1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലൈവ് പരിപാടിക്കിടെ അവതാരകക്ക് പറ്റിയ പറ്റ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ലൈവ് പരിപാടിക്കിടെ അവതാരകക്ക് പറ്റിയ പറ്റ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ലൈവ് പരിപാടിക്കിടെ അവതാരകക്ക് പറ്റിയ പറ്റ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. റൊമാനിയക്കാരിയായ റൊക്‌സാന വന്‍സിയ എന്ന 25 കാരിക്കാണ് കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അക്കിടി പറ്റിയത്. റൊക്‌സാനയുടെ മേല്‍വസ്ത്രം റിപ്പോര്‍ട്ടിംഗിനിടെ ഊരി വീഴുകയായിരുന്നു. കാലാവസ്ഥ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഇന്ന് വ്യായാമത്തിന് നല്ല ദിവസമാണെന്ന് റൊക്‌സാന പറയുകയും തുടര്‍ന്ന് ചാടി വ്യായാമം ചെയ്ത് …
ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി
ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി
സ്വന്തം ലേഖകന്‍: ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. കന്നുകാലി കച്ചവടക്കാരായ മുഹമ്മദ് മജ്‌ലൂം(35), അസാദ് ഖാന്‍(15) എന്നിവരെയാണ് ലാത്തെഹാര്‍ ജില്ലയില്‍ലെ ബാലുമത് കാട്ടിലുള്ള മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈകള്‍ പുറകില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരും കച്ചവടത്തിനായി കന്നുകാലികളുമായി ചന്തയിലേക്ക് പോകുമ്പോള്‍ തടസം സൃഷ്ടിച്ച അക്രമികള്‍ ക്രൂരമായി മര്‍ദിച്ച് …
കടലില്‍ അപ്രത്യക്ഷനായ വളര്‍ത്തു നായയെ അമേരിക്കന്‍ നാവികസേന ഒരു മാസത്തിനു ശേഷം കണ്ടെത്തി
കടലില്‍ അപ്രത്യക്ഷനായ വളര്‍ത്തു നായയെ അമേരിക്കന്‍ നാവികസേന ഒരു മാസത്തിനു ശേഷം കണ്ടെത്തി
സ്വന്തം ലേഖകന്‍: കടലില്‍ അപ്രത്യക്ഷനായ വളര്‍ത്തു നായയെ അമേരിക്കന്‍ നാവികസേന ഒരു മാസത്തിനു ശേഷം കണ്ടെത്തി. ഉടമയ്‌ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവെ കടലില്‍ കാണാതായ വളര്‍ത്തുനായയെയാണ് കാലിഫോര്‍ണിയയിലെ ഒരു ദ്വീപില്‍നിന്ന് യു.എസ് നാവികസേന ഒരു മാസത്തിനു ശേഷം കണ്ടെത്തിയത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ലൂണ എന്ന നായയാണ് അത്ഭുതകരമായ രീതിയില്‍ രക്ഷപ്പെട്ടത്. ഫെബ്രുവരിയില്‍ സാന്‍ ക്ലെമെന്റ് …
ദുബായ് റഷ്യ വിമാനം തകര്‍ന്ന് 62 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മലയാളി ദമ്പതികളും
ദുബായ്  റഷ്യ വിമാനം തകര്‍ന്ന് 62 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മലയാളി ദമ്പതികളും
സ്വന്തം ലേഖകന്‍: റഷ്യയില്‍ വിമാനം തകര്‍ന്ന് 62 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മലയാളി ദമ്പതികളും. ദുബായില്‍ നിന്നും തെക്കന്‍ റഷ്യയിലേക്ക് പുറപ്പെട്ട ‘ഫൈ്‌ള ദുബായ്’ എന്ന യാത്രാ വിമാനമാണ് റോസ്‌റ്റോവ്ഓണ്‍ഡോണ്‍ എന്ന വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോള്‍ സംഭവിച്ച പിഴവാണ് അപകട കാരണമെന്നാണ് സൂചന. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ ചാമക്കാലായില്‍ മോഹനന്റെ മകന്‍ ശ്യാം …
ഫേസ്ബുക്കിന്റെ തെറ്റു കണ്ടുപിടിക്കല്‍ പദ്ധതി, ഇതുവരെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 4.84 കോടി രൂപ
ഫേസ്ബുക്കിന്റെ തെറ്റു കണ്ടുപിടിക്കല്‍ പദ്ധതി, ഇതുവരെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 4.84 കോടി രൂപ
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന്റെ തെറ്റു കണ്ടുപിടിക്കല്‍ പദ്ധതി, ഇതുവരെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 4.84 കോടി രൂപ. ഫേസ്ബുക്കിന്റെ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മിലുടെയാണ് ഇന്ത്യക്കാര്‍ പാരിതോഷികമായി 4.84 കോടി രൂപ നേടിയത്. സോഫ്റ്റ്‌വെയറുകളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന തെറ്റുകളായ ബഗുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പദ്ധതിയാണിത്. ഇത്തരത്തില്‍ ബഗുകളെ കണ്ടുപിടിക്കുന്നവര്‍ക്ക് സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും പ്രോഗ്രാമര്‍മാര്‍ക്ക് …
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ വിഷാംശം ഉണ്ടായിരുന്നതായി രാസ പരിശോധനാ ഫലം
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ വിഷാംശം ഉണ്ടായിരുന്നതായി രാസ പരിശോധനാ ഫലം
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ വിഷാംശം ഉണ്ടായിരുന്നതായി രാസ പരിശോധനാ ഫലം. സ്വയം കഴിച്ചാലോ മറ്റുള്ളവര്‍ നല്‍കിയാലോ അല്ലാതെ മണിയുടെ ശരീരത്തില്‍ ഇത്രയും അളവില്‍ കീടനാശിനിയും വിഷവസ്തുക്കളും കാണപ്പെടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയതിലും കൂടുതല്‍ അളവില്‍ മണിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നു. അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ വിഷത്തിന്റെ അളവ് …
കൈക്കൂലിക്കാര്‍ക്ക് കൊടുക്കാന്‍ പൂജ്യം രൂപാ നോട്ടുമായി സര്‍ക്കാര്‍ ഇതര സംഘടന രംഗത്ത്
കൈക്കൂലിക്കാര്‍ക്ക് കൊടുക്കാന്‍ പൂജ്യം രൂപാ നോട്ടുമായി സര്‍ക്കാര്‍ ഇതര സംഘടന രംഗത്ത്
സ്വന്തം ലേഖകന്‍: കൈക്കൂലിക്കാര്‍ക്ക് കൊടുക്കാന്‍ പൂജ്യം രൂപാ നോട്ടുമായി സര്‍ക്കാര്‍ ഇതര സംഘടന രംഗത്ത്. രാജ്യത്തെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായ പോരാട്ടത്തിനായാണ് പൂജ്യം രൂപാ നോട്ടുകള്‍ ഫിഫ്ത് പില്ലാര്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടന രംഗത്തിറക്കിയത്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പൂജ്യം രൂപാ നോട്ടുകള്‍ അടിച്ചിറക്കിയിരിക്കുന്നത്. കൈക്കൂലി ആവശ്യപ്പെടുന്നവര്‍ക്ക് ഈ നോട്ടുകെട്ടുകള്‍ നല്‍കി സാധാരണക്കാര്‍ …
സൗദിയിലെ നാനൂറോളം കമ്പനികള്‍ വന്‍ പ്രതിസധിയിലെന്ന് റിപ്പോര്‍ട്ട്, തൊഴിലാളികള്‍ക്ക് ശമ്പളമില്ല
സൗദിയിലെ നാനൂറോളം കമ്പനികള്‍ വന്‍ പ്രതിസധിയിലെന്ന് റിപ്പോര്‍ട്ട്, തൊഴിലാളികള്‍ക്ക് ശമ്പളമില്ല
സ്വന്തം ലേഖകന്‍: സൗദിയിലെ നാനൂറോളം വന്‍കിട കമ്പനികള്‍ വന്‍ പ്രതിസധിയിലെന്ന് റിപ്പോര്‍ട്ട്, തൊഴിലാളികള്‍ക്ക് ശമ്പളമില്ല. എണ്ണ വിലയിടിവ് സൗദി സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമായതിനു പിന്നാലെയാണ് പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നത്. നേരത്തെ സൗദി സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഏറെ മലയാളികള്‍ ഉള്‍പ്പെടെ 18 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന …
അശ്ലീല സൈറ്റുകളുടെ നിത്യ സന്ദര്‍ശകനായ ഇന്ത്യന്‍ യുവാവ് സൗദിയില്‍ പിടിയിലായി
അശ്ലീല സൈറ്റുകളുടെ നിത്യ സന്ദര്‍ശകനായ ഇന്ത്യന്‍ യുവാവ് സൗദിയില്‍ പിടിയിലായി
സ്വന്തം ലേഖകന്‍: അശ്ലീല സൈറ്റുകളുടെ നിത്യ സന്ദര്‍ശകനായ ഇന്ത്യന്‍ യുവാവ് സൗദിയില്‍ പിടിയിലായി. രാജ്യത്ത് വിലക്കുള്ള അശ്ലീല സൈറ്റുകളാണ് രഹസ്യമായി ഇയാള്‍ നിരന്തരം കണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇയാള്‍ സ്ഥിരമായി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നത്. ബാലപീഡനം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ കണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടിരുന്നത്. …
ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവ് നരേന്ദ്ര മോഡിയെന്ന് ടൈം മാഗസിന്‍
ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവ് നരേന്ദ്ര മോഡിയെന്ന് ടൈം മാഗസിന്‍
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവ് നരേന്ദ്ര മോഡിയെന്ന് ടൈം മാഗസിന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മോഡി ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ‘ഇന്റര്‍നെറ്റ് താരം’ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോഡി സാമൂഹ്യ മാധ്യമങ്ങളെ നയതന്ത്രം നടപ്പാക്കാന്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദനാണെന്നും വിലയിരുത്തി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, …