1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയയില്‍ പുനലൂര്‍ സ്വദേശിയായ യുവാവിന്റെ വധം, കൊല നടത്തിയ ഭാര്യയും കാമുകനും പിടിയില്‍
ഓസ്‌ട്രേലിയയില്‍ പുനലൂര്‍ സ്വദേശിയായ യുവാവിന്റെ വധം, കൊല നടത്തിയ ഭാര്യയും കാമുകനും പിടിയില്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുനലൂര്‍ സ്വദേശിയായ യുവാവിന്റെ വധം, കൊല നടത്തിയ ഭാര്യയും കാമുകനും പിടിയില്‍. പുനലൂര്‍ സ്വദേശി സാം ഏബ്രഹാം (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും അറസ്റ്റിലായി. കഴിഞ്ഞ ഒക്‌ടോബര്‍ പതിനാലിനായിരുന്നു സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമിന്റെ മരണം ഹുദയാഘാതമെന്നായിരുന്നു സോഫിയ ബന്ധുക്കളോട് പറഞ്ഞിരുന്നത്. …
ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, കപ്പല്‍ മുങ്ങിയത് 200 വര്‍ഷം മുമ്പ്
ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, കപ്പല്‍ മുങ്ങിയത് 200 വര്‍ഷം മുമ്പ്
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, കപ്പല്‍ മുങ്ങിയത് 200 വര്‍ഷം മുമ്പ്. ഇന്നു വരെ ലഭിച്ചതില്‍ വച്ച് ഏറ്റവും പഴക്കമേറിയ കപ്പല്‍ അവശിഷ്ടങ്ങളാണ് ഇത്. ഇന്ത്യയില്‍ നിന്നും ചരക്കുമായി പോയ കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ സമുദ്രാന്തര ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന സംഘത്തിന്റെ ക്യാമറയിലാണ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളുടെ …
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ച് കലാകാരന്മാരുടെ പ്രതിഷേധം
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ച് കലാകാരന്മാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ച് കലാകാരന്മാരുടെ പ്രതിഷേധം. രാജാവ് നഗ്‌നനാണെന്ന അടിക്കുറുപ്പോടെയാണ് ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ വിവിധ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്‍ഡിക്ലൈന്‍ എന്ന സംഘടനയാണ് വേറിട്ട പ്രതിഷേധവുമായി ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, കീവ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ട്രംപിന്റെ പൂര്‍ണകായ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ചത്. ട്രംപിനെ ഫാസിസത്തിന്റെ പുതിയ …
ഗുജറാത്തില്‍ അര ലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തില്‍ ചേരുന്നു, ദളിത് പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക്
ഗുജറാത്തില്‍ അര ലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തില്‍ ചേരുന്നു, ദളിത് പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക്
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ അര ലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തില്‍ ചേരുന്നു, ദളിത് പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക്. ചത്ത പശുവിന്റെ തോല് നീക്കം ചെയ്തതിന് ഉനയില്‍ ദളിതരെ മര്‍ദ്ദിച്ചതിനെതിരെ നടത്തിയ വമ്പന്‍ റാലിക്ക് പിന്നാലെയാണ് മതം മാറാനുള്ള നീക്കം. ഹിന്ദു മതത്തിലെ ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് ബുദ്ധമതം സ്വീകരിച്ച അംബേദ്കറുടെ പാത പിന്തുര്‍ന്നാണ് ദളിത് സംഘടനകള്‍ മതം മാറാന്‍ …
പഞ്ചാബില്‍ പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍
പഞ്ചാബില്‍ പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നാണ് കത്തികള്‍ നീക്കം ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42 കാരന്റെ സ്‌കാനിംഗ് പരിശോധനയിലാണ് കത്തികള്‍ കണ്ടെത്തിയത്. …
സൗദിയില്‍ യുപി സ്വദേശിയുടെ ദുരൂഹ മരണം, മൂന്നു മലയാളികള്‍ പിടിയില്‍
സൗദിയില്‍ യുപി സ്വദേശിയുടെ ദുരൂഹ മരണം, മൂന്നു മലയാളികള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ യുപി സ്വദേശിയുടെ ദുരൂഹ മരണം, മൂന്നു മലയാളികള്‍ പിടിയില്‍. കണ്ണൂര്‍, കരുനാഗപ്പള്ളി, പത്തനംതിട്ട സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട യുപി സ്വദേശിയ്‌ക്കൊപ്പം കഴിഞ്ഞിരുന്നവരാണ് ഇവരെന്നും വാര്‍ത്തകള്‍ പറയുന്നു. അസ്വഭാവിക മരണമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, തങ്ങള്‍ രാവിലെ ജോലിയ്ക്കായി പോകുമ്പോള്‍ ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്നും വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ മരിച്ച …
വാഴപ്പഴം വംശനാശ ഭീഷണിയില്‍, പത്തു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്
വാഴപ്പഴം വംശനാശ ഭീഷണിയില്‍, പത്തു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: വാഴപ്പഴം വംശനാശ ഭീഷണിയില്‍, പത്തു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ലോകത്തേറ്റവും കൂടുതല്‍പേര്‍ കഴിക്കുന്നതും വാങ്ങുന്നതുമായ പഴമെന്ന പെരുമയുള്ള വാഴപ്പഴത്തിന് ഇനി അധികം ആയുസ്സില്ലെന്ന് മുന്നറിയിപ്പ് അമേരിക്കന്‍ സസ്യശാസ്ത്ര ഗവേഷകന്‍ ലോനിസ് സ്റ്റെര്‍ഗിപുലോസാണ്. ഏറിയാല്‍ ഒരു ദശാബ്ദംകൊണ്ട് വാഴപ്പഴം ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായേക്കാമെന്നാണ് പുതിയ മുന്നറിയിപ്പ്. ഫംഗസുകളില്‍ നിന്നുണ്ടാകുന്ന രോഗമാണ് ലോകത്താകെ വാഴയ്ക്ക് …
സെക്‌സില്ല, എരിവും പുളിയുമില്ല, ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള വ്യക്തി
സെക്‌സില്ല, എരിവും പുളിയുമില്ല, ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള വ്യക്തി
സ്വന്തം ലേഖകന്‍: സെക്‌സില്ല, എരിവും പുളിയുമില്ല, ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള വ്യക്തി. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സ്വാമി ശിവാനന്ദയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ലൈംഗിക ബന്ധം ഇല്ലാത്തതും സ്‌പൈസി ആയ ആഹാരം ഒഴിവാക്കുന്നതും ദിവസവും യോഗ ചെയ്യുന്നതുമാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് 120 വയസുള്ള അദ്ദേഹം പറഞ്ഞു. ശിവാനന്ദയുടെ …
റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ
റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ
സ്വന്തം ലേഖകന്‍: റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ. കോടിക്കണക്കിന് രൂപയുടെ സമ്മാന വാഗ്ദാനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരിയെ തേടിയെത്തിയിരിക്കുന്നത്. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലായിരുന്നു സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ മലര്‍ത്തിയടിച്ചാണ് സാക്ഷി വെങ്കലം സ്വന്തമാക്കിയത്. മെഡല്‍ നേടിയതോടെ …
കേരളത്തില്‍ ഓണത്തിന് മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്
കേരളത്തില്‍ ഓണത്തിന് മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഓണത്തിന് മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്. ഓണത്തിന് മദ്യവില്‍പ്പന കൂട്ടാനും ഓണ്‍ലൈന്‍ വഴി വില്‍പ്പന സംവിധാനം ആരംഭിക്കാനുമാണ് നീക്കം. മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പരസ്യമായി മദ്യം വാങ്ങുന്നത് അപമാനമായി കരുതുന്നവരെയും ക്യൂ നിന്ന് മദ്യം വാങ്ങാന്‍ മടിയുള്ളവരേയും ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ മുന്തിയ തരം മദ്യമായിരിക്കും …