സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ രണ്ടു അവശിഷ്ടങ്ങള്‍ മൊസാംബിക്ക് തീരത്ത് കണ്ടെത്തി. മൊസാംബിക് തീരത്തു കണ്ടെത്തിയ രണ്ടു വിമാന ഭാഗങ്ങള്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് ഓസ്‌ട്രേലിയയും മലേഷ്യയും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിലാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് വിമാനത്തിന്റേതെന്നു കരുതുന്ന രണ്ടു ലോഹഭാഗങ്ങള്‍ മൊസാംബിക് തീരത്തു നിന്നു …
സ്വന്തം ലേഖകന്‍: ബാഴ്‌സക്കു വേണ്ടി മെസി ഗോളടിച്ചു, റയല്‍ മാഡ്രിഡ് ആരാധികയുടെ കൈ ഒടിഞ്ഞു. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സ്പാനിഷ് ലീഗിലെ കീരിയും പാമ്പുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും തനിക്കും തമ്മില്‍ എന്തു വൈരാഗ്യമെന്നാണ് ഒരു റയല്‍ മാഡ്രിഡ് ആരാധികയുടെ ചോദ്യം. സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സിയുടെ ഗോളിലേക്കുള്ള …
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിക്കു പിന്നാലെ 13 ബ്രാന്‍ഡുകള്‍, വരുമാനം 100 കോടി കടന്നു. അനുഷ്‌ക വിവാദത്തിനും തകര്‍പ്പന്‍ ഫോമിനുമിടയില്‍ കോഹ്‌ലിയെ സംബന്ധിച്ച് മാധ്യമങ്ങള്‍ വിട്ടുപോയ ഒന്നായിരുന്നു താരത്തിന്റെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം. സച്ചിനും ധോണിയും കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും വിലയുള്ള ക്രിക്കറ്റ് താരമാണ് കോഹ്‌ലി. പരസ്യക്കാരുടെ പ്രിയ താരമായ കോഹ്‌ലി 13 ലധികം …
സ്വന്തം ലേഖകന്‍: നിറം കലക്കിയ വെള്ളം സ്ത്രീകളുടെ ദേഹത്തു വീഴരുതെന്ന് പോലീസ്, മുംബൈയില്‍ ഹോളി ആഘോഷം വിവാദത്തില്‍. നനഞ്ഞൊട്ടി സ്ത്രീകളുടെ നഗ്‌നത വെളിവാകുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഹോളി ആഘോഷങ്ങളില്‍ നിറം കലക്കിയ വെള്ളം ഒഴിക്കുന്നതും ബലൂണില്‍ വെള്ളം നിറച്ച് സ്ത്രീകള്‍ക്ക് നേരെ എറിയുന്നതും നിരോധിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ പട്ടികയില്‍ പെടുത്തി …
സ്വന്തം ലേഖകന്‍: ബലാത്സംഗ വീരനെ പാഠം പഠിപ്പിച്ച ഷെഫീല്‍ഡിലെ 21 കാരിക്ക് ധീരതക്കുള്ള പുരസ്‌കാരം. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ജോനാഥന്‍ ഹോംസ് എന്ന കുറ്റവാളിയെ വീടിന്റെ താക്കോല്‍ കൊണ്ട് കൈകാര്യം ചെയ്ത 21 കാരിയുടെ ധൈര്യത്തെ പ്രശംസിക്കുന്ന തിരക്കിലാണ് യുകെയിലെ മാധ്യമങ്ങള്‍. ഹോംസ് ആക്രമിച്ചപ്പോള്‍ തിരിച്ച് ആക്രമിക്കുകയും പരാതി കൊടുക്കുകയും അന്വേഷണത്തില്‍ സഹായിച്ച് ഹോംസിനെ അഴികള്‍ക്കുള്ളിലാക്കാന്‍ …
സ്വന്തം ലേഖകന്‍: ബെല്‍ജിയം ചാവേര്‍ സ്‌ഫോടനങ്ങളില്‍ പൊട്ടിത്തെറിച്ചത് സഹോദരന്മാരെന്ന് കണ്ടെത്തല്‍. ഇബ്രാഹിം എല്‍ ബക്കറൂയി, ഖാലിദ് എല്‍ ബക്കറൂയി എന്നീ സഹോദരന്മാരാണ് ചാവേര്‍ ബോംബുകളായി 42 പേരുടെ ജീവനെടുത്തത്. ഇബ്രാഹിം സാവെന്റെം വിമാനത്താവളത്തിലൂം ഖാലിദ് മാല്‍ബീക് മെട്രോ സ്‌റ്റേഷനിലുമാണു പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തില്‍ 12 പേരും മെട്രോ സ്‌റ്റേഷനില്‍ 30 പേരും കൊല്ലപ്പെട്ടു. രണ്ടിടത്തുമായി ഇരുനൂറ്റമ്പതോളം പേര്‍ക്കു …
സ്വന്തം ലേഖകന്‍: ജീവനക്കാരുടെ പാര്‍ട്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ അര്‍ദ്ധനഗ്‌ന നൃത്തം, മൈക്രോസോഫ്റ്റ് മാപ്പു പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികളെയും ജീവനക്കാരെയും സന്തോഷിപ്പിക്കുന്നതിനായാണ് കമ്പനി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അര്‍ദ്ധനഗ്‌ന നൃത്തം സംഘടിപ്പിച്ചത്. തങ്ങള്‍ക്ക് സംഭവിച്ചത് സമാനതകളില്ലത്ത തെറ്റാണ്. നടപടി പലരെയും നിരാശരാക്കിയത് അറിഞ്ഞു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് വിഭാഗം മേധാവി ഫില്‍ സ്‌പെന്‍സര്‍ പുറത്തിറക്കിയ വാര്‍ത്താ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്‌ലിക്ക് പാകിസ്താനില്‍ നിന്നൊരു പ്രണയ ലേഖനം. വിവാദ പാക് മോഡല്‍ കാന്‍ഡീല്‍ ബലോച്ചാണ് ഇന്ത്യയുടെ സൂപ്പര്‍ താരത്തോടുള്ള തന്റെ പ്രണയം ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ ഇന്ത്യയുമായുള്ള മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചാല്‍ പാക് ആരാധകര്‍ക്കായി നഗ്‌ന നൃത്തം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ കക്ഷിയാണ് കാന്‍ഡീല്‍ ബലോച്ച്. എന്നാല്‍ ഇന്ത്യയുടെ ജയത്തോടെ …
സ്വന്തം ലേഖകന്‍: പ്രാര്‍ഥനാ പുസ്തകം ദുര്‍മന്ത്രവാദ രേഖകളെന്ന് ആരോപിച്ച് സൗദിയില്‍ പാലക്കാട് സ്വദേശിനിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന പ്രാര്‍ത്ഥന പുസ്തകം ദുര്‍മന്ത്രവാദം ചെയ്യാനുള്ള മന്ത്രങ്ങളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ്. വീട്ടമ്മയുടെ സ്‌പോണ്‍സറുടെ പരാതിയിലായിരുന്നു നടപടി. നേരത്തെ ശമ്പളവും ഭക്ഷണവും നല്‍കാത്ത സ്‌പോണ്‍സര്‍ക്കെതിരെ മലയാളി വീട്ടമ്മ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നിയമ നടപടികള്‍ …
സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചു, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സിലെ പ്രധാന വിമാനത്താവളമായ സാവെന്തം വിമാനത്താവളത്തിലാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. 35 ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും. വിമാനത്താവളത്തിലെ ഡിപ്പാര്‍ചല്‍ വിഭാഗത്തിലാണ് ആദ്യം സ്‌ഫോടനങ്ങളുണ്ടായത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയായിരുന്നു …