സ്വന്തം ലേഖകന്‍: ഇതു പോലൊരു ജന്മദിന ആഘോഷം സ്വപ്നങ്ങളില്‍ മാത്രം, അമേരിക്കന്‍ പിതാവ് മകളുടെ പിറന്നാള്‍ ആഘോഷിച്ചത് പണം വാരിയെറിഞ്ഞ്. അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ അഭിഭാഷകനായ തോമസ് ജെ ഹെന്റിയാണ് മകള്‍ മായ ഹെന്റിയുടെ പിറന്നാള്‍ 42 ലക്ഷം പൗണ്ട് ചെലവഴിച്ച് ആഘോഷിച്ചത്. സാന്‍ അന്റോണിയോയില്‍ 55000 ചതുരശ്ര അടിയിലൊരുക്കിയ സ്‌റ്റേജിലാണ് ജന്മദിനാഘോഷം നടന്നത്. ബലൂണുകള്‍ക്കും …
സ്വന്തം ലേഖകന്‍: മത്സരം ജയിച്ചാല്‍ സ്റ്റംപ് പറിക്കുന്നതിന് പിന്നിലെ രഹസ്യം എംഎസ് ധോനി വെളിപ്പെടുത്തുന്നു. ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപ് പറിച്ചെടുത്ത് ഡ്രസിങ് റൂമിലേക്ക് നടക്കുന്ന ധോണി. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം തനിക്ക് കുറച്ച് പദ്ധതികളുണ്ട്. തന്റെ പക്കല്‍ ഇപ്പോഴുള്ള സ്റ്റംപ് ഏത് മത്സരത്തിന് ശേഷം പിഴുതതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓരോ …
സ്വന്തം ലേഖകന്‍: ഭൂട്ടാന് പുതിയ രാജകുമാരന്‍ ജനിച്ചു, ഒരു ലക്ഷം മരങ്ങള്‍ നട്ട് പ്രജകളുടെ സ്വാഗതം. രാജാവ് കേസറിനും രാജ്ഞി പെമയ്ക്കും ആദ്യ കുഞ്ഞ് ജനിച്ചത് ആഷോഷിക്കാനാണ് രാജ്യം മുഴുവന്‍ 108,000 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിന്‍ ടോഗ്‌ബെയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ ഒരു ലക്ഷം പേരാണ് മരം നടാന്‍ ഇറങ്ങിയത്. …
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിധിവിട്ടു, ശാസിച്ച മാതാപിതാക്കളോട് ചൈനയിലെ കൗമാരക്കാരന്‍ ചെയ്ത കടുംകൈ.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതില്‍ പ്രതിഷേധിച്ച് ചൈനയില്‍ 11 കാരന്‍ സ്വന്തം വിരല്‍ മുറിച്ചു കളഞ്ഞു. മകന്‍ സ്മാര്‍ട്ട് ഫോണിന് അടിമയായിരുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. രാവിലെ ഉറക്കമുണരുമ്പോഴേ കുട്ടി സ്മാര്‍ട്‌ഫോണ്‍ കയ്യിലെടുക്കുമായിരുന്നു. ദിവസം മുഴുവര്‍ സ്മാര്‍ട്ട് …
സ്വന്തം ലേഖകന്‍: മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി, ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു, ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി സുരേഷ് റെയ്‌ന. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ ദുരനുഭവങ്ങളാണ് തന്നെ ആത്മഹത്യാ ചിന്തക്ക് പ്രേരിപ്പിച്ചതെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്‌സ്മാനായ റെയ്‌ന പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. 13 മത്തെ വയസ്സില്‍ ഒരു ട്രെയിന്‍ …
സ്വന്തം ലേഖകന്‍: വിജയ് മല്യ ഇതു ചെയ്യുമെന്ന് തമിഴ് നടന്‍ വിജയ് കത്തിയില്‍ മുമ്പെ പറഞ്ഞതാണ്. കോര്‍പ്പറേറ്റുകളടെ തീരാത്ത ആര്‍ത്തി വിഷയമാക്കുന്ന സിനിമയില്‍ വിജയ് പറയുന്ന ഒരു സംഭാഷണമാണ് വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടു എന്ന വാര്‍ത്തകള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 9000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ രാജ്യം …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്തില്‍ പാട്ടിന്റെ ഒച്ച കൂടി, വിമാനത്തില്‍ കൂട്ടത്തല്ല്. ബാല്‍റ്റിമോറില്‍ നിന്നും ലോസ്ഏഞ്ചല്‍സിലേക്കുള്ള സ്പിരിറ്റ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരില്‍ രണ്ട് പേര്‍ ബൂംബോക്‌സില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ചതാണ് കുഴപ്പങ്ങളുടെ തുടക്കം. പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് മറ്റ് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാട്ട് ആസ്വദിച്ചു കൊണ്ടിരുന്ന യാത്രക്കാര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് വിമവനം …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സുന്ദരനായ കുറ്റവാളി ജയില്‍ മോചിതനായി, ഇനി തിരക്കുപിടിച്ച മോഡല്‍. കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും സുന്ദരനായി സാമൂഹ്യ മാധ്യമങ്ങളില്‍ കുറ്റവാളി ജെറമി മീക്‌സാണ് മോഡലിംഗ് രംഗത്തേക്ക് ചുവടു വക്കുന്നത്. അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ മീക്‌സിന് മോചിതനായതിന് തൊട്ടുപിന്നാലെ മോഡലിംഗ് കരാറും എത്തി. ഹൃദയം കവരുന്ന ചൂടന്‍ സുന്ദരനെന്ന് …
സ്വന്തം ലേഖകന്‍: സൂര്യഗ്രഹണ ദിവസം അംഗവൈകല്യം മാറാനായി ഒന്‍പത് മാസമായ കുഞ്ഞിനെ കുഴിച്ചിട്ട് കര്‍ണാടകയിലെ ദമ്പതികള്‍. കുഞ്ഞിന്റെ കാലില്‍ ജന്മനാലുള്ള വൈകല്യം ഭേദമാക്കാനാണ് കുഞ്ഞിനെ കഴുത്തുവരെ മണ്ണില്‍ കുഴിച്ചിട്ടതെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. കര്‍ണാടകയിലെ ബദര്‍ ജില്ലയിലാണ് മാതാപിതാക്കള്‍ കുഴിയെടുത്ത ശേഷം കുഞ്ഞിന്റെ അരക്കെട്ട് വരെയുള്ള ഭാഗം മണ്ണില്‍ കുഴിച്ചിട്ടത്. സൂര്യഗ്രഹണ ദിവസം ഇങ്ങനെ ചെയ്താല്‍ രോഗം …
സ്വന്തം ലേഖകന്‍: യമുനാ തീരത്തെ ലോക സാംസ്‌കാരിക ഉത്സവം, പിഴ അടക്കില്ലെന്ന് ശ്രീ ശ്രീ രവി ശങ്കര്‍. ലോക സാംസ്‌കാരികോത്സവത്തിന് ദേശിയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴയടക്കാന്‍ തയ്യാറല്ലെന്നും യമുനയെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന പരിപാടിയില്‍ പിഴ ചുമത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആര്‍ട്ട് ഓഫ് ലീവിംഗ് സ്ഥാപകന്‍ രവിശങ്കര്‍ പറഞ്ഞു. നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം …