1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2016

സ്വന്തം ലേഖകന്‍: സൗദിയിലെ നാനൂറോളം വന്‍കിട കമ്പനികള്‍ വന്‍ പ്രതിസധിയിലെന്ന് റിപ്പോര്‍ട്ട്, തൊഴിലാളികള്‍ക്ക് ശമ്പളമില്ല. എണ്ണ വിലയിടിവ് സൗദി സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമായതിനു പിന്നാലെയാണ് പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നത്.

നേരത്തെ സൗദി സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഏറെ മലയാളികള്‍ ഉള്‍പ്പെടെ 18 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന കരാര്‍ മേഖലെയാണ് പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളായ സൗദ് അരാംകോ, സാബിക്, റോയല്‍ കമ്മിഷന്‍ തുടങ്ങിയവര്‍ നൂറിലധികം വന്‍കിട പദ്ധതികളാണു നിര്‍ത്തിവച്ചു.

ഈ കമ്പനികളില്‍ നിന്ന് കരാര്‍ ജോലികള്‍ പ്രതീക്ഷിച്ചു വിദേശത്തു നിന്നും നൂറു കണക്കിനു തൊഴിലാളികളെ ഇറക്കുമതി ചെയ്ത നിരവധി കമ്പനികളാണ് തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആറു മാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളുണ്ട്. ഭക്ഷണത്തിനും ചെലവിനുമുള്ള പണം മാത്രം നല്‍കുന്ന കമ്പനികളുമുണ്ട്.

എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് നാനൂറോളം കമ്പനികളാണ് കടുത്ത പ്രതിസന്ധിയിലായത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചുവിടുന്നത്. പിരിച്ചുവിടലിലൂടെ തൊഴിലാളികളുടെ എണ്ണം കുറച്ച് പ്രതിസന്ധി തല്‍ക്കാലം മറികടക്കാനാണ് ശ്രമം. എണ്ണ വിലയിടിവ് തുടരുന്ന പക്ഷം പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണവും കൂടും.

അതേസമയം പ്രതിസന്ധി മറികടക്കാന്‍ വിദേശ ബാങ്കുകളില്‍ നിന്ന് ഏകദേശം 800 കോടി ഡോളര്‍ വായ്പയെടുക്കാന്‍ സൗദി ഭരണകൂടം നടപടി തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.