1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്ലബ്ബ് ഹൗസിലൂടെ മതഭ്രാന്ത് കുത്തിവെക്കാൻ ചര്‍ച്ചകള്‍; മോഡറേറ്റര്‍ക്കും സ്പീക്കര്‍ക്കും പണികിട്ടും
ക്ലബ്ബ് ഹൗസിലൂടെ മതഭ്രാന്ത് കുത്തിവെക്കാൻ ചര്‍ച്ചകള്‍; മോഡറേറ്റര്‍ക്കും സ്പീക്കര്‍ക്കും പണികിട്ടും
സ്വന്തം ലേഖകൻ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിലൂടെ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയാല്‍ മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ ചര്‍ച്ച …
ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാര ക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രശ്‌ന ങ്ങൾ ഉണ്ടാക്കുന്നതായി പഠനം
ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാര ക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രശ്‌ന ങ്ങൾ ഉണ്ടാക്കുന്നതായി പഠനം
സ്വന്തം ലേഖകൻ: ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. 2019 മുതല്‍ ഫേസ്ബുക്ക് ആഭ്യന്തരമായി നടത്തിയ രഹസ്യപഠനത്തിന്റെ റിപ്പോര്‍ട്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ടത്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ കൗമാരക്കാരുടെ മാനസിക ആരോഗ്യം മനസിലാക്കാന്‍ 2019-2021 കാലത്താണ് ഫേസ്ബുക്ക് …
ബഹിരാകാശത്തേക്കുള്ള ആദ്യ ടൂര്‍ വിജയം; ചരിത്രം തിരുത്തി സ്പേസ് എക്സ് സഞ്ചാരികള്‍ തിരികെയെത്തി
ബഹിരാകാശത്തേക്കുള്ള ആദ്യ ടൂര്‍ വിജയം; ചരിത്രം തിരുത്തി സ്പേസ് എക്സ് സഞ്ചാരികള്‍ തിരികെയെത്തി
സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി സ്പേസ് എക്സ് പേടകത്തിൽ പുറപ്പെട്ട നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് മടക്കം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06നാണ് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങിയത്. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ …
മെസ്സിയും സംഘവും ഖത്തറിലേ ക്ക്; പിഎസ്ജി ടീമിൻ്റെ ശൈത്യകാല പരിശീലനം ജനുവരിയിൽ ദോഹയിൽ
മെസ്സിയും സംഘവും ഖത്തറിലേ ക്ക്; പിഎസ്ജി ടീമിൻ്റെ ശൈത്യകാല പരിശീലനം ജനുവരിയിൽ ദോഹയിൽ
സ്വന്തം ലേഖകൻ: ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്​മറും കി​ലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്​.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന്​ ശേഷം ആദ്യാമായണ്​ ഖത്തർ ഉടമസ്​ഥതയിലുള്ള ഫ്രഞ്ച്​ ടീമിൻെറ ദോഹ സന്ദർശനം. ഫിഫ അറബ്​ കപ്പും കഴിഞ്ഞ്​, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത്​ കൂടിയാവും പി.എസ്​.ജിയുടെ സന്ദർശനം. …
9 മാസത്തെ തുരങ്ക നിർമ്മാണം! ഇസ്രയേലിനെ ഞെട്ടിച്ച ജയിൽച്ചാട്ടത്തിലെ എല്ലാവരും പിടിയിൽ
9 മാസത്തെ തുരങ്ക നിർമ്മാണം! ഇസ്രയേലിനെ ഞെട്ടിച്ച ജയിൽച്ചാട്ടത്തിലെ എല്ലാവരും പിടിയിൽ
സ്വന്തം ലേഖകൻ: ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരെ കൂടി ഇസ്രയേല്‍ സൈന്യം പിടികൂടി. ഇഹാം കമാംജി, മുനദ്ദില്‍ നഫായത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയതെന്നും ഇതോടെ ജയില്‍ചാടിയ ആറുപേരും പിടിയിലായെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ജെനിനില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രക്ഷപ്പെട്ട തടവുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ …
ഷോർട്സ് ധരിച്ച് ഗൾഫിലെ ഭരണാധികാരികൾ! സമൂഹ മാധ്യമങ്ങളിൽ കൗതുകമായി വൈറൽ ചിത്രം
ഷോർട്സ് ധരിച്ച് ഗൾഫിലെ ഭരണാധികാരികൾ! സമൂഹ മാധ്യമങ്ങളിൽ കൗതുകമായി വൈറൽ ചിത്രം
സ്വന്തം ലേഖകൻ: സാധാരണ വേഷത്തിലുള്ള ഗൾഫിലെ ഭരണാധികാരികളു‌ടെ ചിത്രം വൈറലായി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ …
ഗൂഗിള്‍ മാപ്‌സില്‍ അജ്ഞാതന്റെ ശബ്ദം കേട്ടാൽ ഞെട്ടി അപകടത്തിൽ ചാടരുത്; ഡ്രൈവർമാർ ജാഗ്രത!
ഗൂഗിള്‍ മാപ്‌സില്‍ അജ്ഞാതന്റെ ശബ്ദം കേട്ടാൽ ഞെട്ടി അപകടത്തിൽ ചാടരുത്; ഡ്രൈവർമാർ ജാഗ്രത!
സ്വന്തം ലേഖകൻ: നാവിഗേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്‌സ്. ലോകത്തിന്റെ പല മേഖലയിലുള്ളവരും അറിഞ്ഞും അറിയാതെയും ഗൂഗിള്‍ മാപ്‌സിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍, ഗൂഗിള്‍ മാപ്‌സിന്റെ ഒരു സാങ്കേതിക പ്രശ്‌നമാണ് നിലവില്‍ തലവേദനയായിരിക്കുന്നത്. മാപ്‌സിലെ ബഗുകള്‍ കാരണമുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കുന്നവരില്‍ ചെറിയൊരു ഭയമുണ്ടാക്കിയിരിക്കുന്നത്. ലോകത്താകമാനം 100 കോടിയോളം പേര്‍ …
മെറ്റ്ഗാല! സമൂഹ മാധ്യമങ്ങളിൽ ചിരിയും ചിന്തയും പടർത്തി ലോകത്തിൻ്റെ ഫാഷൻ മാമാങ്കം
മെറ്റ്ഗാല! സമൂഹ മാധ്യമങ്ങളിൽ ചിരിയും ചിന്തയും പടർത്തി ലോകത്തിൻ്റെ ഫാഷൻ മാമാങ്കം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായാണ് മെറ്റ്‌ഗാല വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള ഡിസൈനർമാരുടെ ഏറ്റവും പുതിയ ഡിസൈനുകളിലായിരിക്കും മെറ്റ്‌ഗാലയിൽ താരങ്ങൾ നിറയുക. ബോളിവുഡിൽ നിന്നുള്ള പല സുന്ദരികളും ഇന്ത്യയെ പ്രതിനിധീകരിച്ച് മെറ്റ്‌ഗാലയിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഫാഷൻലോകത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന മെറ്റ് ​ഗാലയിൽ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയത് ഒരേയൊരു വനിത മാത്രമാണ്. സുധാറെഡ്ഡി. ഹൈദരാബാദ് …
ഗ്രീൻലൻഡിൽ ചരിത്രത്തിൽ ആദ്യ മഴ! ഏഴിരട്ടിയോളം വേഗത്തില്‍ മഞ്ഞുരുകുന്നു
ഗ്രീൻലൻഡിൽ ചരിത്രത്തിൽ ആദ്യ മഴ! ഏഴിരട്ടിയോളം വേഗത്തില്‍ മഞ്ഞുരുകുന്നു
സ്വന്തം ലേഖകൻ: അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം മഞ്ഞുപാളികളുള്ള ഗ്രീന്‍ലാന്‍ഡില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. മഞ്ഞുപാളികളെ ഏഴിരട്ടിയോളം വേഗത്തില്‍ ഉരുക്കാന്‍ ശേഷിയുണ്ട് ഈ മഴയ്ക്ക്. അത് സമുദ്രനിരപ്പ് ക്രമാതീതമായി കൂട്ടും. കൊച്ചിയും മുംബൈയും അടക്കമുള്ള നമ്മുടെ 12 കടലോര നഗരങ്ങളടക്കം ലോകത്തിലെ പല മേഖലകളും വെള്ളത്തിനടിയിലാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ …
“ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍!“ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍ (വീഡിയോ)
“ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍!“ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍ (വീഡിയോ)
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പേര് മറന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധം കൗതുകമായി. ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് മോറിസണെ ബൈഡന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടനും, അമേരിക്കയും, ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപന ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി …