സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും പിശുക്കനായ താരത്തിന്റെ പേര് വെളിപ്പെടുത്തി യുവ്‌രാജ് സിംഗ്. റേഡിയോ മിര്‍ച്ചിയിലെ ഒരു പരിപാടിയിലാണ് യുവരാജ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ വിരാട് കോഹ്‌ലിയാണെന്ന് യുവി പറയുന്നു. കോഹ്‌ലിയുമായി എപ്പോള്‍ പുറത്ത് കറങ്ങാന്‍ പോയാലും താനാണ് പണം നല്‍കുന്നത്. കോഹ്‌ലിയെക്കൊണ്ട് പണം കൊടുപ്പിക്കാന്‍ …
സ്വന്തം ലേഖകന്‍: രോഗിക്ക് കൊടുത്ത മരുന്നില്‍ വിഷമില്ലെന്ന് ബോധ്യപ്പെടുത്താന്‍ മരുന്ന് സ്വയം കഴിച്ച ഡോക്ടര്‍ മരിച്ചു. വിഷം കലര്‍ന്ന മരുന്ന് രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനായി മരുന്ന് സ്വയം കുടിച്ച് കാണിച്ചതിനെ തുടര്‍ന്ന് ഓര്‍മ നഷ്‌പ്പെടുകയും പൂര്‍ണ്ണമായി തളര്‍ച്ച ബാധിക്കുകയും ചെയ്ത ആയുര്‍വേദ ഡോക്ടര്‍ പി.എ ബൈജുവാണ് മരിച്ചത്. പായിപ്രമാനാറി പണ്ടിരിപുത്തന്‍പുര എം.അയ്യപ്പന്റെയും ലീലയുടെയും …
സ്വന്തം ലേഖകന്‍: 9/11 അനുസ്മരണ ചടങ്ങിനിടെ ശാരീരിക അസ്വാസ്ഥ്യം, ഹിലരി ക്ലിന്റന്റെ ആരോഗ്യനില സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നു. ഞായറാഴ്ച സെപ്റ്റംബര്‍ 11 വാര്‍ഷികത്തിന്റെ ചടങ്ങില്‍ ഹിലരി ഒന്നര മണിക്കൂര്‍ സംബന്ധിച്ചിരുന്നു. അതിനിടയില്‍ അവര്‍ അവശയാകുകയും സഹായികള്‍ താങ്ങിപ്പിടിച്ച് കാറില്‍ കയറ്റുകയും ചെയ്തു. കാറിലേക്കു നടക്കുന്നതിനിടെ ഹില്ലരി വേച്ചു പോകുന്നത് വീഡിയോകളില്‍ വ്യക്തമായിരുന്നു. മന്‍ഹാട്ടനില്‍ മകള്‍ ചെല്‍സിയുടെ …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയുടെ തീരത്തടിഞ്ഞ തിമിംഗല ഭീമനെ തിരിച്ച് കടലില്‍ എത്തിക്കാന്‍ എട്ടു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം. രത്‌നഗിരിയിലുള്ള ബീച്ചിലാണ് കനത്ത ഒഴുക്കിലും കാറ്റിലും പെട്ട് 47 അടി നീളവും 20 ടണ്‍ ഭാരമുള്ള തിമിംഗലം തീരത്തടിഞ്ഞത്. 50 ഉദ്യോഗസ്ഥരും ഒപ്പം നാട്ടുകാരും കഠിന പ്രയത്‌നം നടത്തിയാണ് തിമിംഗലത്തെ തിരിച്ച് ആഴക്കടലില്‍ എത്തിച്ചത്. ശക്തമായ തിരകളേയും കാറ്റിനെയും …
സ്വന്തം ലേഖകന്‍: കാവേരി നദീജല പ്രശ്‌നം, ബംഗളുരു കത്തുന്നു, നഗരത്തില്‍ നിരോധനാജ്ഞ, മലയാളികള്‍ ആശങ്കയില്‍. നഗരത്തില്‍ തമിഴ് വംശജര്‍ക്കെതിരെയുള്ള ആക്രമം വ്യാപിച്ചതാണ് നിരോധാജ്ഞ പ്രഖ്യാപിക്കാന്‍ കാരണം. സംഘര്‍ഷം നിയന്ത്രിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര സേനയുടെ സഹായം തേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.15ന് ബാംഗ്ലൂര്‍ സിറ്റി …
സ്വന്തം ലേഖകന്‍: ‘മരിച്ചോ ബാലേട്ടാ’, ‘മരിച്ചില്ല’, ഫേസ്ബുക്ക് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് രണ്ട് ഫിലിപ്പൈന്‍ വനിതകള്‍. മലയാളം അറിയാവുന്ന ആരെയും ചിരിപ്പിക്കുന്ന ഫേസ്ബുക്ക് പേരുകളാണ് ഈ യുവതികളുടേത്. മരിച്ചോ ബാലേട്ടാ എന്നാണ് ആദ്യത്തെ യുവതിയുടെ ഫേസ്ബുക്ക് പേര്. ഏതായാലും ബാലേട്ടന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും നിരവധി പേര്‍ പറയുമ്പോള്‍ ഏതോ ഒരു വിരുതന്‍ യുതിയുടെ പേരിനൊപ്പമുള്ള വാക്കുകള്‍ക്കും അര്‍ത്ഥം …
സ്വന്തം ലേഖകന്‍: സ്വദേശി ജീന്‍സുമായി ലോക വിപണി പിടിക്കാന്‍ യോഗ ഗുരു ബാബ രാംദേവ്. ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് അടുത്ത വര്‍ഷം ആദ്യം തന്നെ ലോക വിപണികളില്‍ എത്തിക്കുമെന്ന് രാംദേവ് വ്യക്തമാക്കി. അന്തര്‍ദേശീയ വിപണിയിലേക്ക് കൂടുതലായി പ്രവേശിക്കുന്നതിന്റെ ഭാഗമായി വസ്ത്ര വിപണിയിലേക്കും കമ്പനി കടക്കുകയാണ്. വന്‍കിട വിദേശ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങളാണ് പതഞ്ജലി …
സ്വന്തം ലേഖകന്‍: ബഹിരാകാശം സ്വന്തമാക്കാന്‍ ചൈനയുടെ കുതിപ്പ്, രണ്ടാമത്തെ നിലയം വിക്ഷേപണത്തിന് തയ്യാറാകുന്നു. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമായ (സ്‌പേസ് ലാബ്) തിയാങ്കോങ്2 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 15 നും 20 നും ഇടക്കുള്ള ഒരു ദിവസമായിരിക്കും വിക്ഷേപണം. തിയാങ്കോങ്2 വിക്ഷേപണത്തിന് പൂര്‍ണമായും തയാറായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാബിനെ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ കാളപ്പോരിന് എതിരായ വികാരം ശക്തമാകുന്നു, മാഡ്രിഡില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാളപ്പോരിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് തലസ്ഥാനമായ മഡ്രിഡില്‍ കാളപ്പോര് വിരോധികള്‍ ഒത്തുകൂടിയത്. രാജ്യത്തെ ചില ഉത്സവങ്ങളില്‍ കാളപ്പോരിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയായിരുന്നു വന്‍ പ്രകടനം. കാസ്റ്റില സ്റ്റേറ്റ് സര്‍ക്കാറാണ് കഴിഞ്ഞ ജൂണില്‍ തങ്ങളുടെ അധികാര …
സ്വന്തം ലേഖകന്‍: ഖത്തറില്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ശുചീകരണ തൊഴിലാളികളും വീട്ടുജോലിക്കറും, കാലാവധി ഡിസംബര്‍ ഒന്നുവരെ. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പൊതുമാപ്പിന്റെ അന്വേഷണങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളിലും എംബസികളിലും എത്തുന്നവരില്‍ അധികവും ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ നിയമവിധേയമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് …