1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കില്‍ പേജില്‍ അശ്ലീല കമന്റിട്ട വ്യക്തിയെ തുറന്നുകാട്ടി ഗായിക അമൃത സുരേഷ്
ഫേസ്ബുക്കില്‍ പേജില്‍ അശ്ലീല കമന്റിട്ട വ്യക്തിയെ തുറന്നുകാട്ടി ഗായിക അമൃത സുരേഷ്
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ പേജില്‍ അശ്ലീല കമന്റിട്ട വ്യക്തിയെ തുറന്നുകാട്ടി ഗായിക അമൃത സുരേഷ്. അമൃതയുടെ വിവാഹ മോചനത്തെ പരാമര്‍ശിച്ച് കുഞ്ഞികൃഷ്ണന്‍ അംബികാ നഗര്‍ എന്ന ഐഡിയില്‍ നിന്നും ഇട്ടിരിക്കുന്ന അശ്ലീല കമന്റ് പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമൃത. ഇത്തരം കമന്റുകള്‍ താന്‍ അവഗണിക്കുകയാണ് ചെയ്യാറുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയാണെന്നും അമൃത പോസ്റ്റില്‍ …
ഒരു ദിവസം മുക്കുന്നത് 2 കോടി കോളുകള്‍, ജിയോയും എയര്‍ടെല്ലും തമ്മില്‍ യുദ്ധം മുറുകുന്നു
ഒരു ദിവസം മുക്കുന്നത് 2 കോടി കോളുകള്‍, ജിയോയും എയര്‍ടെല്ലും തമ്മില്‍ യുദ്ധം മുറുകുന്നു
സ്വന്തം ലേഖകന്‍: ഒരു ദിവസം മുക്കുന്നത് 2 കോടി കോളുകള്‍, ജിയോയും എയര്‍ടെല്ലും തമ്മില്‍ യുദ്ധം മുറുകുന്നു. നെറ്റ്‌വര്‍ക്കുകള്‍ പങ്കുവെയ്ക്കുന്നതിനായി എയര്‍ടെല്ലിന് ആവശ്യമായ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ഇല്ലാത്തതു കാരണം പ്രതിദിനം 2 കോടി കോളുകള്‍ തടസ്സപ്പെടുന്നുവെന്ന പരാതിയുമായി റിലയന്‍സ് ജിയോ രംഗത്തെത്തി. ഉടമ്പടിയില്‍ പറയുന്നതിനേക്കാള്‍ അധികം ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ജിയോക്കായി ഉടന്‍ അനുവദിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയതിന് …
ചെന്നൈ സ്വാതി വധക്കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു, കൊലക്കു പിന്നില്‍ പോലീസെന്ന് രാംകുമാറിന്റെ അഭിഭാഷകന്‍
ചെന്നൈ സ്വാതി വധക്കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു, കൊലക്കു പിന്നില്‍ പോലീസെന്ന് രാംകുമാറിന്റെ അഭിഭാഷകന്‍
സ്വന്തം ലേഖകന്‍: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു, കൊലക്കു പിന്നില്‍ പോലീസെന്ന് രാംകുമാറിന്റെ അഭിഭാഷകന്‍. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രാംകുമാര്‍ ജീവനൊടുക്കിയത്. വൈദ്യുത കമ്പി കടിച്ച് സ്വയം വൈദുതാഘാതം ഏല്‍പ്പിച്ച് ജീവനൊടുക്കുകയായിരുന്നു. രാംകുമാറിനെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ …
തൃശൂരില്‍ നാടന്‍ പുലികള്‍ക്കിടയില്‍ കൗതുകമായി ബ്രിട്ടനില്‍ നിന്നുള്ള ബിബിസി പുലി
തൃശൂരില്‍ നാടന്‍ പുലികള്‍ക്കിടയില്‍ കൗതുകമായി ബ്രിട്ടനില്‍ നിന്നുള്ള ബിബിസി പുലി
സ്വന്തം ലേഖകന്‍: തൃശൂരില്‍ നാടന്‍ പുലികള്‍ക്കിടയില്‍ കൗതുകമായി ബ്രിട്ടനില്‍ നിന്നുള്ള ബിബിസി പുലി. പതിവുപോലെ താളത്തില്‍ ചുവടുവച്ച് വന്ന നാടന്‍ പുലികള്‍ പാടുപെട്ട് ചുവടുവക്കുന്ന വിദേശ പുലിയെ കണ്ടപ്പോള്‍ ഒന്ന് അമ്പരന്നു. മുഖംമൂടി മാറ്റി നോക്കിയപ്പോഴാണ് പുലി ബ്രിട്ടനില്‍ നിന്നുള്ള ബിബിസി ചാനലിലെ പുലിയാണെന്ന് വ്യക്തമായത്. ബിബിസിയുടെ ‘ഓള്‍ ഓവര്‍ ദി പ്ലേസ്’ എന്ന വിനോദാധിഷ്ഠിത …
ഒരു മിനിട്ടില്‍ 94 പുഷ് അപ്പ്, ചോറ്റാനിക്കര സ്വദേശി ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുങ്ങുന്നു
ഒരു മിനിട്ടില്‍ 94 പുഷ് അപ്പ്, ചോറ്റാനിക്കര സ്വദേശി ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഒരു മിനിട്ടില്‍ 94 പുഷ് അപ്പ്, ചോറ്റാനിക്കര സ്വദേശി ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുങ്ങുന്നു. ചോറ്റാനിക്കര സ്വദേശി സിജുവാണ് ഒരു മിനിട്ടില്‍ 94 പുഷ് അപ് എടുത്ത് ഗിന്നസ് റെക്കോര്‍ഡില്‍ എത്തി നില്‍ക്കുന്നത്. കണയന്നൂര്‍ ചിന്താ തിയറ്റേഴ്‌സിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തിലാണ് സിജുവിന്റെ ലോക റെക്കോര്‍ഡ് ഭേദിച്ച പ്രകടനം. കാനഡക്കാരനായ റോയി …
ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്
ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്
സ്വന്തം ലേഖകന്‍: ഒളിംപിക്‌സ് മെഡല്‍ തന്നെ ‘ഗുസ്തിക്കാരി’ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി, സാക്ഷി മാലിക്. ഗുസ്തി താരമായതിന്റെ പേരില്‍ പല തവണ പരിഹാസപാത്രം ആകേണ്ടി വന്നിട്ടുള്ളതിനാല്‍ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് തന്റെ മെഡലെന്ന് സാക്ഷി പറഞ്ഞു. ഒരു ദേശീയ മാധ്യമ സ്ഥാപനം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി. കായിക രംഗം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. …
സദ്ദാം ഹുസൈന്റെ മകള്‍ ഇറാഖ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സദ്ദാം ഹുസൈന്റെ മകള്‍ ഇറാഖ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സദ്ദാം ഹുസൈന്റെ മകള്‍ ഇറാഖ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സദാമിന്റെ മൂത്ത പുത്രിയായ റഗാദ് സദ്ദാം ഹൂസൈന്‍ 2017 ലെ ഇറാക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അമ്മാനില്‍ അഭയം തേടിയ റഗാദിനെ വിചാരണയ്ക്കായി വിട്ടുതരണമെന്ന ഇറാക്കിന്റെ ആവശ്യം ജോര്‍ദാന്‍ തള്ളിയിരുന്നു. ഭീകര പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കിയെന്നാണു റഗാദിന്റെ …
തൃശൂര്‍ നഗരത്തില്‍ പുലിമയം, ഇത്തവണ കൗതുകമായി പെണ്‍പുലികള്‍
തൃശൂര്‍ നഗരത്തില്‍ പുലിമയം, ഇത്തവണ കൗതുകമായി പെണ്‍പുലികള്‍
സ്വന്തം ലേഖകന്‍: തൃശൂര്‍ നഗരത്തില്‍ പുലിമയം, ഇത്തവണ കൗതുകമായി പെണ്‍പുലികള്‍. ആണ്‍ പുലികള്‍ക്കൊപ്പം നാലു പെണ്‍പ്പുലികള്‍ മത്സരത്തിന് ഇറങ്ങിയതായിരുന്നു ഇത്തവണത്തെ പുലിക്കളിയുടെ സവിശേഷത. വിയൂര്‍, അയ്യന്തോള്‍ ദേശങ്ങളില്‍ നിന്നാണ് പെണ്‍പ്പുലികള്‍ എത്തിയത്. അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി …
അണ്ണാ ഹസാരെയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
അണ്ണാ ഹസാരെയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: അണ്ണാ ഹസാരെയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അണ്ണാ ഹസാരെയുടെ ജീവിതകഥ പറയുന്ന സിനിമ ‘അണ്ണാ കിസാന്‍ ബാബുറാവു ഹസാരെ’യുടെ ടീസറാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. സംവിധായകന്‍ ശശാങ്ക് ഉദാപുര്‍കര്‍ തന്നെയാണ് പ്രധാന കഥാപാത്രമായ ഹസാരെയെ അവതരിപ്പിക്കുന്നത്. തനിഷാ മുഖര്‍ജിയാണ് നായികാ വേഷത്തില്‍. റൈസ് പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബാനറില്‍ മഹേന്ദ്രജയിനാണ് സിനിമ …
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാപമോചനമായി ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് ബിസിസിഐയുടെ ക്ഷണം
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാപമോചനമായി ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് ബിസിസിഐയുടെ ക്ഷണം
സ്വന്തം ലേഖകന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാപമോചനമായി ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് ബിസിസിഐയുടെ ക്ഷണം. കോഴ ആരോപണത്തെത്തുടര്‍ന്ന് 2000 ല്‍ ബിസിസിഐ അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ കോടതി പിന്നീട് അസ്ഹറുദ്ദീനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ മുന്‍നിലപാടില്‍ നിന്നും പിന്നോട്ടുപോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിസിസിഐ ആദ്യം അസ്ഹറുദ്ദീനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. ബിസിസിഐ നടപടിയില്‍ …