1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയന്‍ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ്‌സിന് ബദല്‍ നോബേല്‍ പുരസ്‌കാരമായ റൈറ്റ് ലിവ്‌ലിഹുഡ് സമ്മാനം
സിറിയന്‍ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ്‌സിന് ബദല്‍ നോബേല്‍ പുരസ്‌കാരമായ റൈറ്റ് ലിവ്‌ലിഹുഡ് സമ്മാനം
സ്വന്തം ലേഖകന്‍: സിറിയന്‍ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ്‌സിന് ബദല്‍ നോബേല്‍ പുരസ്‌കാരമായ റൈറ്റ് ലിവ്‌ലിഹുഡ് സമ്മാനം. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചത് വൈറ്റ് ഹെല്‍മറ്റ്‌സായിരുന്നു. സിറിയയിലെ സംഘടനയുടെ ഈ സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരം. ബോംബിംഗ് കഴിഞ്ഞാലുടന്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുന്ന വൈറ്റ് ഹെല്‍മറ്റ്‌സ് സിറിയയിലെ സാധാരണക്കാരുടെ പ്രധാന ആശാകേന്ദ്രങ്ങളില്‍ ഒന്നാണ്. …
ആഞ്ചലീന ജോളിയുമായുള്ള വിവാഹ മോചന വാര്‍ത്തക്കു പിന്നാലെ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരേ അന്വേഷണം
ആഞ്ചലീന ജോളിയുമായുള്ള വിവാഹ മോചന വാര്‍ത്തക്കു പിന്നാലെ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരേ അന്വേഷണം
സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയുമായുള്ള വിവാഹ മോചന വാര്‍ത്തക്കു പിന്നാലെ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരേ അന്വേഷണം. പിറ്റ് വിമാന യാത്രക്കിടെ മക്കളെ ചീത്ത പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തെന്നാണു പരാതി. ബ്രാഡ്പിറ്റിനെതിരേ വിവാഹമോചനത്തിന് ഭാര്യയും ഹോളിവുഡ് നടിയുമായ ആന്‍ജലീന ജോളി കഴിഞ്ഞ ദിവസം ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വിവാഹ മോചനത്തിനുള്ള നിയമനടിപടികളുമായി ആഞ്ചലീന മുന്നിട്ടിറങ്ങിയതായി …
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ നിലയം, ഭൂമിയില്‍ പതിക്കാന്‍ സാധ്യത
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട  ബഹിരാകാശ നിലയം, ഭൂമിയില്‍ പതിക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ലോകത്തെ ആശങ്കയിലാഴ്ത്തി നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം. ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ചിയാംഗ്‌ഗോംഗ് ഒന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് കറങ്ങി നടക്കുന്നത്. 2011 ല്‍ വിക്ഷേപിച്ച ചിയാംഗ്‌ഗോംഗ് അടുത്ത വര്‍ഷത്തോടെ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയിലേക്കു പതിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതോടെ ഭൂരിഭാഗവും കത്തിത്തീരുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. …
തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ ചിത്രം
തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ ചിത്രം
സ്വന്തം ലേഖകന്‍: തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ ചിത്രം. മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് ചിത്രം മത്സരിക്കുക. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്തത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വിസാരണൈ പോലീസ് പീഡനമാണ് പ്രമേയമാക്കുന്നത്. കേതന്‍ മേത്ത അധ്യക്ഷനായ ജൂറി വഴി ഫിലിം ഫെഡറേഷന്‍ …
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവ് ആരെന്ന് ശനിയാഴ്ച അറിയാം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവ് ആരെന്ന് ശനിയാഴ്ച  അറിയാം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവ് ആരെന്ന് ശനിയാഴ്ച അറിയാം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ ശനിയാഴ്ച ലിവര്‍പൂളില്‍ നടക്കുന്ന പ്രത്യേക പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിക്കും. നിലവിലുള്ള നേതാവ് ജെറമി കോര്‍ബിനും മുന്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഓവന്‍ സ്മിത്തും തമ്മിലാണു മല്‍സരം. …
കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ ഇന്ത്യയുമായി സമാധാനമില്ല, യുഎന്‍ പൊതു സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ ഇന്ത്യയുമായി സമാധാനമില്ല, യുഎന്‍ പൊതു സമ്മേളനത്തില്‍  പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ ഇന്ത്യയുമായി സമാധാനമില്ല, യുഎന്‍ പൊതു സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജമ്മു കശ്മീരിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ യുവനേതാവായിരുന്നു ജൂലായ് എട്ടിന് ഇന്ത്യന്‍ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനിയെന്ന് അനുസ്മരിച്ച ഷെരീഫ് കശ്മീരില്‍ ഇന്ത്യന്‍സേന നടത്തുന്ന നിയമ വിരുദ്ധവും ക്രൂരവുമായ കൊലപാതകങ്ങളെക്കുറിച്ച് യു.എന്‍. സംഘം സ്വതന്ത്രാന്വേഷണം …
ഇന്ത്യയിലെ സ്വകാര്യ ആസ്പത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഇനി സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം
ഇന്ത്യയിലെ സ്വകാര്യ ആസ്പത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഇനി സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ സ്വകാര്യ ആസ്പത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഇനി സര്‍ക്കാര്‍ നഴ്‌സുമാരുടെ ലഭിക്കുന്ന ശമ്പളം. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനും ജോലിസാഹചര്യം മെച്ചപ്പെടുത്താനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇരുനൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് അതതു സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം നല്‍കണം. 50 കിടക്കയില്‍ താഴെയുള്ള ആസ്പത്രിയാണെങ്കില്‍പ്പോലും ഏറ്റവും …
ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്
ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്. മഴയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഇന്ത്യ, ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. അടുത്ത ആറ് ദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം ക്രിക്കറ്റ് പ്രേമികളെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്. ക്രീസില്‍ കിവികളെ കാത്തിരിക്കുന്നത് കറക്കി വീഴ്ത്തുന്ന ചതിക്കുഴികളാണ് എന്നാണ് സൂചന. …
കേന്ദ്ര റയില്‍ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചു, ചരിത്രമായത് 92 വര്‍ഷത്തെ കീഴ്വഴക്കം
കേന്ദ്ര റയില്‍ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചു, ചരിത്രമായത് 92 വര്‍ഷത്തെ കീഴ്വഴക്കം
സ്വന്തം ലേഖകന്‍: കേന്ദ്ര റയില്‍ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചു, ചരിത്രമായത് 92 വര്‍ഷത്തെ കീഴ്വഴക്കം. ഇതു സംബന്ധിച്ച് ധനമന്ത്രിയുടെ ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി നല്‍കിയ ശിപാര്‍ശക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഫെബ്രുവരി മാസത്തിലെ അവസാനത്തെ …
ഉറി ഭീകരാക്രമണം, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി തെളിവുകള്‍ കൈമാറി, അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ സജ്ജമെന്ന് മുഷറഫ്
ഉറി ഭീകരാക്രമണം, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി തെളിവുകള്‍ കൈമാറി, അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ സജ്ജമെന്ന് മുഷറഫ്
സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി തെളിവുകള്‍ കൈമാറി, അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ സജ്ജമെന്ന് മുഷറഫ്. ഡല്‍ഹിയില്‍ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തിയാണ് നടപടി. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയത്. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍നിന്നും പാക്ക് നിര്‍മിത …