സ്വന്തം ലേഖകന്‍: ചരക്ക് സേവന നികുതി ബില്ലില്‍ (ജി.എസ്.ടി) രാഷ്ട്രപതി ഒപ്പിട്ടു, അടുത്ത ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. രാജ്യസഭയും ലോക്‌സഭയും പാസാക്കിയ ബില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമമായി മാറി. ഇന്ത്യയുടെ നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാമെന്ന് പ്രതീക്ഷപ്പെടുന്ന ഒന്നാണ് ജി.എസ്.ടി ബില്‍. ഓഗസ്റ്റ് എട്ടിനാണ് ജി.എസ്.ടി …
സ്വന്തം ലേഖകന്‍: എട്ടാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ വളര്‍ന്ന് പോലീസായി പിടികൂടിയ അമേരിക്കന്‍ യുവതിയുടെ കഥ. ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസില്‍ ജോലി നേടിയ ശേഷം യുവതി ജയിലാക്കിയ സംഭവം നടന്നത് യുഎസിലെ ലൂസിയാനയിലാണ്. തന്റെ ബന്ധു കൂടിയായ എര്‍ലിസ് ചൈസണ്‍ എന്നയാളെയാണ് ടെക്‌സസ് പോലീസില്‍ ഉദ്യോഗസ്ഥയായ യുവതി ജയിലിലടച്ചത്. ഇപ്പോള്‍ 27 വയസുള്ള യുവതിയെ …
സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് ആവശ്യപ്പെട്ട് സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. സൗമ്യയെ തള്ളിയിട്ടതിനെ തെളിവ് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ മൗനം പാലിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി കൊല ചെയ്‌തെന്നു ബോധ്യപ്പെടുത്തണമെന്നും കോടതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷക്ക് എതിരായ അപ്പീല്‍ …
സ്വന്തം ലേഖകന്‍: റിലയന്‍സ് കാള്‍ ടാക്‌സി മേഖലയില്‍ വന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെലികോം രംഗത്ത് കമ്പനി ഉയര്‍ത്തിയ ജിയോ തരംഗം ഒതുങ്ങുന്നതിനു മുമ്പാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനി ഉബര്‍, ഓല മാതൃകയില്‍ ടാക്‌സി സേവന മേഖലയിലേക്ക് ചുവടുവക്കുന്നതായി വാര്‍ത്തകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതിനായി സ്വന്തമായി കാറുകളുടെ ശൃംഖലയും അതിനുള്ള ഡ്രൈവര്‍മാരെയും ഒരുക്കുന്നതിന്റെ തിരക്കിലാണെന്നാണ് …
സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ പ്രമാണിച്ച് അബുദാബിയിലും ദുബായിലും ഒരാഴ്ച സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം. സെപ്റ്റംബര്‍ 11 അര്‍ധരാത്രി മുതല്‍ 17 രാവിലെ 7.59 വരെ സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് അബുദാബി നഗരസഭാകാര്യ ഗതാഗത വകുപ്പ് അറിയിച്ചു. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും വാഹന ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്. ബലിപെരുന്നാള്‍ ആഘോഷദിവസങ്ങളില്‍ ദുബായിലും 6 …
സ്വന്തം ലേഖകന്‍: കുര്‍ദിഷ് ആഞ്ചലീന ജോളിയെന്ന് അറിയപ്പെട്ട പട്ടാള സുന്ദരി ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സുന്ദരിയായ പട്ടാളക്കാരിയെന്നും വിശേഷണമുള്ള 22 കാരിയായ കുര്‍ദിഷ് വംശജ ഏഷ്യ റംസാന്‍ അന്റാറാണ് ഐഎസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ സിറിയയില്‍ ഐഎസുമായി കുര്‍ദ്ദികള്‍ നടത്തിയ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്ന ഇവര്‍ കുര്‍ദിഷ് വുമണ്‍ …
സ്വന്തം ലേഖകന്‍: ‘എനിക്കൊന്നുറങ്ങണം’, മന്ത്രി കെ സുധാകരന്റെ പുതിയ കവിതക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. മന്ത്രിയുടെ കുപ്രസിദ്ധമായ ‘പൂച്ചേ പൂച്ചേ’ എന്ന കവിതയുടെ ആരവമൊഴിയും മുമ്പാണ് ‘എനിക്കൊന്നുറങ്ങണം’ എന്ന കവിതയുമായി അദ്ദേഹം വീണ്ടുമെത്തിയത്. എന്നാല്‍ കവിതയെ ട്രോളുകള്‍ കൊന്നുകൊല വിളിക്കുന്ന കാഴ്ചയാണ്‍` സമൂഹ മാധ്യമങ്ങളില്‍. ‘ഉറക്കും ആശാനേ ഉറക്കും…ഇമ്മാതിരി കവിത എഴുതിയാല്‍ ആശാനെ നാട്ടുകാര്‍ …
സ്വന്തം ലേഖകന്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ യൂത്ത് അംബാസഡറായി നിവിന്‍ പോളിയെത്തുമ്പോള്‍. പുതിയ ടീം ലൈനപ്പ് അവതരിപ്പിച്ചപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിവിന്‍ പോളിയെ യൂത്ത് അംബാസിഡറായി ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കരയുള്ള വെള്ള മുണ്ടും മഞ്ഞ ടീഷര്‍ട്ടും ധരിച്ചായിരുന്നു നിവിന്‍ പോളിയും എത്തിയത്. ചെറുപ്പം …
സ്വന്തം ലേഖകന്‍: ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി മൊബൈല്‍ ആപ്പില്‍, ഡിജി ലോക്കര്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വന്തം ലൈസന്‍സും മറ്റുവിവരങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ മുഖേന നിമിഷ നേരം കൊണ്ട് ഡിജിറ്റല്‍ കോപ്പിയായി ഡൗണ്‍ലോഡ് ചെയ്യാം. പോലീസ് വാഹന പരിശോധനാ സമയത്ത് ഇത് കാണിച്ചാല്‍ മതിയാകും. പോലീസ് പരിശോധനയില്‍ വ്യാജ ബുക്കും പേപ്പറുമാണ് കാണിക്കുന്നതെങ്കില്‍ ക്യൂആര്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആയുധകായിക പരിശീലനം പാടില്ലെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഉത്തരവെന്നാണ് സൂചന. ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചു. മതസ്ഥാപനങ്ങളില്‍ ആയുധ പരിശീലനം …