1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊച്ചി മെട്രോ, രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരം
കൊച്ചി മെട്രോ, രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരം
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ, രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരം. കൊച്ചി മുട്ടം യാര്‍ഡില്‍ നിന്നും ഇടപ്പള്ളി വരെയുള്ള ആറു കിലോമീറ്റലിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. രാവിലെ 9.45 നായിരുന്നു പരീക്ഷണം. ആലുവ മുട്ടം യുര്‍ഡ് മുതല്‍ ഇടപ്പള്ളിയിലെ പില്ലര്‍ നമ്പര്‍ 390 വരെ ആറു കിലോമീറ്ററാണ് ദൂരം മെട്രോ വിജയകരമായി ഓടിയെത്തി. ഇതിന് …
കുഴഞ്ഞു വീണപ്പോള്‍ മദ്യപാനിയാക്കി, ഡല്‍ഹി മെട്രോയിലെ കുപ്രസിദ്ധനായ പോലീസുകാരന്‍ സുപ്രീം കോടതിയെ സമീപിച്ചു
കുഴഞ്ഞു വീണപ്പോള്‍ മദ്യപാനിയാക്കി, ഡല്‍ഹി മെട്രോയിലെ കുപ്രസിദ്ധനായ പോലീസുകാരന്‍ സുപ്രീം കോടതിയെ സമീപിച്ചു
സ്വന്തം ലേഖകന്‍: മദ്യപാനിയെന്ന് തെറ്റായ പ്രചരണം, ഡല്‍ഹി മെട്രോയിലെ കുപ്രസിദ്ധനായ പോലീസുകാരന്‍ സുപ്രീം കോടതിയെ സമീപിച്ചു. മദ്യപിച്ച് യാത്ര ചെയ്തുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിതനായ ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിL പികെ സലീമാണ് നഷ്ടപരിഹാരം തേടി സുപ്രീം കോടതിയെ സമീപിച്ചത്. മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞു വീഴുന്ന പോലീസുകാരന്‍ എന്ന പേരില്‍ സലീമിന്റെ ദൃശ്യം ഏതാനും …
ജിമ്മില്‍ വച്ചാണ് തനിക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതെന്ന് അമേരിക്കന്‍ മോഡല്‍, പ്രതിഷേധവുമായി മറ്റു മോഡലുകള്‍
ജിമ്മില്‍ വച്ചാണ് തനിക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതെന്ന് അമേരിക്കന്‍ മോഡല്‍, പ്രതിഷേധവുമായി മറ്റു മോഡലുകള്‍
സ്വന്തം ലേഖകന്‍: ജിമ്മില്‍ വച്ചാണ് തനിക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതെന്ന് അമേരിക്കന്‍ മോഡല്‍, പ്രതിഷേധവുമായി മറ്റു മോഡലുകള്‍. സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്റെ കവര്‍ ഗേളായി പ്രശസ്തിയായ ജെസീക്കയാണ് രതിമൂര്‍ച്ഛ സംബന്ധിച്ച പ്രസ്താവന നടത്തി വെട്ടിലായത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തനിക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടതായും ഗാഢമായി ആരോ ആലിംഗനം ചെയ്യുന്നതു പോലെ തോന്നിയെന്നും ഉടന്‍ താന്‍ കുളിമുറിയിലേക്ക് പോയതായും …
ദൈവം ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്, റഷ്യന്‍ യുവാവിന് ഒരു വര്‍ഷം തടവ്
ദൈവം ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്, റഷ്യന്‍ യുവാവിന് ഒരു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ദൈവം ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്, റഷ്യന്‍ യുവാവിന് ഒരു വര്‍ഷം തടവ്. വിക്ടര്‍ ക്രസ്‌നോവ്(38) എന്ന റഷ്യന്‍ യുവാവാണ് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ഇരയായത്. റഷ്യയുടെ തെക്കന്‍ നഗരമായ സ്റ്റാവ്‌റോപോളിലാണ് സംഭവം. 2014 ഒക്‌ടോബറില്‍ റഷ്യന്‍ സോഷ്യല്‍ നെറ്റുവര്‍ക്കായ ‘വികോണ്ടാക്‌ടേ’യിലാണ് ക്രസ്‌നോവ് ദൈവം ഇല്ലെന്ന് പോസ്റ്റിട്ടത്. ക്രസ്‌നോവിന്റെ പോസ്റ്റിന് മറുപടിയുമായി …
ചരിത്രം കുറിച്ച് ക്യൂബയില്‍ ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി
ചരിത്രം കുറിച്ച് ക്യൂബയില്‍ ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് ക്യൂബയില്‍ ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി. റെവല്യൂഷണറി പാലസില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ക്കണ്ടത്. സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ചര്‍ച്ചക്കു ശേഷം ഇരുവരും ക്യൂബന്‍ സൈനികപരേഡ് വീക്ഷിച്ചു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് …
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ജയം അടിച്ചു മാറ്റാന്‍ ശ്രമം, ശ്രീ ശ്രീ രവിശങ്കറിന് ട്രോളര്‍മാരുടെ പൊങ്കാല
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ജയം അടിച്ചു മാറ്റാന്‍ ശ്രമം, ശ്രീ ശ്രീ രവിശങ്കറിന് ട്രോളര്‍മാരുടെ പൊങ്കാല
സ്വന്തം ലേഖകന്‍: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ജയം അടിച്ചു മാറ്റാന്‍ ശ്രമം, ശ്രീ ശ്രീ രവിശങ്കറിന് ട്രോളര്‍മാരുടെ പൊങ്കാല. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയം സ്വന്തമാക്കാന്‍ ശ്രമിച്ചതാണ് ശ്രീ ശ്രീ രവിശങ്കറിന് വിനയായത്. അഭിനന്ദനങ്ങള്‍ ധോണി, വ്യാഴാഴ്ച നമ്മള്‍ സംസാരിച്ചതു പോലെ ടീം ഇന്ത്യക്ക് സംഭവിച്ചു, എന്നാണ് ഇന്ത്യന്‍ വിജയത്തിനു ശേഷം ശ്രീ …
കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളുമായി ഓശാന ഞായര്‍ ആചരിച്ചു
കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളുമായി ഓശാന ഞായര്‍ ആചരിച്ചു
സ്വന്തം ലേഖകന്‍: കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളുമായി ഓശാന ഞായര്‍ ആചരിച്ചു. കുരിശു മരണത്തിന് മുന്നോടിയായി യേശു കഴുതപ്പുറത്തേറി ജറൂസലം നഗരത്തിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങും ക്രിസ്ത്യാനികള്‍ ഓശാന ഞായര്‍ ആചരിച്ചത്. ഓശാന ആചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ യേശുവിന്റെ ജറൂസലം യാത്രയെ അനുസ്മരിപ്പിക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുകര്‍മങ്ങളും നടന്നു. ഒലിവ് ചില്ലകളേന്തി …
വിദ്യാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റ് ബോധവല്‍ക്കരണ വീഡിയോ കാണിച്ച ന്യൂയോര്‍ക്കിലെ അധ്യാപകന് പിഴ
വിദ്യാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റ് ബോധവല്‍ക്കരണ വീഡിയോ കാണിച്ച ന്യൂയോര്‍ക്കിലെ അധ്യാപകന് പിഴ
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റ് ബോധവല്‍ക്കരണ വീഡിയോ കാണിച്ച ന്യൂയോര്‍ക്കിലെ അധ്യാപകന് പിഴ. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയവരുടെ തലയറക്കുന്ന ദൃശ്യങ്ങളും ഇയാള്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. 300 ഡോളറാണ് അധ്യാപകന് പിഴ നല്‍കേണ്ടി വന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപകനായ അലെക്‌സിസ് നസാരിയൊ എന്ന അധ്യാപകനാണ് പിഴ നല്‍കേണ്ടി വന്നത്. …
പാന്റ്‌സിന്റെ കീശയില്‍ മൊബൈല്‍ ഫോണ്‍ വക്കുന്നവര്‍ക്കായി റേഡിയേഷന്‍ തടയുന്ന അടിവസ്ത്രം എത്തി
പാന്റ്‌സിന്റെ കീശയില്‍ മൊബൈല്‍ ഫോണ്‍ വക്കുന്നവര്‍ക്കായി റേഡിയേഷന്‍ തടയുന്ന അടിവസ്ത്രം എത്തി
സ്വന്തം ലേഖകന്‍: പാന്റ്‌സിന്റെ കീശയില്‍ മൊബൈല്‍ ഫോണ്‍ വക്കുന്നവര്‍ക്കായി റേഡിയേഷന്‍ തടയുന്ന അടിവസ്ത്രം എത്തി. ജര്‍മ്മന്‍ കമ്പനിയാണ് ക്രൗണ്‍ജുവലെന്‍ എന്ന പേരില്‍ ബോക്‌സര്‍ രൂപത്തിലുള്ള അടിവസ്ത്രം വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേകം ഉപയോഗിച്ചിട്ടുള്ള വെള്ളി നൂലുകളാണ് അടിവസ്ത്രത്തിന്റെ പ്രധാന ഭാഗം. സെല്‍ഫോണുകളില്‍നിന്ന് വരുന്ന 98 ശതമാനം റേഡിയേഷനുകളും വൈഫൈയില്‍ നിന്നുള്ള 70 ശതമാനം റേഡിയേഷനുകളും ഈ വെള്ളി …
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസ് പാഡിയിലേക്ക് ചാരായം കൊണ്ടു വന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികള്‍ കണ്ടെത്തി. മണിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തു വന്നതോടെ …