1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍
കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍. ലൈസന്‍സില്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്ന വിദേശികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് കടുത്ത നടപടിക്ക് കുവൈത്ത് തയ്യാറാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഗതാഗതവകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിക്കുന്നതും കള്ള ടാക്‌സി സര്‍വീസ് നടത്തുന്നതും പിടിക്കപ്പെട്ടാല്‍ …
ലോക വനിതാ ദിനത്തില്‍ ചൈനയില്‍ ബ്രായുടെ ഹുക്കഴിക്കല്‍ മത്സരം, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
ലോക വനിതാ ദിനത്തില്‍ ചൈനയില്‍ ബ്രായുടെ ഹുക്കഴിക്കല്‍ മത്സരം, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: ലോക വനിതാ ദിനത്തില്‍ ചൈനയില്‍ ബ്രായുടെ ഹുക്കഴിക്കല്‍ മത്സരം, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ചൈനയിലെ ഒരു പ്രമുഖ മാളാണ് വലിയ വേദിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മത്സരം നടത്തിയത്. ചൈനയിലെ ലിസോവു നഗരത്തിലുള്ള പ്രമുഖ മാളിലായിരുന്നു കാഴ്ചക്കാര്‍ക്കായി വ്യത്യസ്തമായ മത്സരം. വേദിയില്‍ അര്‍ദ്ധ നഗ്‌നരായി നില്‍ക്കുന്ന ആറ് യുവ മോഡലുകളുടെ …
ഇന്ത്യയുടെ സ്‌നേഹത്തെ പുകഴ്ത്തിയ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്
ഇന്ത്യയുടെ സ്‌നേഹത്തെ പുകഴ്ത്തിയ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്‌നേഹത്തെ പുകഴ്ത്തിയ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. ലാഹോറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന പ്രസ്താവന പിന്‍വലിച്ച് അഫ്രീദി മാപ്പു പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ അഫ്രീദിയുടെ ഇന്ത്യാ അനുകൂല പ്രസ്താവനക്കെതിരെ പരിഹാസവുമായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ജാവേദ് മിയാദാദും രംഗത്തെത്തിയിരുന്നു. …
ഇന്ത്യയുടെ തദ്ദേശ മിസൈല്‍ അഗ്‌നി ഒന്ന് വിജയകരമായി പരീക്ഷിച്ചു
ഇന്ത്യയുടെ തദ്ദേശ മിസൈല്‍ അഗ്‌നി ഒന്ന് വിജയകരമായി പരീക്ഷിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ തദ്ദേശ മിസൈല്‍ അഗ്‌നി ഒന്ന് വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ശേഷിയുള്ള മിസൈലായ അഗ്‌നി ഒന്ന് ഉടന്‍ തന്നെ സൈന്യത്തിന്റെ ആയുധപുരയില്‍ എത്തുമെന്നാണ് സൂചന. രീക്ഷിച്ചു. ഒഡീഷയിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല മിസൈലാണ് അഗ്‌നി1. സിംഗിള്‍ സ്‌റ്റേജ് മിസൈല്‍ ആയ അഗ്‌നി1 ഘനദ്രവ്യ പ്ര?പ്പല്ലന്റുകള്‍ ഉപയോഗിച്ചാണ് …
ലണ്ടനിലെ നഴ്‌സറി വിദ്യാര്‍ഥി പറഞ്ഞത് കുക്കുംബര്‍, ടീച്ചര്‍ കേട്ടത് കുക്കര്‍ ബോംബ്, സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഭീകരനാക്കി
ലണ്ടനിലെ നഴ്‌സറി വിദ്യാര്‍ഥി പറഞ്ഞത് കുക്കുംബര്‍, ടീച്ചര്‍ കേട്ടത് കുക്കര്‍ ബോംബ്, സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഭീകരനാക്കി
സ്വന്തം ലേഖകന്‍: ലണ്ടനിലെ നഴ്‌സറി വിദ്യാര്‍ഥി പറഞ്ഞത് കുക്കുംബര്‍, ടീച്ചര്‍ കേട്ടത് കുക്കര്‍ ബോംബ്, സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഭീകരനാക്കി. ഒരു വാക്ക് ഉച്ചരിക്കുന്നതില്‍ വന്ന തെറ്റാണ് ഏഷ്യന്‍ വംശജനായ നാലു വയസുകാരന്‍ വിദ്യാര്‍ഥിക്ക് വിനയായത്. ലണ്ടന്‍ നിവാസിയായ കുട്ടി ലൂണിലെ നഴ്‌സറി സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. ക്ലാസില്‍ ‘കുക്കുംബര്‍’ എന്ന വാക്ക് ‘കുക്കര്‍ ബോംബ്’ എന്ന് …
മരണ ശേഷമെങ്കിലും ഞങ്ങളുടെ മണിയെ വെറുതെ വിടൂ, അപേക്ഷയുമായി കലാഭവന്‍ മണിയുടെ കുടുംബം
മരണ ശേഷമെങ്കിലും ഞങ്ങളുടെ മണിയെ വെറുതെ വിടൂ, അപേക്ഷയുമായി കലാഭവന്‍ മണിയുടെ കുടുംബം
സ്വന്തം ലേഖകന്‍: മരണ ശേഷമെങ്കിലും ഞങ്ങളുടെ മണിയെ വെറുതെ വിടൂ, അപേക്ഷയുമായി കലാഭവന്‍ മണിയുടെ കുടുംബം. മണിയുടെ മരണം സംബന്ധിച്ച് പ്രചരിക്കുന്ന അപവാദങ്ങള്‍ തങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നത് ഏറെ സങ്കടകരമാണെന്നും മണിയുടെ കുടുംബം വ്യക്തമാക്കി. മണിയുടെ മരണത്തിലും ആരോഗ്യത്തെ കുറിച്ചും തെറ്റായ വിവരങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ …
മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. മാധ്യപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞതാണ് മേജര്‍ രവിക്ക് വിനയായത്. വാര്‍ത്താ അവതരത്തിനിടെ സിന്ധു ദുര്‍ഗാ ദേവിയെ വേശ്യയെന്ന രീതിയില്‍ അഭിസംബോധന ചെയ്തു എന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴായിരുന്നു മേജര്‍ രവിയുടെ വിവാദ പരാമര്‍ശം. ദുര്‍ഗാ ദേവിയെ …
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഭീകര സംഘടനയുടെ കൈയ്യില്‍ നിന്നും രക്ഷപെട്ട യസീദി യുവതികളില്‍ ഒരാള്‍ തന്റെ ഭീകരാനുഭവങ്ങള്‍ വിവരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടിമകള്‍ ഗര്‍ഭിണികളായാല്‍ കുറേ കാലത്തേക്ക് ബലാത്സംഗം ചെയ്യാനാവില്ലെന്നതാണ് ഐ.എസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് തീവ്രവാദികള്‍ അടിമയാക്കിയ 16 കാരി പറയുന്നു. …
ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്
ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്
സ്വന്തം ലേഖകന്‍: ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്. ആര്‍എസ്എസിന്റെ പ്രശസ്തമായ കാക്കി നിക്കര്‍ മാറ്റാന്‍ തീരുമാനമായി. കാക്കി നിക്കറിനു പകരം തവിട്ടു നിറത്തിലുള്ള പാന്റ്‌സാകും പുതിയ വേഷം. രാജസ്ഥാനിലെ നാഗോറില്‍ നടക്കുന്ന പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് 90 വര്‍ഷം പഴക്കമുള്ള ഔദ്യോഗിക വേഷം മാറ്റുന്നതായി …
എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍
എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍
സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍. എണ്ണവിലയില്‍ സംഭവിച്ച വന്‍ ഇടിവ് വന്‍കിട കരാറുകള്‍ ഇല്ലാതാക്കിയതാണ് കരാര്‍ കമ്പനികളെ പ്രതിസന്ധിയില്‍ ആക്കിയത്. കരാര്‍ കമ്പനി ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവശ്യയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നൂറിലേറെ വന്‍കിട കരാര്‍ കമ്പനികളാണ് രൂക്ഷമായ …