1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബന്ധു നിയമന വിവാദത്തില്‍ വലഞ്ഞ് കേരള സര്‍ക്കാര്‍, പ്രതിഛായ മോശാമായെന്ന് വിലയിരുത്തല്‍
ബന്ധു നിയമന വിവാദത്തില്‍ വലഞ്ഞ് കേരള സര്‍ക്കാര്‍, പ്രതിഛായ മോശാമായെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദത്തില്‍ വലഞ്ഞ് കേരള സര്‍ക്കാര്‍, പ്രതിഛായ മോശാമായെന്ന് വിലയിരുത്തല്‍. അതിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ നടന്ന ബന്ധു നിയമനത്തിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന അവെയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്. വിഷയത്തില്‍ എത്രയും പെട്ടന്ന് തെറ്റ് തിരുത്തല്‍ നടപടികള്‍ ഉണ്ടാകണമെന്നും …
2011 ല്‍ നടത്തിയ ഓപ്പറേഷന്‍ ജിഞ്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു
2011 ല്‍ നടത്തിയ ഓപ്പറേഷന്‍ ജിഞ്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: 2011 ല്‍ നടത്തിയ ഓപ്പറേഷന്‍ ജിഞ്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ജിഞ്ചറിന്റെ ആക്രമണ രീതി സൈന്യം പുറത്തു വിട്ടത്. 2011 ജൂലൈ 30ന് കുപ്‌വാരയിലെ ഗുഗാല്‍ദര്‍ സൈനീക പോസ്റ്റിലേയ്ക്ക് നുഴഞ്ഞു കയറിയ പാക്കിസ്താന്‍ സൈന്യം അപ്രതീക്ഷിത ആക്രമണം നടത്തി. ജയ്പാല്‍ സിങ്, ദേവേന്ദര്‍ സിങ് എന്നിവരുടെ തല …
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു. അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് ചിത്രമാണിത്. അജയ് ഗണമുത്തു സംവിധാനം ചെയ്യുന്ന ‘ഇമൈക്ക നോഡിഗല്‍’ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് പറയുന്നത്. കഥ കേട്ടപ്പോള്‍ കശ്യപിന് ഇഷ്ടമായി എന്നാല്‍ അദ്ദേഹം അന്തിമ തീരുമാനം പറഞ്ഞിട്ടില്ലെന്ന് അജയഥ് ഗണമുത്തു പറയുന്നു.ത്രില്ലര്‍ സിനിമയായിരിക്കും ഇമൈക്ക നൊഡിഗല്‍. …
പൊട്ടിപ്പൊളിഞ്ഞാല്‍ സ്വയം നന്നാക്കുന്ന റോഡും മിശ്രിതവുമായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രൊഫസര്‍
പൊട്ടിപ്പൊളിഞ്ഞാല്‍ സ്വയം നന്നാക്കുന്ന റോഡും മിശ്രിതവുമായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രൊഫസര്‍
സ്വന്തം ലേഖകന്‍: പൊട്ടിപ്പൊളിഞ്ഞാല്‍ സ്വയം നന്നാക്കുന്ന റോഡും മിശ്രിതവുമായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രൊഫസര്‍. പ്രഫസര്‍ നെംകുമാര്‍ ബന്തിയയാണ് ഇങ്ങനയൊരു ടാറിങ്ങ് കൂട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. കര്‍ണാടകയിലെ തോണ്ടേഭാവി ഗ്രാമത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന 650 മീറ്റര്‍ റോഡാണ് പുതിയ ടാറിംഗ് കൂട്ട് ഉപയോഗിച്ച് പണി കഴിപ്പിച്ചത്. കൊളംബിയ സര്‍വകലാശാലയിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം പ്രഫസറായ നെംകുമാര്‍ …
യെമന്‍ തലസ്ഥാനമായ സനായിലെ വ്യോമാക്രമണം, സൗദിയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് അമേരിക്ക
യെമന്‍ തലസ്ഥാനമായ സനായിലെ വ്യോമാക്രമണം, സൗദിയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായിലെ വ്യോമാക്രമണം, സൗദിയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് അമേരിക്ക. സൗദി സഖ്യം നടത്തിയ ആക്രമണത്തില്‍ 155 പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചു നിഷ്പക്ഷ അന്വേഷണം വേണമെന്നും യുഎസ് സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിച്ചു. സൗദിയുമായുള്ള യുഎസ് സഹകരണം ഒരു ബ്ലാങ്ക് ചെക്കല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേശക സമിതി വക്താവ് …
മറന്നുവച്ച മൊബൈല്‍ എടുക്കാന്‍ തിരിച്ചോടുന്ന പ്രസിഡന്റ്, ഒബാമയുടെ അടുത്ത വൈറല്‍ വീഡിയോ
മറന്നുവച്ച മൊബൈല്‍ എടുക്കാന്‍ തിരിച്ചോടുന്ന പ്രസിഡന്റ്, ഒബാമയുടെ അടുത്ത വൈറല്‍ വീഡിയോ
സ്വന്തം ലേഖകന്‍:. വൈറ്റ്ഹൗസ് കാലാവധി തീരാനിരിക്കെ യുഎസ് പ്രസിഡന്റ് ഒബാമക്ക് ഇത് വൈറല്‍ കാലമാണ്. യാത്രയ്ക്കിറങ്ങിയപ്പോള്‍ മറന്നു വെച്ച മൊബൈലിനായി തിരിച്ചോടുന്ന ഒബാമയുടെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. അടുത്തിടെ ഇസ്രയേല്‍ മുന്‍പ്രസിഡന്റെ സിമോണ്‍ പരെസിന്റെ ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ബില്‍ ക്ലിന്റണെ കാത്തുനിന്ന് മുഷിയുന്ന ഒബാമയുടെ വീഡിയോയും തരംഗമായിരുന്നു. പുതിയ വീഡിയോയില്‍ വൈറ്റ് ഹൗസില്‍ …
സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍
സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍. ബംഗളുരുവില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റിലായതായി ഗോവ ഡി.ജി.പി മുക്‌തേഷ് ചന്ദര്‍ സ്ഥിരീകരിച്ചു. അതേസമയം ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല. മോണിക്കയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ഗോവയിലെയും ബംഗളുരുവിലെയും എ.ടി.എം ക്യാമറകളില്‍ പതിഞ്ഞിരുന്നു. കൊലപാതകികളെന്ന് …
സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍
സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍
സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ പുറത്തായതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് സ്വന്തം സ്ഥാനാര്‍ഥിയെ തള്ളി ആദ്യമായി രംഗത്തത്തെിയത്. 2008 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നതനേതാവുമായ അരിസോണയിലെ സെനറ്റര്‍ …
ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി രൂപക്ക്
ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി  രൂപക്ക്
സ്വന്തം ലേഖകന്‍: ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി രൂപക്ക്. ദുബായിലെ വ്യാപാരിയായ ബല്‍വീന്ദര്‍ സിംഗ് സഹാനിയാണ് കാറിനേക്കാള്‍ വിലയുള്ള നമ്പര്‍ കരസ്ഥമാക്കിയത്. ഡി 5 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനാണ് ബല്‍വീന്ദര്‍ ഇത്രയും തുക മുടക്കിയത്. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍ടിഎ സംഘടിപ്പിച്ച ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ …
പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു
പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു. 90 വയസുണ്ടായിരുന്ന വൈദ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2000 ത്തിലാണ് വൈദക്ക് ഓസ്‌കാര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ നാല് സിനിമകളും ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രോമിസ്ഡ് …