1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്​മറും കി​ലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്​.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന്​ ശേഷം ആദ്യാമായണ്​ ഖത്തർ ഉടമസ്​ഥതയിലുള്ള ഫ്രഞ്ച്​ ടീമിൻെറ ദോഹ സന്ദർശനം.

ഫിഫ അറബ്​ കപ്പും കഴിഞ്ഞ്​, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത്​ കൂടിയാവും പി.എസ്​.ജിയുടെ സന്ദർശനം. ജനുവരി 16 മുതൽ 20 വരെ അഞ്ചു ദിവസം ടീം ദോഹയിലിണ്ടാവും. സൂപ്പർതാരങ്ങൾ ഉൾപ്പെടുന്ന ഫസ്​റ്റ്​ ടീമായിരിക്കും ഖത്തറിലെത്തുകയെന്ന്​ പി.എസ്​.ജി വാർത്ത കുറിപ്പിൽ അറിയിച്ചു.

ഫ്രഞ്ച്​ ലീഗിൽ തങ്ങളുടെ 21ാം റൗണ്ട്​ മത്സരം പൂർത്തിയാക്കി ടീം അംഗങ്ങളും പരിശീലകൻ മൗറിസിയോ പൊച്ചെട്ടിനോയും ദോഹയിലേക്ക്​ തിരിക്കും. ആസ്​പയർ അകാദമിയിലെ പരിശീലനവും, ലോകകപ്പിൻെറ ഒരുക്കങ്ങളും നിർമാണം പൂർത്തിയായ സ്​റ്റേഡിയങ്ങളിലെ സന്ദർശനവും, ആരാധകരുമായുള്ള കൂടികാഴ്​ചയുമായി ടീമിൻെറ ഖത്തർ ടൂർ അവിസ്​മരണീയമാവുമെന്ന്​ ക്ലബ്​ അറിയിച്ചു.

ലോകകപ്പിനുള്ള ഖത്തറിൻെറ തയ്യാറെടുപ്പുകൾ രാജ്യാന്തര ശ്രദ്ധയിലെത്തിക്കാൻ കൂടി പര്യടനം സഹായിക്കും. ദോഹയിലെ പി.എസ്​.ജി അകാദമി സന്ദർശനവും, സ്​പോൺസർമാരുടെ മറ്റ്​ പ്രൊമോഷൻ പരിപാടികളിലും ഉൾകൊള്ളുന്നതാണ്​ വിൻറർ ടൂർ. ഖത്തർ പര്യടനം പൂർത്തിയാക്കിയ ശേഷം സൗദിയിലെത്തുന്ന ടീം, റിയാദ്​ സീസൺ കപ്പിൽ കളിച്ച ശേഷം ഫ്രാൻസിലേക്ക്​ തിരിക്കും.

അൽ ഹിലാൽ, അൽ നസ്​ർ ടീമുകളിലെ താരങ്ങൾ അണിനിരക്കുന്ന ടീമിനെയാവും നേരിടുക. 2019ന്​ ശേഷം ആദ്യമായാണ്​ പി.എസ്​.ജിയുടെ ഖത്തർ ടൂർ തീരുമാനിക്കുന്നത്​. കോവിഡ്​ കാരണം കഴിഞ്ഞ സീസണുകളിൽ ടീം ഇവിടെ എത്തിയിട്ടില്ല. 2011ലാണ്​ ഖത്തർ ഇൻവെസ്​റ്റ്​മെൻറ്​ ഗ്രൂപ്പ്​ പി.എസ്​.ജിയെ സ്വന്തമാക്കുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.