സ്വന്തം ലേഖകന്‍: സുരേഷ് ഗോപിയുടെ പുതിയ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി സമൂഹ മാധ്യമങ്ങള്‍, വിമര്‍കര്‍ എംഎല്‍എ മുകേഷിന്റെ വണ്ടി നമ്പര്‍ കൂടി നോക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതിയിനത്തില്‍ സുരേഷ് ഗോപി ലാഭിച്ചത് അഞ്ചര ലക്ഷം രൂപയാണെന്നും നികുതി ലാഭിക്കുന്നതിന് ആഡംബര വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: രാജ്യത്ത് നോട്ടു ക്ഷാമം അതിരൂക്ഷം, 20000 രൂപക്ക് ഡല്‍ഹി സ്വദേശിക്കു ലഭിച്ചത് 10 രൂപ നാണയങ്ങള്‍. ബാങ്കില്‍ ചെന്ന് 20,000 രൂപ പിന്‍വലിച്ചപ്പോള്‍ ഡല്‍ഹി സ്വദേശിയായ ഇംതിയാസ് അലാമിനു ലഭിച്ചത് 2000 പത്ത് രൂപയുടെ നാണയങ്ങളാണ്. നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ ഭാഗമായി രാജ്യം മുഴുവന്‍ ചില്ലറക്കായി നെട്ടോട്ടം ഓടുമ്പോഴാണ് ഇംതിയാസിന് ബാങ്കുകാര്‍ നാണയംകൊണ്ടു …
സ്വന്തം ലേഖകന്‍: പ്രൊഫഷണലുകടെ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിന് റഷ്യയില്‍ വിലക്ക്. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനാണ് റഷ്യയുടെ ഈ തീരുമാനം. പൗരന്മാരുടെ വിവരങ്ങള്‍ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുടിന്‍ സര്‍ക്കാന്‍ ലിങ്ക്ഡ്ഇന്നിനെ വിലക്കിയത്. റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ന്നിന്റെ ആസ്ഥാനവും അമേരിക്കയാണ്. …
സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ പ്രതിയെ വെറുതെ വിടും, തുര്‍ക്കിയിലെ പുതിയ നിയമം വിമര്‍ശിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമാണിതെന്ന് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിതമായോ ഭീഷണിപ്പെടുത്തിയോ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിനു ശേഷം വിവാഹം കഴിച്ചാല്‍ പ്രതിക്ക് മാപ്പ് നല്‍കുന്ന ബില്ലിന് എംപിമാര്‍ അംഗീകാരം നല്‍കി. …
സ്വന്തം ലേഖകന്‍: സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്‌സ് കണ്ടവരാരും ‘ഫുങ്ഷുക്ക് വാംഗ്ഡു’വിനെ മറക്കാന്‍ സാധ്യതയില്ല. ‘രഞ്ചോദാസ് ശ്യാമള്‍ ദാസ് ചഞ്ചഡ്’ എന്ന പേരില്‍ ഇംപീരിയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എത്തിയ സ്‌നേഹസമ്പന്നനും സുന്ദരനും ബുദ്ധിമാനും അരക്കിറുക്കനുമായ അമീര്‍ ഖാന്റെ ആ കഥാപത്രത്തിന് പ്രചോദനമായത് ലഡാക്കുകാരനായ സോനം വാങ്ചുക്കായിരുന്നു. ഇപ്പോഴിതാ വാങ്ചുക്കിനെ തേടി മികച്ച …
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം മല്ലികാ ഷെരവാത്തിന് പാരീസില്‍ കണ്ണീര്‍ വാതക പ്രയോഗവും മര്‍ദ്ദനവും. നേരത്തെ ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ട അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്ത് മല്ലികയും കാമുകനും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് മുഖമ്മൂടികളായ മൂന്നു പേര്‍ അതിക്രമിച്ചു കയറി താരത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇരുവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പാരീസ് …
സ്വന്തം ലേഖകന്‍: സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ എത്തില്ല. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം സ്വീകരിക്കുവാന്‍ താന്‍ സ്‌റ്റോക്ക്‌ഹോമിലേക്ക് പോകില്ലെന്ന് അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്‍ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഡിലന്റെ കത്ത് ലഭിച്ചതായി നൊബേല്‍ സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാദമി സ്ഥിരീകരിച്ചു. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് …
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി, സ്വന്തം വഴിനോക്കാന്‍ കേരളത്തിന് അറിയാമെന്ന് മന്തി തോമസ് ഐസക്ക്, മലയാളികള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറച്ചുവരുത്തുമെന്ന് മന്ത്രി. കറന്‍സി റദ്ദാക്കിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് രാത്രി 10 മുതലാണ് ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ ലൈവായി ജനങ്ങളുമായി സംവദിച്ചത്. മോദി കേരളത്തെ നോക്കി കൊഞ്ഞനംകുത്തി കാണിക്കുമ്പോള്‍ അതിനെ വെറുതെ …
സ്വന്തം ലേഖകന്‍: ‘ഞാനും… ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി,’ പാട്ടുപാടി മയക്കാന്‍ നായകനായി കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഞാനും… ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനമാണ് ആദ്യമെത്തിയത്. ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ …
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗ്ഗക്കാരനെ ശവപ്പെട്ടിയിലാക്കി ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വെള്ളക്കാര്‍, ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വംശീയതാ വിവാദം കത്തിപ്പിടിക്കുന്നു. കൃഷിഭൂമി മുറിച്ചു കടന്നതിനാണ് കറുത്ത വര്‍ഗ്ഗക്കാരനെ ശവപ്പെട്ടിയിലാക്കി ജീവനോടെ കത്തിക്കുമെന്ന് വെള്ളക്കാര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള കയ്യേറ്റമെന്നും അടിമത്തമെന്നും വിശേഷിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. സംഭവത്തില്‍ വില്യം ഊസ്തൂയിസന്‍, തിയോ …