1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍
ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം …
14 വര്‍ഷം മുമ്പ് മോഷണം പോയ വാന്‍ഗോഗ് ചിത്രങ്ങള്‍ ഇറ്റലിയില്‍ കണ്ടെത്തി
14 വര്‍ഷം മുമ്പ് മോഷണം പോയ വാന്‍ഗോഗ് ചിത്രങ്ങള്‍ ഇറ്റലിയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: 14 വര്‍ഷം മുമ്പ് മോഷണം പോയ വാന്‍ഗോഗ് ചിത്രങ്ങള്‍ ഇറ്റലിയില്‍ കണ്ടെത്തി. ആംസ്റ്റര്‍ഡാമില്‍നിന്ന് മോഷണംപോയ തിയോ വാന്‍ഗോഗിന്റെ മാസ്റ്റര്‍ പീസ് പെയിന്റിങ്ങുകളാണ് ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്ന് അന്തര്‍ദേശീയ കുറ്റാന്വേഷണ സംഘം കണ്ടെടുത്തത്. പോമ്പിയിലെ കാസ്റ്റല്‌ളെമാരെ ഡി സ്റ്റാബിയയിലെ കടലോരത്തുള്ള വീട്ടില്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ചിത്രങ്ങളെന്ന് വാന്‍ഗോഗ് മ്യൂസിയം അധികൃതര്‍ അറിയിച്ചു. …
ബ്രസീലിലെ സാവോ പോളോയില്‍ കൂട്ട ജയില്‍ചാട്ടം, രക്ഷപ്പെട്ടത് ഇരുനൂറിലധികം കൊടുംകുറ്റവാളികള്‍
ബ്രസീലിലെ സാവോ പോളോയില്‍ കൂട്ട ജയില്‍ചാട്ടം, രക്ഷപ്പെട്ടത് ഇരുനൂറിലധികം കൊടുംകുറ്റവാളികള്‍
സ്വന്തം ലേഖകന്‍: ബ്രസീലിലെ സാവോ പോളോയില്‍ കൂട്ട ജയില്‍ചാട്ടം, രക്ഷപ്പെട്ടത് ഇരുനൂറിലധികം കൊടുംകുറ്റവാളികള്‍. ജര്‍ദിനോ പോളിസ് ജയിലിന്റെ ഒരു ഭാഗത്ത് തീയിട്ടതിനു ശേഷമാണ് തടവുകാര്‍ കൂട്ട ജയില്‍ ചാട്ടം നടത്തിയത്. ജയിലിന്റെ ഒരു ഭാഗത്ത് പുക ഉയരുന്നത് കണ്ട് പോലീസ് എത്തുന്നതിന് ഇടയിലായിരുന്നു രക്ഷപെടല്‍. വേലിക്കെട്ടുകള്‍ തകര്‍ത്ത തടവുകാര്‍ സമീപത്തുള്ള പുഴ നീന്തിക്കടന്നാണ് രക്ഷപെട്ടത്. പകുതിയിലേറെ …
സൗദിയിലെ സ്വകാര്യ സ്‌കൂള്‍ കാന്റീനുകളില്‍ നിതാഖത്ത് കര്‍ശനമാക്കുന്നു, വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
സൗദിയിലെ സ്വകാര്യ സ്‌കൂള്‍ കാന്റീനുകളില്‍ നിതാഖത്ത് കര്‍ശനമാക്കുന്നു, വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂള്‍ കാന്റീനുകളില്‍ നിതാഖത്ത് കര്‍ശനമാക്കുന്നു, വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. സ്വദേശിവല്‍ക്കരണം നടത്തുന്നതിന്റെ ആദ്യ പടിയായാണ് സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് വിദേശികളെ ഒഴിപ്പിക്കുന്നത്. സൗദിയിലെ വിവിധ തൊഴില്‍ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടത്തുന്നതിനായി ആരോഗ്യ മേഖലയിലും ടെലികോം മേഖലയിലും നിതാഖത്ത് ശക്തമാക്കുകയും പതിനായിരക്കണക്കിന് വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു …
പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ കുളിച്ച് പ്രതിഷേധം, തായ് യുവതി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ കുളിച്ച് പ്രതിഷേധം, തായ് യുവതി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ കുളിച്ച് പ്രതിഷേധം, തായ് യുവതി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. തകര്‍ന്ന റോഡ് ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ റോഡില്‍ വാഴവെച്ചുള്ള പ്രതിഷേധം കേരളത്തിലാണെങ്കില്‍ തായ്‌ലന്റില്‍ നടുറോഡില്‍ കുളിച്ചാണ് പ്രതിഷേധം. ടാക് പ്രവശ്യയില്‍ പാം എന്ന മോഡലാണ് വ്യത്യസ്ത പ്രതിഷേധവുമായി അധികൃതരെ നാണംകെടുത്തിയത്. ടാക്കിലെ ബന്ധുക്കളുടെ വീട്ടില്‍ പാം എപ്പോഴും പോകും. എന്നാല്‍, നിറയെ …
സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബറാക്കി സമൂഹ മാധ്യമങ്ങള്‍
സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബറാക്കി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബറാക്കി സമൂഹ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി അര്‍ജുന്‍ പോസ്റ്റ് ചെയ്ത പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് നെറ്റില്‍ ആരാധകര്‍ ഏറ്റെടുത്തത്. സെപ്തംബര്‍ 24 ന് താരത്തിന്റെ 17 മത് ജന്മദിനമായിരുന്നു. അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന ഈ ഓള്‍റൗണ്ടര്‍ ജന്മദിനത്തില്‍ ക്രിക്കറ്റ് …
സൗഹൃദം പ്രണയത്തിന് വഴിമാറി, ഇറ്റലിയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍
സൗഹൃദം പ്രണയത്തിന് വഴിമാറി, ഇറ്റലിയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍
സ്വന്തം ലേഖകന്‍: സൗഹൃദം പ്രണയത്തിന് വഴിമാറി, ഇറ്റലിയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍. ഇറ്റലിയിലെ ഫെഡറിക്ക, സൗത്ത് അമേരിക്കയിലെ ഇസബെല്‍ എന്നീ രണ്ട് കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങുന്നത്. വത്തിക്കാനിലെ കന്യാസ്ത്രീ മഠത്തില്‍ വച്ച് കണ്ട് പരിചയപ്പെട്ട ഇവരുടെ അടുപ്പം വളര്‍ന്ന് വിവാഹത്തിലെത്തുകയായിരുന്നു. ഇവരുടെ വഴിവിട്ട അടുപ്പം മേലധികാരികള്‍ കണ്ടുപിടച്ചതിനെ തുടര്‍ന്നാണ് …
ഒബാമയെ വകവക്കാതെ അമേരിക്കന്‍ കോണ്‍ഗ്രസ്, സൗദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവും
ഒബാമയെ വകവക്കാതെ അമേരിക്കന്‍ കോണ്‍ഗ്രസ്, സൗദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവും
സ്വന്തം ലേഖകന്‍: ഒബാമയെ വകവക്കാതെ അമേരിക്കന്‍ കോണ്‍ഗ്രസ്, സൗദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാവും. സെപ്തംബര്‍ ആ ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ സമ്മതം നല്‍കുന്നതാണ് ബില്‍. ബില്ലിനെതിരായ ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളി. ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുന്നത്. സെപ്തംബര്‍ 11 ഭീകരാക്രമണത്തിലെ …
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, 38 ഭീകരരെ വധിച്ചു
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, 38 ഭീകരരെ വധിച്ചു
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, 38 ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയതായി സൈനീക മേധാവി ഡിജിഎംഒ ലഫ്.ജനറല്‍ റണ്‍ബീര്‍ സിങ് സ്ഥിരീകരിച്ചു. പാക് ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്നും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താനായെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൈനീക മേധാവി വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ …
മനുഷ്യന്റെ ചൊവ്വാ യാത്രക്കുള്ള വാഹനവും റോക്കറ്റും തയ്യാര്‍, വെളിപ്പെടുത്തലുമായി സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ്
മനുഷ്യന്റെ ചൊവ്വാ യാത്രക്കുള്ള വാഹനവും റോക്കറ്റും തയ്യാര്‍, വെളിപ്പെടുത്തലുമായി സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ്
സ്വന്തം ലേഖകന്‍: മനുഷ്യന്റെ ചൊവ്വാ യാത്രക്കുള്ള വാഹനവും റോക്കറ്റും തയ്യാര്‍, വെളിപ്പെടുത്തലുമായി സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ്. ചൊവ്വയില്‍ ആറു വര്‍ഷത്തിനുള്ളില്‍ മനുഷ്യ കോളനികള്‍ സ്ഥാപിക്കുന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന സ്‌പേസ് എക്‌സ് കമ്പനി തങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു. ചൊവ്വയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന വാഹനവും വിക്ഷേപിക്കാനുപയോഗിക്കുന്ന റോക്കറ്റിനേയും സംബന്ധിച്ച വിവരങ്ങളാണ് സ്‌പേസ് …