സ്വന്തം ലേഖകൻ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ വിവേക് അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് ഇരട്ട വകഭേദവും യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത “ഇരട്ട മ്യൂട്ടേഷൻ” ഉള്ള കൊറോണ വൈറസ് വേരിയന്റ് യുകെയിൽ സ്ഥിരീകരിച്ചത് 77 പേർക്ക്. ഇംഗ്ലണ്ടിൽ 73 ഉം സ്കോട്ട്ലൻഡിൽ നാല് കേസുകളും. ഏപ്രിൽ 14 വരെയുള്ള കണക്കാണിത്. ഒരേ വൈറസിൽ തന്നെയുള്ള സ്‌പൈക്ക് പ്രോട്ടീനിൽ രണ്ട് …
സ്വന്തം ലേഖകൻ: വിദേശികളായ ഫ്രണ്ട്ലൈൻ ആരോഗ്യ പ്രവർത്തകരുടെ വീസ കാലാവധി 12 മാസത്തേക്ക് സൗജന്യമായി നീട്ടാൻ യുകെ. ആരോഗ്യ രംഗത്തെ ആയിരക്കണക്കിന് വിദേശി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പന്ത്രണ്ട് മാസത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ വാഗ്ദാനം ചെയ്ത് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രസ്താവനയിറക്കി. ഇതോടെ ഫ്രണ്ട്ലൈൻ പ്രവർത്തകർക്ക് ഒക്ടോബറോടെ വീസ തീർന്നുപോയാലും 12 മാസത്തെ …
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡിനേക്കാൾ കൊടിയ മഹാമാരിയായി തോക്കുകളും വെടിവെപ്പുകളും. രാജ്യത്തെ തോക്കിൻമുനയിൽ നിർത്തി വെടിവെപ്പ് സംഭവങ്ങൾ വർധിച്ചതോടെ കടുത്ത നിയമങ്ങളുമായി ബൈഡൻ ഭരണകൂടം. പ്രത്യേക അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടൻ തോക്കുകളുടെ നിർമാണവും ഉപയോഗവും നിയന്ത്രിച്ചാണ് സർക്കാർ പുതിയ നിയമം പുറത്തിറക്കിയത്. കോൺഗ്രസിന്‍റെ പിന്തുണ ആവശ്യമില്ലാത്ത പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു നിയമ നിർമാണം. അതേ സമയം, …
സ്വന്തം ലേഖകൻ: കുവൈത്തിൽ ചെറുകിട വ്യവസായ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് വിസ മാറ്റത്തിനു അവസരം. ഇതുസംബന്ധിച്ച ഉത്തരവ് വാണിജ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ സല്‍മാനാണു പുറപ്പെടുവിച്ചത്. ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റുന്നതിന് തടസ്സമില്ല. നിയമപ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചെറുകിട സംരംഭങ്ങള്‍ക്കും ഇതോടെ തൊഴിലാളികളുടെ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ പ്രഖ്യാപിച്ച കർശന കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതൽ വീണ്ടും പ്രാബല്യത്തിലായി. പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതി കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി അഞ്ചു പേർക്ക് മാത്രം. കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയും കർവ ബസുകളും സർവീസ് നടത്തില്ല. വീടുകളിലും മജ്‌ലിസുകളും ഇൻഡോർ വേദികളിലും …
സ്വന്തം ലേഖകൻ: അസ്ട്രാസെനക വാക്സീൻ സ്വീകരിക്കുന്ന ചിലരിൽ രക്തം കട്ടപിടിക്കുന്നതിന് വാക്സീനുമായി ബന്ധമുണ്ടാകാമെന്ന നിലപാടു മാറ്റവുമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ). അതേസമയം, ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ലെന്നും വാക്സീൻ നൽകുന്ന ഗുണഫലവുമായുള്ള താരതമ്യത്തിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിയതാണെന്നും ഇഎംഎ വിലയിരുത്തുന്നു. ഇതുകൊണ്ടു തന്നെ അസ്ട്രാസെനക വാക്സീൻ ഉപയോഗിക്കുന്നതിനു തൽക്കാലം നിയന്ത്രണമില്ല. 18 വയസ്സിനു …
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് നിർബന്ധമാക്കണമെന്ന ആവശ്യം യുഎസിൽ വ്യാപകമാവുന്നു. എന്നാൽ ഈ രേഖ അമേരിക്കയില്‍ നിര്‍ബന്ധമല്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും വിമാന കമ്പനികൾ ഉൾപ്പെടെ എല്ലാവരും ഇത് ആവശ്യപ്പെടുന്നു. കൊറോണ വൈറസ് കുത്തിവയ്പ്പിന്റെ ഡിജിറ്റല്‍ തെളിവ് സുരക്ഷിതമായ രാജ്യാന്തര യാത്രയ്ക്ക് അത്യാവശ്യമാണെന്ന് വിമാന കമ്പനികള്‍ …
സ്വന്തം ലേഖകൻ: യുകെയിൽ നിന്നുള്ള വിദേശ അവധി ആഘോഷങ്ങൾക്കായുള്ള യാത്രകൾക്ക് അനുമതി. മെയ് 17 മുതൽ വിദേശ അവധി യാത്രകൾക്കായി രാജ്യം വിടാം. ആറ് ആഴ്ചയ്ക്കുള്ളിൽ വിദേശ അവധി ദിവസങ്ങൾക്ക് വഴിയൊരുക്കി ട്രാഫിക്-ലൈറ്റ് സംവിധാനത്തിലൂടെ വിദേശ യാത്രയ്ക്കുള്ള നിരോധനം നീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്സിനേഷൻ പ്രോഗ്രാമുകൾ, അണുബാധ നിരക്ക്, അറിയപ്പെടുന്ന വേരിയന്റുകളുടെ വ്യാപനം, അവയെ തിരിച്ചറിയാനുള്ള …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർ കോവിഡ് വാക്സീന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കിൽ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പിൽ പറയുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റും, ക്വാറന്റീനും വാക്സീൻ സ്വീകരിച്ചവർക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്‍ലൈൻസിൽ ചൂണ്ടികാണിക്കുന്നു. എന്നാൽ ചില സംസ്ഥാനങ്ങൾ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനിൽ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാൻ യാത്രക്കാൻ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. …