സ്വന്തം ലേഖകന്‍: നവജാത ശിശുവുമായി യുഎസില്‍ കുടുങ്ങിയ വിധവയായ യുവതിക്ക് സഹായവുമായി സുഷമ സ്വരാജ്. ഭര്‍ത്താവ് മരിച്ച ശേഷം നവജാതശിശുവുമായി അമേരിക്കയില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശി ദീപിക പാണ്ഡെയ്ക്കാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായമെത്തിയത്. ഒക്ടോബര്‍ 19 നാണ് ദീപികയുടെ ഭര്‍ത്താവ് ഹരിഓം പാണ്ഡെ ഹൃദയാഘാതം മൂലം മരിച്ചത്. തുടര്‍ന്ന് ഒരാഴ്ച പ്രായമുള്ള കുഞ്ഞുമായി ദീപിക …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ സീരിയല്‍ നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് സിനിമാസീരിയല്‍ നടിയും അവതാരകയുമായ സബര്‍ണയെയാണ് ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മധുരവയലിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാല്‍ സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട് തുറന്നുനോക്കിയപ്പോള്‍ അഴുകിയ നിലയിലാണ് മൃതദേഹം …
സ്വന്തം ലേഖകന്‍: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് 50 ലക്ഷം പിഴയും മൂന്നു വര്‍ഷം വിലക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതോ ആയ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം. മുന്‍പ് ആദ്യത്തെ തവണ കേസില്‍ പെട്ടാല്‍ 10 ലക്ഷം പിഴയും …
സ്വന്തം ലേഖകന്‍: രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ കള്ളപ്പണവേട്ട, ബാഹുബലി നിര്‍മാതാക്കളുടെ വീട്ടില്‍ നിന്ന് 60 കോടിയോളം രൂപ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ് റെയ്ഡ് നടത്തിയത്. …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുന്ന വിമാന, ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം മടക്കി നല്‍കില്ല. നിരോധിച്ച 1000, 500 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങിയ ട്രെയിന്‍ ടിക്കറ്റും വിമാന ടിക്കറ്റും റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്ന് അധികൃതര്‍. കള്ളപ്പണം വെളുപ്പിക്കാനും 500, 1000 രൂപാ നോട്ടുകള്‍ ചെലവാക്കാനും ആളുകള്‍ അധികമായി വിമാന …
സ്വന്തം ലേഖകന്‍: കറന്‍സി പ്രശ്‌നം സിനിമയിലേക്കും, ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’യുമായി രഞ്ജിതും മമ്മൂട്ടിയും. പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്വലിച്ച്, പുതിയ രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍ വിതരണം ചെയ്യുന്ന ബഹളത്തിനിടയിലാണ് രഞ്ജിത്ത് തന്റെ പുതിയ സിനിമയുമായി വരുന്നത്. ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’ എന്നാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: പുലിമുരുകന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍, അഞ്ചു പേര്‍ അറസ്റ്റില്‍. ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ മലപ്പുറം, പാലക്കാട്, ജില്ലകളില്‍ നിന്ന് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ നൗഷീര്‍, ഷഫീക്ക് പുല്ലാറ, നജീമുദ്ദീന്‍ ചുള്ളിമാട്, ഫാസില്‍ കുന്നുംപള്ളി, ഷഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതിയില്‍ …
സ്വന്തം ലേഖകന്‍: നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം, മേല്‍നോട്ടം മോദി നേരിട്ട്, രഹസ്യം അറിയാമായിരുന്നത് മൂന്നു പേര്‍ക്കു മാത്രം. അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ അസാധുവാക്കാനുള്ള നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്. കൂടാതെ ഇക്കാര്യം അറിയിച്ചിരുന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ മാത്രമാണ്. എട്ടാം തീയതി മന്ത്രിസഭാ യോഗമുണ്ടാകുമെന്നും ഇന്ത്യജപ്പാന്‍ …
സ്വന്തം ലേഖകന്‍: ട്രംപ് മുഖം മിനുക്കുന്നു, വെബ്‌സൈറ്റിലെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ട്രംപിന്റെ വെബ്‌സൈറ്റിലെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കണമെന്ന പരാമര്‍ശമാണ് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പിന്റെ അന്നും വെബ്‌സൈറ്റില്‍ ഉണ്ടായിരുന്ന വാചകങ്ങള്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്. അമേരിക്കയിലേക്കുള്ള മുസ്ലീം കുടിയേറ്റം പൂര്‍ണാമയും തടയണമെന്നായിരുന്നു പ്രചരണ സമയത്ത് ട്രംപിന്റെ …
സ്വന്തം ലേഖകന്‍: ട്രംപിന് ആശംസയുമായി ലോക നേതാക്കള്‍, അകലം പാലിച്ച് ബ്രിട്ടനും തെരേസാ മേയും. ബ്രിട്ടനൊഴികെ ഒമ്പതു രാജ്യങ്ങളുടെ തലവന്മാര്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യു.എസുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഒരു പ്രസ്താവന മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നടത്തിയത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ട്രംപിനെ അഭിനന്ദിച്ച തെരേസ …