹനങ്ങളുടെ മെല്ലെ പോക്കും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ദുബായ് ചീഫ് ട്രാഫിക് പ്രൊസിക്യൂട്ടര്‍ ജനറല്‍ സലാഹ് ബൂ ഫറൂഷ അല്‍ ഫെലാസി. ദുബായിലെ ഡ്രൈവര്‍മാരുമായി നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ദുബായ് ട്രാഫിക് പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗം തലവന്‍ കൂടിയായ …
മകന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ പിതാവ് നടത്തിയത് 13 മാസത്തെ പോരാട്ടം; ഒടുവിൽ സംസ്ക്കാരം
മകന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ പിതാവ് നടത്തിയത് 13 മാസത്തെ പോരാട്ടം; ഒടുവിൽ സംസ്ക്കാരം
സ്വന്തം ലേഖകൻ: കാണാതായ സൈനികനായ മകന്റെ രാജ്യസ്‌നേഹം തെളിയിക്കുന്നതിന് പിതാവിന് നടത്തേണ്ടി വന്നത് 13 മാസവും 21 ദിവസവും നീണ്ട പോരാട്ടം. കശ്മിരിലെ ഷോപിയാനിലെ മന്‍സൂര്‍ അഹമ്മദ് വഗെയ്ക്കാണ് മകന്റെ രാജ്യസ്‌നേഹം തെളിയിക്കുന്നതിനായി ഇറങ്ങിപുറപ്പടേണ്ടി വന്നത്. 2020 ഓഗസ്റ്റില്‍ ടെറിറ്റോറിയല്‍ ആര്‍മി റൈഫിള്‍മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ ഈദ് ആഘോഷത്തിന് ശേഷം വീട്ടില്‍ നിന്ന് സൈനിക …
ഡല്‍ഹി കോടതിക്കുള്ളില്‍ അഴിഞ്ഞാടി അധോലോകം; ഗുണ്ടാത്തലവനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു
ഡല്‍ഹി കോടതിക്കുള്ളില്‍ അഴിഞ്ഞാടി അധോലോകം;  ഗുണ്ടാത്തലവനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ 206-ാം നമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ …
ജയിംസ് ബോണ്ട് താരം ഡാനിയേല്‍ ക്രെയ്ഗ് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
ജയിംസ് ബോണ്ട് താരം ഡാനിയേല്‍ ക്രെയ്ഗ് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിനെ ആദരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ താരത്തിന് ബഹുമാന സൂചകമായി കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു. ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. പതിനഞ്ച് വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ …
ലോകത്ത് കോവിഡിനേക്കാൾ വേഗത്തിൽ വ്യാപിച്ച് വ്യാജ വാക്സിൻ സർട്ടിഫിക്കറ്റ് കച്ചവടം; വളർന്നത് 10 മടങ്ങ്‌
ലോകത്ത് കോവിഡിനേക്കാൾ വേഗത്തിൽ വ്യാപിച്ച് വ്യാജ വാക്സിൻ സർട്ടിഫിക്കറ്റ് കച്ചവടം; വളർന്നത് 10 മടങ്ങ്‌
സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ലോകം മറ്റൊരു ഭീഷണി കൂടി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്- വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍! കോവിഡിൽ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കരിഞ്ചന്ത വളർന്നത് പത്തുമടങ്ങാണെന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ വാക്സിനാണ് ഏക ആശ്രയം. എന്നാല്‍ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതൊരു കുറ്റകൃത്യം മാത്രമല്ല, ചുറ്റുമുള്ളവരുടെ ആരോഗ്യ …
ബാറ്റ്സ്മാനല്ല! ബാറ്റ് ചെയ്യുന്നയാൾ ഇനി “ബാറ്റർ“; ക്രിക്കറ്റിൽ ലിംഗ സമത്വ നീക്കവുമായി ഐസിസി
ബാറ്റ്സ്മാനല്ല! ബാറ്റ് ചെയ്യുന്നയാൾ ഇനി “ബാറ്റർ“; ക്രിക്കറ്റിൽ ലിംഗ സമത്വ നീക്കവുമായി ഐസിസി
സ്വന്തം ലേഖകൻ: ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചു പോന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്ക് ഔട്ട്; പകരം ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും. ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണു തീരുമാനമെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് …
ബീജവും ഗര്‍ഭം ധരിക്കാനുള്ള ഉപകരണവും ഓൺലൈനായി വാങ്ങി ബ്രിട്ടനിൽ 33കാരിയുടെ അത്ഭുത പ്രസവം!
ബീജവും ഗര്‍ഭം ധരിക്കാനുള്ള ഉപകരണവും ഓൺലൈനായി വാങ്ങി ബ്രിട്ടനിൽ 33കാരിയുടെ അത്ഭുത പ്രസവം!
സ്വന്തം ലേഖകൻ: യുകെയിൽ ഒരു 33കാരി ‘ഓൺലൈൻ മാര്‍ഗത്തിലൂടെ’ പ്രസവിച്ച് വാര്‍ത്തകളിൽ ഇടം നേടുകയാണ്. 33 വയസുളള സ്റ്റെഫാനി ടെയ്ലറാണ് ഓൺലൈനായി വാങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ സ്വയം ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്തത്. പെൺകുഞ്ഞിന് ഈഡൻ എന്നു പേരിട്ട സ്റ്റെഫാനി ഇതൊരു അത്ഭുത സംഭവമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. യുകെയിലെ ടീസൈഡ് നൂൺതോര്‍പ് സ്വദേശിയായ സ്റ്റെഫാനിയ്ക്ക് മുൻ ഭര്‍ത്താവുമായുള്ള …
വളർത്തു പട്ടിയോടൊപ്പം യാത്ര ചെയ്യാൻ വിമാനത്തിന്റെ ബിസിനസ് ക്ലാസ് മുഴുവൻ ബുക്ക് ചെയ്ത് യുവതി
വളർത്തു പട്ടിയോടൊപ്പം യാത്ര ചെയ്യാൻ വിമാനത്തിന്റെ ബിസിനസ് ക്ലാസ് മുഴുവൻ ബുക്ക് ചെയ്ത് യുവതി
സ്വന്തം ലേഖകൻ: വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ വേണ്ടി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബർ പതിനഞ്ചിന് മുബൈയിൽ നിന്നും ചെന്നൈയിലേക്ക് എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളർത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാധാരണനിലയിൽ ഒരു ബിസിനസ് …
ഓപ്പറേഷന്‍ ഫക്രിസാദെ: മൊസാദ് റോബോട്ടിക് തോക്കിൻ്റെ കാഞ്ചി വലിച്ചത് 1000 മൈൽ അകലെ നിന്ന്!
ഓപ്പറേഷന്‍ ഫക്രിസാദെ: മൊസാദ് റോബോട്ടിക് തോക്കിൻ്റെ കാഞ്ചി വലിച്ചത് 1000 മൈൽ അകലെ നിന്ന്!
സ്വന്തം ലേഖകൻ: “ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പിക്ക് അപ്പ് വാന്‍,“ അതില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന അത്യാധുനിക മെഷീന്‍ ഗണ്‍. ലക്ഷ്യം മുന്നിലെത്തിയതിനു പിന്നാലെ മെഷീന്‍ ഗണ്‍ പ്രവര്‍ത്തിച്ചു/ പ്രവര്‍ത്തിക്കപ്പെട്ടു. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് വധിച്ചത് ഇങ്ങനെയാണ്. മുഹ്‌സിനെ മൊസാദ് …
ഖത്തർ ലോകകപ്പ്​ ഫൈനൽ വേദിയിലെ ഒരുക്കങ്ങൾ പൂർത്തിയായി; സുന്ദരിയായി ലുസൈല്‍ സ്റ്റേഡിയം
ഖത്തർ ലോകകപ്പ്​ ഫൈനൽ വേദിയിലെ ഒരുക്കങ്ങൾ പൂർത്തിയായി; സുന്ദരിയായി  ലുസൈല്‍ സ്റ്റേഡിയം
സ്വന്തം ലേഖകൻ: 2022 ഡിസംബര്‍ 18ന് നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തിന് ആതിഥ്യമരുളുന്ന ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇനി അവേശേഷിക്കുന്നത് അവസാന മിനുക്കു പണികള്‍ മാത്രം. അതിമനോഹരമായ ടര്‍ഫ് കൂടി സ്ഥാപിച്ചതോടെ സ്റ്റേഡിയത്തിന്റെറ 80 ശതമാനം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയായതായി ഖത്തര്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പാകുന്നതിന്റെ ദൃശ്യങ്ങള്‍ ലോകകപ്പിന്റെ പ്രാദേശിക …