സ്വന്തം ലേഖകൻ: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. 10 സ്ഥാനങ്ങൾ കയറിയാണ് ഇൗ നേട്ടം. ജിസിസിയിൽ ബഹ്റൈനും ഖത്തറും യഥാക്രമം എട്ടാമതും പത്താമതുമാണ്. സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എച്ച്എസ്ബിസിയുടെ 14 -ാമതു വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ വിദേശത്തു താമസിക്കുകയും ജോലി …
സ്വന്തം ലേഖകൻ: യൂണിഫോമം പരിഷ്കരിച്ചതിന്റെ പേരിലുള്ള വിമർശനങ്ങളെ തുടർന്ന് തീരുമാനം പിൻവലിച്ച് പ്രമുഖ റസ്റ്റോറന്റ് ശൃംഘലയായ ഹൂട്ടേഴ്സ്. അടിവസ്ത്രത്തിന് സമാനമായ വസ്ത്രമാണ് കമ്പനി വെയ്റ്റ്രസുമാര്‍ക്ക് നൽകിയത്. ഇതിനേത്തുടര്‍ന്ന്, പല ജീവനക്കാരിൽ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കമ്പനി തയ്യാറായത്. ഹൂട്ടേഴ്സ് റെസ്റ്റോറന്റ് ശൃംഖലയിൽ ജോലി ചെയ്യുന്ന ഒരു വേറ്റ്റസിനെയാണ് ഹൂട്ടേഴ്സ് …
സ്വന്തം ലേഖകൻ: ജനന സർട്ടിഫിക്കറ്റും കാർ പാർക്കിങ് പേമെൻറും വാട്സ്ആപിലൂടെ ലഭ്യമാക്കുന്ന സംവിധാനം ഒരുങ്ങുന്നു. വിവിധ സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ജൈടെക്സ് മേളയിലെ പ്രദർശനത്തിലാണ് വാട്സ്ആപ് വഴിയുള്ള ജനന സർട്ടിഫിക്കറ്റ് പരിചയെപടുത്തുന്നത്. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സർവിസുകൾ ഉറപ്പുവരുത്തുകയും ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പമുള്ള വഴിയിലൂടെ സംതൃപ്തമായ സേവനങ്ങൾ ലഭിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ചിദംബരത്ത് സ്‌കൂൾ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. നന്തനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. ആറ് കുട്ടികളാണ് ഇയാളുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായത്. …
സ്വന്തം ലേഖകൻ: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വര വ്യവസായികളെ വിമര്‍ശിച്ച് വില്യം രാജകുമാരന്‍. ബഹിരാകാശ ടൂറിസത്തിനല്ല ഭൂമിയെ സംരക്ഷിക്കുന്നതിനാണ് അവര്‍ സമയവും പണവും നിക്ഷേപിക്കേണ്ടത് എന്ന് വില്യം പറഞ്ഞു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ബിബിസി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. “ഈ ഗ്രഹത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് …
സ്വന്തം ലേഖകൻ: സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ഹോളണ്ടിൽ കിരീടാവകാശിയായ കാതറീന അമാലിയ രാജകുമാരിയ്ക്ക് സ്ത്രീയെയോ പുരുഷനെയോ വിവാഹം ചെയ്യാമെന്ന് ഡച്ച് പ്രധാനമന്ത്രി. രാജകുമാരി സ്വവർഗ വിവാഹം ചെയ്താലും അധികാരം നഷ്ടമാകില്ലെന്നും പ്രഛാമന്ത്രി മാർക്ക് റുട്ട് വ്യക്തമാക്കി. 2001 മുതൽ ഹോളണ്ടിൽ സ്വവർഗവിവാഹം നിയമവിധേയമാണ്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ 17കാരിയായ കാതറീന അമാലിയ തയ്യാറായിട്ടില്ല. ഇവരുടെ …
സ്വന്തം ലേഖകൻ: ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പുതിയ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. വിരാട് കോഹ്ലി , രോഹിത് ശർമ , കെ.എൽ രാഹുൽ ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ തുടങ്ങിയവർ ജഴ്‌സിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ‘ആദ്യമായി ഇന്ത്യൻ ടീമിന്‍റെ …
സ്വന്തം ലേഖകൻ: സൗദിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥരെത്തി പിടികൂടി. അൽ ഖോബാറിലെ അസീസിയിലെ അംവാജ് ഡിസ്ട്രിക്റ്റിൽ ബുധനാഴ്ചയാണ് സംഭവം. പ്രദേശത്തെ റോഡിലൂടെ ഒരു സിംഹം അലഞ്ഞു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃഗഡോക്ടറുടെ മേൽനോട്ടത്തിൽ ദേശീയ വൈൽഡ് ലൈഫ് ഡവലപ്മെൻറ് കേന്ദ്രത്തിലെ വിദഗ്ധർ സ്ഥലത്തെത്തി സിംഹത്തെ പിടികൂടിയത്. പ്രദേശവാസികൾക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെയാണ് …
സ്വന്തം ലേഖകൻ: 39-ാമത്തെ വയസ്സിലാണ് യു.എസ്. സ്വദേശിയായ ക്രിസ്‌റ്റെന്‍ വില്ല്യംസ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഒരമ്മയാകുന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു. പങ്കാളി ഇല്ലാതിരുന്നതിനാല്‍ ഇത് നഷ്ടപ്പെടരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യു.എസ്സിലെ സിന്‍സിനാറ്റി സ്വദേശിയായ ക്രിസ്റ്റന്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഒരു ഓര്‍ഫനേജില്‍ ഉള്ളതിനേക്കാള്‍ സന്തോഷത്തോടെയായിരിക്കും ഏതൊരു കുഞ്ഞും …
സ്വന്തം ലേഖകൻ: നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നു. ഇതിനായി താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപം വൈകാതെ പ്രത്യേക ഒാഫിസ് തുറക്കും. പൊലീസ് പരിശോധനയിൽ പിടിയിലാകുന്നവരുടെ ഫയൽ പരിശോധിക്കുകയും താമസനിയമലംഘനം അല്ലാത്ത കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ വേഗത്തിൽ സ്വന്തം നാട്ടിലേക്ക് അയക്കുകയും ചെയ്യാനാണ് പ്രത്യേക ഒാഫിസ് തുറക്കുന്നത്. നാടുകടത്തൽ കേന്ദ്രത്തിൽ …