സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ മുസ്ലീം മതപണ്ഡിതനേയും സഹായിയേയും അജ്ഞാതന്‍ വെടിവച്ചു കൊന്നു. ക്വീന്‍സ് തെരുവില്‍ മുസ്ലീം മതപണ്ഡിതനായ ഇമാം മൗലാന അകോന്‍ജിയും സഹായി താരാ ഉദ്ദിനുമാണ് കൊല്ലപ്പെട്ടത്. ഇരുനിറത്തിലുള്ള ഒരാള്‍ കയ്യില്‍ തോക്കുമായി ഇവിടെ നിന്നും ഓടി രക്ഷപെടുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നമസ്‌കാരത്തിനു ശേഷം അല്‍ ഫുര്‍ക്വാന്‍ മുസ്ലിം പള്ളിയില്‍ നിന്നു പോരുമ്പോള്‍ പിന്നിലൂടെ …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ടെന്നീസില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി, സാനിയ, ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. നാലാം സീഡായ സാനിയ മിര്‍സരോഹന്‍ ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ്‌രാജീവ് റാം സഖ്യത്തോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. ആദ്യ സെറ്റ് 62ന് സ്വന്തമാക്കിയ ഇന്ത്യന്‍ ജോഡി പിന്നീട് …
സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ മകള്‍ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം, അയച്ചയാളെ ഫേസ്ബുക്കിലൂടെ തുറന്നുകാട്ടി ശര്‍മിഷ്ഠ മുഖര്‍ജി. ഓണ്‍ലൈനില്‍ അശ്ലീല സന്ദേശങ്ങളയച്ച് ശല്യം ചെയ്തയാള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി കോണ്‍ഗ്രസ് വക്താവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത്. ഫേസ്ബുക്കിലാണ് പാര്‍ഥ മണ്ഡല്‍ എന്നയാളുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ശര്‍മിഷ്ഠ പോസ്റ്റ് ചെയ്തത്. അപരിചിതനായ ഒരാള്‍ കഴിഞ്ഞദിവസം …
സ്വന്തം ലേഖകന്‍: കേന്ദ്ര റയില്‍ ബജറ്റ് ഇനിയില്ല, അവസാനിക്കുന്നത് 92 വര്‍ഷം പഴക്കമുള്ള കീഴ്വഴക്കം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍ ബജറ്റ് ഉണ്ടാകില്ല. പകരം റെയില്‍ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശിപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. ഇതോടെ 92 വര്‍ഷം മുമ്പ് 1924 ല്‍ ആദ്യമായി അവതരിപ്പിച്ച റയില്‍ ബജറ്റിന് അന്ത്യമായി. നീതി …
സ്വന്തം ലേഖകന്‍: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന് വിസ നിഷേധിച്ചതിന് കാരണമുണ്ടെന്ന് യുകെ ഹോം ഓഫീസ്. വിസ നിഷേധം വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയ യുകെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ നിബന്ധകള്‍ പാലിക്കാത്തതിനാലാണ് അംജദ് അലി ഖാന് വിസ അനുവദിക്കാതിരുന്നതെന്ന് വ്യക്തമാക്കി. അതേസമയം വിസ നിഷേധിക്കാനിടയായ സംഭവത്തില്‍ അംജദ് അലി ഖാനുമായി സംസാരിക്കുമെന്നും …
സ്വന്തം ലേഖകന്‍: ഒളിച്ചോടാന്‍ ശ്രമിക്കുന്ന ജിഹാദി വധുക്കളോട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത, സിറിയയിലേക്ക് പോയ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. പീഡനം സഹിക്കാതെ ഒളിച്ചോടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ പൊതുജനങ്ങള്‍ക്ക് മുന്നിലിട്ട് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയിരുന്നതായി ജിഹാദി വധുവാകാന്‍ നാടുവിടുകയും റഷ്യന്‍ വ്യോമാക്രണത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. എട്ടാം സീഡ് ഈജിപ്തിന്റെ മായര്‍ ഹാനിയെ പരാജയപ്പെടുത്തിയാണ് ദീപിക കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 1012, 115, 116, 114. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം കടുത്ത പോരാട്ടത്തിലൂടെ ദീപിക കിരീടം തിരിച്ചുപിടിക്കുകയായിരുന്നു. മത്സരം 40 മിനിറ്റ് നീണ്ടു. ദീപികയുടെ ഈ വര്‍ഷത്തെ …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ നാലാം സ്വര്‍ണം മുങ്ങിയെടുത്ത് ഫെല്‍പ്‌സ്, തകര്‍ത്തത് 2000 വര്‍ഷം പഴക്കമുള്ള അപൂര്‍വ റെക്കോര്‍ഡ്. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് നേട്ടം. ഇതോടെ ഫെല്‍പ്‌സിന്റെ ഒളിമ്പിക് സ്വര്‍ണ്ണനേട്ടം 22 ആയി. കൂടുതല്‍ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സ് സ്വന്തമാക്കി. 2000 വര്‍ഷം മുന്‍പ് ഗ്രീസിന്റെ ലിയോനിഡസ് റോഡ്‌സ് …
സ്വന്തം ലേഖകന്‍: മലയാളികളെ പുകഴ്ത്തി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പിണറായി കട്ജുവിന് നന്ദി പറഞ്ഞത്. കേരളത്തെക്കുറിച്ച് താങ്കള്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും കട്ജുവിന്റെ വാക്കുകള്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ബുര്‍ഖക്ക് സമ്പൂര്‍ണ നിരോധനം വരുന്നു, നടപടി തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍. ആഭ്യന്തര മന്ത്രി തോമസ് മൈസീര്‍ അവതരിപ്പിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണു പുതിയ നടപടി. എന്നാല്‍ ജര്‍മനിയില്‍ നിലവില്‍ ബുര്‍ഖ ധരിക്കുന്നതില്‍ നിയന്ത്രണമില്ല. തുടര്‍ച്ചയായി നടക്കുന്നു ആക്രമണങ്ങളുടെ പശ്ചത്തലത്തിലാണ് ഈ തീരുമാനം എന്നു സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് …