1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍
ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍
സ്വന്തം ലേഖകന്‍: ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍. ദാരിദ്ര്യ വിരുദ്ധ സന്നദ്ധ സംഘടനയായ ഓക്‌സാഫിമിന്റെ റിപ്പോര്‍ട്ടിലാണ് ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വലിയ തോതില്‍ വര്‍ധിക്കുകയാണ് എന്ന് തെളിയിക്കുന്ന ഈ കണക്കുകള്‍ ഉള്ളത്. ലോകജനസംഖ്യയിലെ ഏറ്റവും പാവപ്പട്ടവരായ 360 കോടി ജനങ്ങളുടെ ആകെ സമ്പാദ്യവും അതിസമ്പന്നരായ 62 പേരുടെ …
ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത്  വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകരായിരുന്ന രോഹിത് ഉള്‍പ്പെടെ അഞ്ച് പേര്‍ കഴിഞ്ഞ 12 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. …
ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്
ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്
സ്വന്തം ലേഖകന്‍: ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്. ഹിന്ദു മഹാസഭയാണ് താരങ്ങള്‍ക്കെതിരെ മീററ്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് പരിപാടിക്കിടെ ഇരുവരും ഒരു കാളി കാളി ക്ഷേത്രത്തിനു സമീപം ഷൂസിട്ട് കയറിയെന്നാണ് ഹിന്ദു മഹാസഭാ മീററ്റ് പ്രസിഡന്റ് ഭരത് …
കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വന്‍ വിജയം നേടിയ ബാഹുബലിയുടെ രണ്ടാം ചിത്രീകരിക്കാന്‍ കേരളത്തിലെത്തിയ സംവിധായകനും കൂട്ടരുമാണ് ആദിവാസികളുമായി ഉടക്കിയത്. ആദിവാസികള്‍ സിനിമാ ഷൂട്ടിങിന് തടസമായതോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശങ്കയിലുമായി. ആദിവാസി ഊരുകളുടെ വികസനത്തിന് പരിസ്ഥിതി പ്രേമം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ് ഇത്തരം സിനിമകള്‍ക്കായി പരിസ്ഥിതി …
ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു
ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു
സ്വന്തം ലേഖകന്‍: ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു. ആണവ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇറാനുമേല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിലെ നിര്‍ദേശങ്ങളെല്ലാം ഇറാന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിക്കാന്‍ കാരണമായത്. ഉപരോധം നീങ്ങുന്നതോടെ അന്താരാഷ്ട്ര …
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് റോയ്‌ട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ സര്‍ക്കാര്‍ അനുകൂല മേഖലയായ ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് സംഭവം നടന്നത്. കൂട്ടക്കൊലയില്‍ 250 ഓളം പേര്‍ മരണപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. …
തായ്‌വാന് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്
തായ്‌വാന് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: തായ്‌വാന് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്. ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടി (ഡി.പി.പി)നേതാവ് സായ് ഇങ് വെന്‍ ആണ് രാജ്യത്തിന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്. ശക്തമായ ഭരണകൂടവിരുദ്ധ വികാരം നിലനിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ചൈനയില്‍ നിന്ന് വേര്‍പെട്ട് സ്വയംഭരണം വേണമെന്ന നിലപാടുള്ള ഡി.പി.പി വ്യക്തമായ ഭൂരിപക്ഷം നേടി. അതേസമയം, രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ചൈനയുമായി …
സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ആദ്യ മൂന്നു വര്‍ഷം ആദായ നികുതി നല്‍കേണ്ടതില്ല, വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം
സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ആദ്യ മൂന്നു വര്‍ഷം ആദായ നികുതി നല്‍കേണ്ടതില്ല, വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം
സ്വന്തം ലേഖകന്‍: സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ആദ്യ മൂന്നു വര്‍ഷം ആദായ നികുതി നല്‍കേണ്ടതില്ല, വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം. ഇന്ത്യക്ക് ദശലക്ഷം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാഗ്രഹിക്കുന്ന കോടിക്കണക്കിനു മനസ്സുകളും കൈമുതലായുണ്ടെന്ന് ലോകത്തെ മുന്‍നിര സംരംഭകരുടെയും പുതുമുറക്കാരുടെയും സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട്അപ് ഇന്ത്യ കര്‍മപദ്ധതി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി …
കുട്ടികളുടെ രൂപത്തില്‍ സെക്‌സ് ടോയ്‌സ് വിപണിയില്‍ ഇറക്കിയ ജാപ്പനീസ് കമ്പനി പുലിവാലു പിടിച്ചു
കുട്ടികളുടെ രൂപത്തില്‍ സെക്‌സ് ടോയ്‌സ് വിപണിയില്‍ ഇറക്കിയ ജാപ്പനീസ് കമ്പനി പുലിവാലു പിടിച്ചു
സ്വന്തം ലേഖകന്‍: കുട്ടികളുടെ രൂപത്തില്‍ സെക്‌സ് ടോയ്‌സ് വിപണിയില്‍ ഇറക്കിയ ജാപ്പനീസ് കമ്പനി പുലിവാലു പിടിച്ചു. ട്രോട്ടല്ല എന്ന ജാപ്പനീസ് കമ്പനിയാണ് ഇത്തരം ടോയ്‌സ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ടോയ് പുറത്തിറക്കിയതെന്നാണ് കമ്പനിയുടെ വാദം. ടോയ് വ്യാപകമാകുന്നതോടെ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ പിന്തിരിയുമെന്നും കമ്പനി വാദിക്കുന്നു. എന്നാല്‍ ടോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ …
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യചിഹ്നം ഹിന്ദു ദൈവമായ ഹനുമാന്‍
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യചിഹ്നം ഹിന്ദു ദൈവമായ ഹനുമാന്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യചിഹ്നം ഹിന്ദു ദൈവമായ ഹനുമാന്‍. ഒരു യുട്യൂബ് അഭിമുഖത്തില്‍ ഒബാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൃക്തിപരമായി പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഒബാമ. പോക്കറ്റില്‍ സൂക്ഷീച്ചിരുന്ന ചില രൂപങ്ങള്‍ പുറത്തെടുത്താണ് തന്റെ ഭാഗ്യ മുദ്രകളെ ഒബാമ പരിചയപ്പെടുത്തിയത്. ഒരു സ്ത്രീ സമ്മാനിച്ച ഹനുമാന്റെ പ്രതിമയ്ക്ക് …