സ്വന്തം ലേഖകന്‍: ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭാര്യമാരായതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടണിലെ ബെത്‌നല്‍ ഗ്രീന്‍ അക്കാദമിയിലെ വിദ്യാര്‍ഥിനികളായിരുന്ന മൂന്ന് പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരുകയെന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പ് സിറിയയിലേക്ക് കടന്നത്. ഷാമിനാ ബീഗം (16), കാദിശാ സുല്‍ത്താന (17), …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിതിന്റെ മരണം, കേന്ദ്രത്തിന്റെ പങ്കു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. യൂണിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ബി.ജെ.പി എംപിയുടെയും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റേയും ഇടപെടല്‍ തെളിയിക്കുന്ന രേഖകളാണ് പുറത്തായത്. എ.ബി.വി.പി നേതാവ് സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ എം.പിയുടെ കത്തില്‍ എന്തു നടപടി …
സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണം, പിടിയിലായ മലയാളിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട വയനാട് മാനന്തവാടി സ്വദേശിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചതായാണ് സൂചന. 2003 ല്‍ ഒരു സ്പിരിറ്റ് കേസില്‍പെട്ട് നാടുവിട്ട ദിനേശന്‍ ആണ് താനെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. നാടുവിട്ടശേഷം സൗദിയില്‍ എത്തുകയും പിന്നീട് മതംമാറി റിയാസ് ആവുകയും ചെയ്ത …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ മൃതദേഹം പോലീസ് രഹസ്യമായി സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മൃതദേഹം ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ കാണിക്കാതെ ദഹിപ്പിച്ചതായി ആരോപണം. രോഹിത്തിന്റെ ജന്മദേശമായ ഉപ്പലയില്‍ ശവസംസ്‌കാരം നടത്തുമെന്ന് അറിയിച്ച ശേഷമാണ് പോലീസ് ഹൈദരബാദിലെ ശ്മശാനത്തില്‍ രഹസ്യമായി ശവസംസ്‌കാരം നടത്തിയതെന്ന് സുഹൃത്തുക്കള്‍ …
സ്വന്തം ലേഖകന്‍: ഇന്ദുലേഖ സോപ്പ് തേച്ച് വെളുത്തില്ല, പരാതിക്കാരന് 30,000 രൂപ നല്‍കാന്‍ കോടതി ഉത്തരവ്. മാനന്തവാടി സ്വദേശി ചാത്തുവാണ് ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് കബളിപ്പിക്കപ്പെട്ടെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പരസ്യങ്ങളിലൂടെ ഇന്ദുലേഖ കമ്പനിയും പ്രശസ്ത താരം മമ്മൂട്ടിയും ജനങ്ങളെ പറ്റിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. മാസങ്ങളായി സോപ്പ് തേച്ചിട്ടും ഒരു സൗന്ദര്യവും ഉണ്ടായില്ലെന്നാണ് ചാത്തു പറഞ്ഞത്. …
സ്വന്തം ലേഖകന്‍: വാട്‌സാപ്പിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കമ്പനി പിന്മാറി, സൗജന്യ സേവനം തുടരും. നേരത്തെ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം വാട്‌സാപ്പ് അറിയിച്ചിരുന്നു. വാര്‍ത്ത ലോകമെമ്പാടും വാട്‌സാപ്പ് ഉപയോഗിക്കുന്ന 100 കോടിയോളം ആളുകളെ ഞെട്ടിക്കുകയും ചെയ്തു. ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഇത്തരം ഒരു വരി സംഖ്യ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടാമത്തെ ലോക നേതാവായി മോഡി. ട്വിറ്ററിലെ നേട്ടത്തിന് പിന്നാലെയാണ് ഫേസ്ബുക്കിലും ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് നിലവില്‍ ഫേസ്ബുക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോക നേതാവ്. നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 31 മില്യന്‍ ആരാധകരാണുള്ളത്. …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, വയനാട് സ്വദേശി അറസ്റ്റില്‍. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ റിയാസ് എന്ന യുവാവിനെയാണ് ദേശിയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശന്‍ എന്നയാളാണെന്നും പേരുമാറ്റി പത്താന്‍കോട്ടില്‍ കഴിഞ്ഞു വരുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ലോഡ്ജുകളില്‍ എന്‍.ഐ.എ നടത്തിയ തെരച്ചിലിന് ഒടുവിലാണ് …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങള്‍ രംഗത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്നാണ് സിനിമാ രംഗത്തെ പ്രമുഖരുടെ ആവശ്യം. ഏഴു പ്രതികളെയും വിട്ടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് സിനിമാ പ്രവര്‍ത്തകര്‍ റാലി നടത്തും. …
സ്വന്തം ലേഖകന്‍: 36 രോഗികളെ കൊന്ന ഇന്ത്യന്‍ വംശജനായ കൊലയാളി ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍. ജോര്‍ജിയയിലെ ക്ലയ്‌ടോണ്‍ കൗണ്ടിയിലെ മനോരോഗ വിദഗ്ദനായ നരേന്ദ്ര നാഗറെഡിയാണ് അറസ്റ്റിലായത്. അമിതമായ അളവില്‍ മരുന്നു നല്‍കിയാണ് 36 പേരില്‍ 12 പേരെ ഇയാള്‍ കൊലപ്പെടുത്തിയത്. 40 ഓളം പേരടങ്ങിയ ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ പരിശോധനയിലാണ് അമിത മരുന്നു നല്‍കി ഇത്രയും …