സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ കൊള്ളക്കാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ധീരത, വീഡിയോ തരംഗമാകുന്നു. ആയുധധാരികളായ കൊള്ളക്കാരില്‍നിന്ന് കടയിലെ ജീവനക്കാരനെ രക്ഷിച്ച ആറു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ന്യൂസിലന്‍ഡ് മാധ്യമങ്ങളില്‍ താരമായത്. പിതാവിന്റെ ഓക് ലന്‍ഡിലെ ഇലക്ട്രിക്കല്‍ കട കൊള്ളയടിക്കാനായി എത്തിയ ആറു പേരടങ്ങുന്ന മുഖംമൂടി സംഘത്തെയാണ് സാറ പട്ടേല്‍ എന്ന കൊച്ചു പെണ്‍കുട്ടി തുരത്തിയത്. സംഭവത്തിന്റെ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ കെജി ജോര്‍ജിന് ജെസി ദാനിയല്‍ പുരസ്‌കാരം. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ഒക്‌ടോബര്‍ 15ന് പുരസ്‌കാരം സമ്മാനിക്കും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ പ്രവേശിക്കുന്നത്. തിരക്കഥാകൃത്തായി അരങ്ങേറിയ ജോര്‍ജ് 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആ …
സ്വന്തം ലേഖകന്‍: പോണ്‍ സൈറ്റുകളിലെ നിത്യസന്ദര്‍ശകരായ 80000 ത്തോളം ആളുകളുടെ രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യമാക്കി. ബ്രാസേഴസ് എന്ന വെബ്‌സൈറ്റില്‍ അംഗത്വമുള്ള 790,724 പേരുടെ വിവരങ്ങാണ് പുറത്ത് വിട്ടത്. വെബ്‌സൈറ്റില്‍ അംഗത്വം ഉള്ളവരുടെ അക്കൗണ്ട് വിവരങ്ങളാണ് ബ്രാസേഴ്‌സ് ഫോറം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഹാക്കിംഗ് വിവരം പുറത്ത് വന്നതോടെ ബ്രാസേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. …
സ്വന്തം ലേഖകന്‍: തന്റെ പേടിസ്വപ്നമായ ഇന്ത്യന്‍ ബൗളര്‍ ആരെന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് അടുത്തിടെ മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ വെളിപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ തന്റെ പേടിസ്വപ്നം ബാജി ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ദുഃസ്വപ്നം …
സ്വന്തം ലേഖകന്‍: തെലുങ്കാനയില്‍ ജയില്‍ വിനോദസഞ്ചാരം കൊഴുക്കുന്നു, 500 രൂപ കൊടുത്താല്‍ 24 മണിക്കൂര്‍ ജയില്‍വാസം. തെലുങ്കാന സംസ്ഥാനത്തിലെ മെഡാക്ക് ജയിലിലാണ് 500 രൂപ അടച്ചാല്‍ 24 മണിക്കൂര്‍ ജയിലില്‍ കഴിയാനുള്ള വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കിയത്. സംഭവം പുതുമയുള്ളതായിന്നു എങ്കിലും ദിവസങ്ങളോളും വിനോദസഞ്ചാരികള്‍ ആരും എത്തിയിരുന്നില്ല. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ആദ്യ വിനോദസഞ്ചാരി ഹിന്ദുസ്ഥാന്‍ ടൈംസിലെ …
സ്വന്തം ലേഖകന്‍: ബിഗ് ബിയുമായുള്ള തീക്ഷണമായ പ്രണയത്തിന്റെ കഥകളുമായി നടി രേഖയുടെ ജീവചരിത്ര പുസ്തകം വരുന്നു. ഒരിക്കല്‍ അമിതാഭ് ബച്ചനുമായി പ്രണയത്തിലായിരിക്കുനയും പിന്നീട് ബിഗ് ബി വിവാഹിതനായ ശേഷം ഭാര്യ ജയാ ബച്ചന്റെ ഏറ്റവും വലിയ എതിരാളിയായി മാറുകയും ചെയ്ത ബോളിവുഡിലെ മുന്‍ സൂപ്പര്‍നായിക രേഖയുടെ നിരവധി വെളിപ്പെടുത്തലുകള്‍ പുതിയതായി ഇറങ്ങാന്‍ പോകുന്ന ‘രേഖ; പറയാത്ത …
സ്വന്തം ലേഖകന്‍: ഒടുവില്‍ ജാക്കി ചാനെ തേടി ഓസ്‌കര്‍ പുരസ്‌കാരമെത്തി, സമഗ്ര സംഭാവനക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ചൈനീസ് താരം. ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റര്‍ ആന്നി കോഡ്‌സ്, കാസ്റ്റിങ് സംവിധായകന്‍ ലിന്‍ സ്റ്റല്‍മാസ്റ്റര്‍ ഡോക്കുമെന്ററി നിര്‍മാതാവ് ഫ്രഡിറിക് വിസ്മന്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുമെന്ന് യു.എസ് ഫിലിം അക്കാദമി പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഇസാഖ് …
സ്വന്തം ലേഖകന്‍: വരള്‍ച്ചയില്‍ വലയുന്ന രാജസ്ഥാന്‍ ഗ്രാമത്തില്‍ വെള്ളം കുഴിച്ചെടുത്ത് മലയാളി കൂട്ടായ്മ. കുടിവെള്ളമില്ലാതെ വലഞ്ഞ രാജസ്ഥാനിലെ സുറാലി ഗ്രാമത്തിലാണ് ഫേസ്ബുക്കിലെ യാത്രാ പ്രേമികളായ മലയാളികളുടെ കൂട്ടായ്മയായ സഞ്ചാരി കിണര്‍ കുഴിച്ചത്. ‘മരുഭൂമിയിലൊരു നീരുറവ’ എന്ന് പേരിട്ട പരിപാടിയിലൂടെയാണ് മരുഭൂമിയില്‍ കിണര്‍ കുഴിച്ച് ഗ്രാമവാസികള്‍ക്ക് വെള്ളമെത്തിച്ചത്. 2015 ജൂണില്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹമീദലി വാഴക്കാട് …
സ്വന്തം ലേഖകന്‍: സ്വന്തം കുഞ്ഞിനെ പ്രസവിച്ച്, മുലയൂട്ടി വളര്‍ത്തുന്ന അമേരിക്കക്കാരനായ പിതാവ് കൗതുകമാകുന്നു. ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ അമേരിക്കക്കാരിയായ ജെസി ഹെപലാണ് ഭിന്നലിംഗക്കാരനായ തന്റെ സഹോദരന്റെ അപൂര്‍വമായ അനുഭവം പങ്കുവക്കുന്നത്. ‘ഇപ്പോള്‍ 35 വയസുള്ള ഇവാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചത്. ഇവാന്‍ ഒരു ട്രാന്‍സ്‌ജെന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷനായി ജീവിക്കാന്‍ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ വൈദ്യുതി കണക്ഷന് അപേക്ഷിച്ചാല്‍ 48 മണിക്കൂറിനകം കണക്ഷന്‍, ആവശ്യമായ രേഖകള്‍ രണ്ടായി ചുരുക്കും. ഒപ്പം, അപേക്ഷാ ഫോറം ഒരു പേജായി ചുരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. കണക്ഷന്‍ അടക്കം എല്ലാ അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുന്ന പദ്ധതികളാണ് …