സ്വന്തം ലേഖകന്‍: കുട്ടികളുടെ രൂപത്തില്‍ സെക്സ് ടോയ്സ് വിപണിയില്‍ ഇറക്കിയ ജാപ്പനീസ് കമ്പനി പുലിവാലു പിടിച്ചു. ട്രോട്ടല്ല എന്ന ജാപ്പനീസ് കമ്പനിയാണ് ഇത്തരം ടോയ്സ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ടോയ് പുറത്തിറക്കിയതെന്നാണ് കമ്പനിയുടെ വാദം.
ടോയ് വ്യാപകമാകുന്നതോടെ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ പിന്തിരിയുമെന്നും കമ്പനി വാദിക്കുന്നു. എന്നാല്‍ ടോയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കുട്ടികളുടെ സെക്സ് ടോയ് പുറത്തിറക്കിയത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടികളുടെ യഥാര്‍ത്ഥ സൈസിലുള്ള സെക്സ് ടോയിയുമായി സെക്സിലേര്‍പ്പെടുന്നവര്‍ പിന്നീട് കുട്ടികളെ തന്നെ പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നവര്‍ പറയുന്നു. എന്നാല്‍ ഇത്തരം ടോയികള്‍ കുട്ടികളെ പീഡനക്കാരില് നിന്ന് രക്ഷിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല