1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയയെ കൊന്നു കൊലവിളിച്ച് പുതിയ മോക്കാ മോക്കാ പരസ്യമെത്തി
ഓസ്‌ട്രേലിയയെ കൊന്നു കൊലവിളിച്ച് പുതിയ മോക്കാ മോക്കാ പരസ്യമെത്തി
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയെ കൊന്നു കൊലവിളിച്ച് പുതിയ മോക്കാ മോക്കാ പരസ്യമെത്തി. ട്വന്റി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ഓസ്‌ട്രേലിയയെ രൂക്ഷമായി പരിഹസിക്കുന്നതാണ് പുതിയ മോക്കാ മോക്കാ പരസ്യം. ട്വന്റി20 ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ഓസീസ് ആരാധകനെ പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ആരാധകര്‍ കണക്കിന് കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ലോകകപ്പില്‍ നിന്ന് നേരത്തെ തന്നെ …
റഷ്യയിലെ ഫ്‌ലൈ ദുബായ് ദുരന്തം, പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്
റഷ്യയിലെ ഫ്‌ലൈ ദുബായ് ദുരന്തം, പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്
സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്‌ലൈ ദുബായ് ദുരന്തം, പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്. റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ റോസിയ 1 ആണ് സംഭാഷണം പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യയില്‍ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മലയാളി ദമ്പതികള്‍ അടക്കം 62 യാത്രക്കാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദുബായില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യാനുള്ള …
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, ചെലവ് 350 കോടി റിയാല്‍
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, ചെലവ് 350 കോടി റിയാല്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, ചെലവ് 350 കോടി റിയാല്‍. അബ്രാജ് കുദയ് എന്നു പേരിട്ടിരിക്കുന്ന ഈ ഹോട്ടലിന് 14 ലക്ഷം ചതുരശ്ര മീറ്ററാണു വിസ്തൃതി. 40,000 മുറികളുള്ള ഹോട്ടലിന്റെ 24,133 മുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. 70 റസ്‌റ്റോറന്റുകള്‍, 4 ഹെലിപാഡുകള്‍, ഷോപ്പിംഗ് മാളുകള്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ബസ് സ്‌റ്റേഷന്‍, …
ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുന്നു
ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുന്നു
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി നടന്ന കൂടിക്കാഴ്ചയില്‍ ശ്രീശാന്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ അവസരമാണെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു. …
യുവനടന്‍ ജിഷ്ണു അന്തരിച്ചു, മരണം കാന്‍സര്‍ ബാധയെ തുടര്‍ന്ന്
യുവനടന്‍ ജിഷ്ണു അന്തരിച്ചു, മരണം കാന്‍സര്‍ ബാധയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: യുവനടന്‍ ജിഷ്ണു അന്തരിച്ചു, മരണം കാന്‍സര്‍ ബാധയെ തുടര്‍ന്ന്. 36 വയസായിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8.15 നാണ് കണ്ണടച്ചത്. മലയാള സിനിമയിലെ പഴയകാല നായക നടനായ രാഘവന്റെ മകനാണ് ജിഷ്ണു. 1987 ല്‍ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് …
ഹൈദരാബാദ് സര്‍വകലാശാല കാമ്പസ് സംഘര്‍ഷഭരിതം, വൈസ് ചാന്‍സലര്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഹൈദരാബാദ് സര്‍വകലാശാല കാമ്പസ് സംഘര്‍ഷഭരിതം, വൈസ് ചാന്‍സലര്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല കാമ്പസ് സംഘര്‍ഷഭരിതം, വൈസ് ചാന്‍സലര്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അപ്പാറാവു രാജിവക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതോടെ സര്‍വകലാശാല അടച്ചു. അടച്ചിട്ട ഹോസ്റ്റലുകള്‍ തുറന്നിട്ടില്ലെങ്കിലും കുടിവെള്ളവും വൈദ്യുതിയും ക്യാമ്പസില്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ …
ഇന്ത്യയോടുള്ള വൈരാഗ്യത്തിന് കാരണം കുട്ടിക്കാലത്ത് സ്‌കൂളില്‍ നടന്ന ബോംബാക്രമണമെന്ന് ലഷ്‌ക്കര്‍ ഭീകരന്‍ ഹെഡ്‌ലി
ഇന്ത്യയോടുള്ള വൈരാഗ്യത്തിന് കാരണം കുട്ടിക്കാലത്ത് സ്‌കൂളില്‍ നടന്ന ബോംബാക്രമണമെന്ന് ലഷ്‌ക്കര്‍ ഭീകരന്‍ ഹെഡ്‌ലി
സ്വന്തം ലേഖകന്‍: ഇന്ത്യയോടുള്ള വൈരാഗ്യത്തിന് കാരണം കുട്ടിക്കാലത്ത് സ്‌കൂളില്‍ നടന്ന ബോംബാക്രമണമെന്ന് ലഷ്‌ക്കര്‍ ഭീകരന്‍ ഹെഡ്‌ലി. താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നടത്തിയ ബോംബാക്രമണമാണ് ഇന്ത്യയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് അമേരിക്കയിലെ ജയിലില്‍ നിന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കി. 1971 ല്‍ നടത്തിയ ബോംബാക്രമണത്തില്‍ സ്‌കൂള്‍ തകരുകയും ജോലിക്കാരെല്ലാം കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുക …
251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍, നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍
251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍, നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍
സ്വന്തം ലേഖകന്‍: 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍, നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍. വെറും 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനവുമായെത്തിയ റിംഗിങ് ബെല്‍സ് കമ്പനിക്കെതിരെ നോയിഡ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യജ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഫ്രീഡം 251’ എന്ന പേരില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന …
കഥാ പ്രാസംഗികനും നടനുമായിരുന്ന വിഡി രാജപ്പന്‍ അന്തരിച്ചു
കഥാ പ്രാസംഗികനും നടനുമായിരുന്ന വിഡി രാജപ്പന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: കഥാ പ്രാസംഗികനും നടനുമായിരുന്ന വിഡി രാജപ്പന്‍ അന്തരിച്ചു. 66 വയസായിരുന്നു. കോട്ടയം കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് പേരൂരിലെ വീട്ടുവളപ്പില്‍. സിനിമകളിലും സീരിയലുകളിലും ഹാസ്യതാരമായും ഉത്സവ പറമ്പുകളില്‍ കഥാ പ്രാസംഗികനായും പ്രശസ്തനായ രാജപ്പന്റെ അവസാന കാലം വിവിധ രോഗങ്ങള്‍ മൂലം ദുരിതപൂര്‍ണമായിരുന്നു. പരേതനായ ദേവദാസാണു പിതാവ്. …
ബ്രസല്‍സില്‍ സ്‌ഫോടനം, അര്‍ജന്റീനയില്‍ ഒബാമയുടെ ടാങ്കോ നൃത്തം, അമേരിക്കന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം
ബ്രസല്‍സില്‍ സ്‌ഫോടനം, അര്‍ജന്റീനയില്‍ ഒബാമയുടെ ടാങ്കോ നൃത്തം, അമേരിക്കന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ സ്‌ഫോടനം, അര്‍ജന്റീനയില്‍ ഒബാമയുടെ ടാങ്കോ നൃത്തം, അമേരിക്കന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം. ബ്രസല്‍സ് ദുരന്തത്തില്‍ നിരവധി അമേരിക്കക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒബാമ അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം ചെയ്തു കളിക്കുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വിമര്‍ശര്‍ കുറ്റപ്പെടുത്തുന്നത്. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ബ്രസല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീന സന്ദര്‍ശനം റദ്ദാക്കി മടങ്ങിവരണമെന്ന ആവശ്യം നിരാകരിച്ച ഒബാമ …