1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2016

സ്വന്തം ലേഖകന്‍: കടലില്‍ അപ്രത്യക്ഷനായ വളര്‍ത്തു നായയെ അമേരിക്കന്‍ നാവികസേന ഒരു മാസത്തിനു ശേഷം കണ്ടെത്തി. ഉടമയ്‌ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവെ കടലില്‍ കാണാതായ വളര്‍ത്തുനായയെയാണ് കാലിഫോര്‍ണിയയിലെ ഒരു ദ്വീപില്‍നിന്ന് യു.എസ് നാവികസേന ഒരു മാസത്തിനു ശേഷം കണ്ടെത്തിയത്.

ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ലൂണ എന്ന നായയാണ് അത്ഭുതകരമായ രീതിയില്‍ രക്ഷപ്പെട്ടത്. ഫെബ്രുവരിയില്‍ സാന്‍ ക്ലെമെന്റ് എന്ന ദ്വീപില്‍നിന്ന് ഒരു മൈല്‍ അകലെ ഉടമയ്‌ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കവെയാണ് ലൂണയെ കടലില്‍ കാണാതാകുന്നത്. പ്രധാന കരയില്‍നിന്ന് 127 കിലോമീറ്റര്‍ അകലെയായിരുന്നു ബോട്ടിന്റെ സഞ്ചാരപാത.

തുടര്‍ന്ന് ഉടമ കൊര്‍നാഡോയിലെ നേവല്‍ ബേസില്‍ സഹായം അഭ്യര്‍ത്ഥിക്കുകയും നാവിക സേന കടലില്‍ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലൂണയെ കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസമാണ് നാവിക സേന തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ലൂണയെ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്.

നായയെ കാണാതായ സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെ സാന്‍ ക്ലെമന്റ് ദ്വീപിലാണ് ലൂണയെ കണ്ടെത്തിയത്. അല്‍പ്പം ക്ഷീണിച്ചെങ്കിലും ലൂണയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നായയെ ഉടമയ്ക്ക് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.