1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2016

സ്വന്തം ലേഖകന്‍: യമുനാ തീരത്തെ ലോക സാംസ്‌കാരിക ഉത്സവം, പിഴ അടക്കില്ലെന്ന് ശ്രീ ശ്രീ രവി ശങ്കര്‍. ലോക സാംസ്‌കാരികോത്സവത്തിന് ദേശിയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴയടക്കാന്‍ തയ്യാറല്ലെന്നും യമുനയെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന പരിപാടിയില്‍ പിഴ ചുമത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആര്‍ട്ട് ഓഫ് ലീവിംഗ് സ്ഥാപകന്‍ രവിശങ്കര്‍ പറഞ്ഞു.

നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യമുനാ തീരത്ത് 60 ഏക്കറോളം വരുന്ന ഭൂമി നികത്തി ഇത്തരമൊരു പരിപാടി നടത്തുന്നത് പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ദേശിയ ഹരിതട്രൈബ്യൂണല്‍ ചൂണ്ടിക്കാണിക്കുന്നു. ഉപാധികളോടെ പരിപാടി നടത്തുന്നതിന് അനുമതി നല്‍കിയ ഹരിതട്രൈബ്യൂണല്‍ ശ്രീ ശ്രീ രവിശങ്കര്‍ അഞ്ചുകോടി രൂപ പിഴയടക്കണമെന്നും വിധിച്ചിരുന്നു.

അതേസമയം, സാംസ്‌കാരികോത്സവം തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കേണ്ടത് ഹരിത ട്രൈബ്യൂണലാണെന്ന് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.