സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത മാസം, ഒപ്പം ഇന്ത്യ, യുകെ ഉച്ചകോടിയും നടക്കാന്‍ സാധ്യത. ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ തെരേസ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിയില്‍ നവംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ഇന്ത്യയു.കെ ടെക് ഉച്ചകോടിയോട് അനുബന്ധിച്ചായിരിക്കും സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ശാസ്ത്രാ …
സ്വന്തം ലേഖകന്‍: മുംബൈയിലെ അനധികൃത കോള്‍ സെന്ററുകള്‍ അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് 500 കോടിയോളം രൂപ. മീരാ റോഡിലെ അനധികൃത കോള്‍സെന്ററുകള്‍ ഒരു വര്‍ഷംകൊണ്ട് 6,500 അമേരിക്കക്കാരില്‍നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 73 പേരെ പോലീസ് അറസ്റ്റുചെയ്തു. അറുന്നൂറോളം ജീവനക്കാരെ ചോദ്യം ചെയ്യുന്നുമുണ്ട്. അനധികൃത കോള്‍ സെന്ററുകളിലിരുന്ന് അമേരിക്കക്കാരുടെ ബാങ്ക് വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് മഹാരാഷ്ട്രയിലെ സിനിമാ പ്രേമികള്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്നത്. സല്‍മാന്‍ ടാക്കീസ് എന്ന് പേരില്‍ തുടങ്ങാനിരിക്കുന്ന തിയറ്റര്‍ ശൃംഖല ഒരാള്‍ക്ക് 150 രൂപ എന്ന നിരക്കില്‍ …
സ്വന്തം ലേഖകന്‍: പരീക്ഷ പാസായത് ചോദ്യ പേപ്പര്‍ ചോര്‍ത്തി, ബിരുദം തിരിച്ചെടുക്കണമെന്ന ഹര്‍ജിയുമായി യുവാവ് ബോംബെ ഹൈക്കോടതിയില്‍. വൈഭവ് പാട്ടീല്‍ (26) എന്ന യുവാവാണു ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളി. ചോദ്യക്കടലാസ് ചോര്‍ത്തിയാണു താന്‍ എന്‍ജിനിയറിങ് പാസായതെന്നു യുവാവ് ഹര്‍ജിയില്‍ പറയുന്നു. സര്‍വകലാശാല നിയമപ്രകാരം ഇത്തരം ഒരു നിര്‍ദേശം …
സ്വന്തം ലേഖകന്‍: അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറല്‍. യുഎന്‍ രക്ഷാസമിതിയില്‍ നടന്ന അനൗദ്യോഗിക തെരഞ്ഞെടുപ്പിലാണ് പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ അന്റോണിയോയെ യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങളും അദ്ദേഹത്തെ അംഗീകരിച്ച് വോട്ട് ചെയ്തു. ആറ് ഘട്ടമായി നടന്ന അനൗദ്യോഗിക …
സ്വന്തം ലേഖകന്‍: മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യക്കെതിരെ നല്‍കിയ ആണവ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. കേസ് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് കാണിച്ചാണ് കേസ് തള്ളിയത്. കൂടുതല്‍ ആണവ നിരായുധീകരണത്തിന് ആണവശക്തികളില്‍ സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ഷല്‍ ദ്വീപുകള്‍ പരാതി നല്‍കിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍ വരുന്നതല്ല കേസെന്ന ഇന്ത്യന്‍ വാദം യു.എന്‍ കോടതി …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വീടില്ലാത്തവരെ സഹായിക്കാന്‍ പ്രധാനമന്ത്രി തെരേസ മെയോട് ആവശ്യപ്പെടുന്ന അഞ്ചു വയസുകാരി താരമാകുന്നു. തെരേസ മെയ്യെ നേരിട്ട് സംബോധന ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഒരു അനുഭവം പ്രധാനമന്ത്രിയുമായി പങ്കുവക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ‘എന്റെ പേര് ബ്രൂക് ബ്ലെയര്‍. അഞ്ചു വയസ്സുണ്ടെനിക്ക്. എനിക്ക് പ്രധാനമന്ത്രി തെരേസ മെയ്യോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: എഫ്ബിഐക്കുവേണ്ടി യാഹൂ തങ്ങളുടെ ഇമെയില്‍ ഉപഭോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഇതിനായി ഒരു സോഫ്ട്വെയര്‍ രഹസ്യമായി നിര്‍മ്മിച്ചിരുന്നതായും കോടികണക്കിന് യാഹൂ മെയില്‍ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നിരീക്ഷിച്ചിരുന്നതെന്നും കമ്പനിയിലെ മുന്‍ ജീവനക്കാരാണ് വെളിപ്പെടുത്തിയത്. എന്നാല്‍ എന്തുതരം വിവരങ്ങളാണ് എഫ്.ബി.ഐയ്ക്കു വേണ്ടി യാഹു പരിശോധിച്ചതെന്ന് വ്യക്തമല്ല. ഇതേ ആവശ്യവുമായി എഫ്.ബി.ഐ മറ്റേതെങ്കിലും ഇമെയില്‍ ദാതാക്കളെ സമീപിച്ചിരുന്നോ …
സ്വന്തം ലേഖകന്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ യുവതിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്, ഞെട്ടലോടെ പാര്‍ട്ടി കേന്ദ്ര നേതൃത്വം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എന്‍ പി ദുബെയുടെ 39 സെക്കന്റുള്ള വീഡിയോ ആണു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്വന്തം വീട്ടിലെ ഓഫീസ് മുറിയില്‍ വെച്ചായിരുന്നു യുവതിയുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ജബല്‍പൂര്‍ മുന്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് തുക കുറക്കുന്നു, പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും. വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നിരവധി പരാതികള്‍ വന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന നിബന്ധനകള്‍ സ്വീകരിക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. വാഹന ഇന്‍ഷൂറന്‍സ് നിരക്കുകള്‍ കുറയ്ക്കുന്നതിനായി സൗദി ചേംബര്‍, അഡൈ്വസറി ബോര്‍ഡ്, സൗദി മോണിറ്ററി …