സ്വന്തം ലേഖകന്‍: വെള്ളിയാഴ്ച മുതല്‍ ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റി നല്‍കില്ലെന്ന് കേന്ദ്രം, സഹകരണ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തും. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെയായിരുന്നതാണ് അപ്രതീക്ഷിതമായി പിന്‍വലിച്ചത്. വെള്ളിയാഴ്ച മുതല്‍ പഴയ നോട്ടുകള്‍ ബാങ്കില്‍ നല്‍കി മാറ്റി വാങ്ങാനാകില്ല. പഴയ 500, 1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ കൃത്രിമം കാട്ടിയതായി ആരോപണം, അട്ടിമറി ട്രംപിനെ ജയിപ്പിക്കാന്‍. രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധരാണ് നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിങ് റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡെമോക്രാറ്റുകളുടെ ഇമെയിലുകള്‍ ചോര്‍ത്തയതായും ആരോപിച്ച് രംഗത്തെത്തിയത്. സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യം ശക്തമായി ഉന്നയിക്കാന്‍ ഡെമോക്രാറ്റിക് …
സ്വന്തം ലേഖകന്‍: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം. 1930 ജൂലൈ ആറിന് ആന്ധ്രാപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മംഗലംപള്ളി മുരളീകൃഷ്ണ എന്ന ബാലമുരളീകൃഷ്ണയുടെ ജനനം. അച്ഛന്‍ മംഗലംപള്ളി പട്ടാഭിരാമയ്യ സംഗീതജ്ഞനും പുല്ലാങ്കുഴല്‍, വയലിന്‍, വീണ എന്നീ …
സ്വന്തം ലേഖകന്‍: യുകിപ് നേതാവ് നൈഗല്‍ ഫരാഷിനെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറാക്കണമെന്ന ട്രംപിന്റെ ആവശ്യം ബ്രിട്ടന്‍ തള്ളി. ഫരാഷിനെ യുഎസ് അംബാസഡറായി നിയമിക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തിന് നിലവില്‍ അങ്ങനെയൊരു സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് മറുപടി നല്‍കി. ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്നു ഫരാഷ് നേരിട്ട് അമേരിക്കയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇരുനേതാക്കളും തമ്മില്‍ ആശയപരമായും വ്യക്തിപരമായും …
സ്വന്തം ലേഖകന്‍: ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന യുദ്ധരംഗം ചോര്‍ത്തി, ഗ്രാഫിന്‍ ഡിസൈനര്‍ പിടിയില്‍. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി 2 ലെ യുദ്ധരംഗം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനറെ പോലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രാഫിക് ഡിസൈനറെ അറസ്റ്റ് ചെയ്തത്. 9 മിനിറ്റ് …
സ്വന്തം ലേഖകന്‍: ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐഐഎമ്മുകളില്‍ പാഠപുസ്തകമാക്കണം, നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിനെ കളിയാക്കി എന്‍എസ് മാധവന്‍. ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കണമെന്ന് ട്വിറ്ററിലൂടെയാണ് എന്‍.എസ് മാധവന്‍ പരിഹസിച്ചത്. ആന്റണി പെരുമ്പാവൂര്‍ രാജിക്കണമെന്നും അദ്ദേഹം തമാശരൂപേണ ട്വീറ്റ് ചെയ്തു. സാമൂഹ്യവിഷയങ്ങളില്‍ കൃത്യമായി പ്രതികരിക്കുന്ന എഴുത്തുകാരനാണ് എന്‍.എസ് …
സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്യണമെന്ന വിവാദ നിയമം തുര്‍ക്കി പിന്‍വലിച്ചു. ബാലവിവാഹത്തെയും മാനഭംഗത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപണം നേരിട്ട വിവാദ ബില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇരകളെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിനാലി യാദിരിം പറഞ്ഞു. പ്രസിഡന്റിന്റെ കൂടി അനുമതിയോടെയാണ് …
സ്വന്തം ലേഖകന്‍: വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ തന്ത്രങ്ങളുമായി ഫേസ്ബുക്ക്. വ്യാജമായി പടച്ചുവിടുന്ന വാര്‍ത്തകളുടെ പ്രചാരണം തടയാന്‍ ഏഴിന നടപടി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പേജിലൂടെ പ്രഖ്യാപിച്ചു. വ്യാജവാര്‍ത്തകള്‍ പ്രത്യേകം അടയാളപ്പെടുത്താന്‍ സംവിധാനം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സുഗമമാക്കുക, വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച മൂന്നാം കക്ഷിയുടെ അഭിപ്രായം വാര്‍ത്തക്കൊപ്പം ചേര്‍ക്കാനുള്ള അവസരം …
സ്വന്തം ലേഖകന്‍: വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, നിയമം വ്യവസ്ഥ ചെയ്യുന്നത് കര്‍ശന നിബന്ധനകള്‍. പണം നല്‍കി ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിന് സമ്പൂര്‍ണ വിലക്ക് വ്യവസ്ഥ ചെയ്യുന്ന സറോഗസി (വാടക ഗര്‍ഭപാത്ര) നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയാണ് അവതരിപ്പിച്ചത്. വാടകയ്ക്ക് ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിലെ ചൂഷണങ്ങളും കച്ചവട താത്പര്യങ്ങളും …
സ്വന്തം ലേഖകന്‍: 500 കോടി പൊടിച്ച കല്യാണം പൊല്ലാപ്പായി, കര്‍ണാടക കോടീശ്വരനെതിരെ അന്വേഷണവും റെയ്ഡും. മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. 500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തി അഞ്ച് ദിവസം മാത്രം പിന്നിടവേയാണ് ആദായനികുതി വകുപ്പ് റെയ്ഡുമായി രംഗത്തെത്തിയത്. റെഡ്ഡിയുടെ ബെല്ലാരിയിലെ ഖനി …