1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2016

സ്വന്തം ലേഖകന്‍: സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ആദ്യ മൂന്നു വര്‍ഷം ആദായ നികുതി നല്‍കേണ്ടതില്ല, വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം. ഇന്ത്യക്ക് ദശലക്ഷം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാഗ്രഹിക്കുന്ന കോടിക്കണക്കിനു മനസ്സുകളും കൈമുതലായുണ്ടെന്ന് ലോകത്തെ മുന്‍നിര സംരംഭകരുടെയും പുതുമുറക്കാരുടെയും സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട്അപ് ഇന്ത്യ കര്‍മപദ്ധതി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ലോകമെമ്പാടും ദരിദ്രകുഞ്ഞുങ്ങള്‍ക്ക് നല്‍കിപ്പോരുന്ന പ്രതിരോധ മരുന്നുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് വിജയകരമായ പല പുതിയ സംരംഭങ്ങള്‍ക്കും വഴിതുറന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നിരാശയുടെ കാലം കഴിഞ്ഞെന്നും പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള സമയമായെന്നും പറഞ്ഞ പ്രധാനമന്ത്രി, അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുതകുന്ന സ്റ്റാര്‍ട്ട്അപ് പോലും രാജ്യത്തിന്റെ വികസനത്തിന് മഹനീയ സംഭാവന നല്‍കുന്നവയാണെന്ന് വിശേഷിപ്പിച്ചു. തൊഴിലന്വേഷകര്‍ എന്നനിലയില്‍നിന്ന് തൊഴില്‍ ദാതാക്കളായി രാജ്യത്തെ യുവജനങ്ങള്‍ മാറണം.

സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ സംരംഭവുമായി മുന്നോട്ടുപോകാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സര്‍ക്കാര്‍ ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെയുണ്ടാവുമെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.