സ്വന്തം ലേഖകന്‍: പശുവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന യുവതി, ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യം വിവാദമാകുന്നു. സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കേയാണ് ബിജെപിയുടെ പരസ്യം വിവാദമായത്. ഒരു യുവതി പശുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രവുമായാണ് ബി ജെ പി പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ബീഫ് വിവാദത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനം ചോദ്യം ചെയ്യുകയാണ് …
സ്വന്തം ലേഖകന്‍: പ്രസിഡന്റിനെതിരായ വധശ്രമം, മാലിദ്വീപില്‍ 30 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 253 പ്രകാരം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച 12 മണിയ്ക്ക് ആരംഭിച്ച അടിയന്തിരാവസ്ഥ 30 ദിവസത്തേക്ക് നീണ്ടു നില്‍കും. പ്രസിഡന്റ് അബ്ദുള്ള ഗയൂമിന്റെ വസതിക്ക് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ബോംബ് കണ്ടെടുത്തതാണ് പെട്ടെന്നുള്ള അടിയന്തിരാവസ്ഥ …
സ്വന്തം ലേഖകന്‍: സിറിയയില്‍ വിമതര്‍ കവചമായി ഉപയോഗിക്കുന്നത് കൂട്ടിലടച്ച സ്ത്രീ പുരുഷന്മാരെ, നേതൃത്വം നല്‍കുന്നത് ഇസ്ലാമിക് സ്റ്റേറ്റ്. സിറിയന്‍ സൈന്യത്തിന്റെ രൂക്ഷമായ വ്യോമാക്രമണത്തെ ചെറുക്കാനാണ് സിറിയയിലെ വിവിധ മുസ്ലീം വിമത ഗ്രൂപ്പുകള്‍ മനുഷ്യ കവചം തീര്‍ക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയില്‍ അകപ്പെട്ട സിറിയന്‍ സൈനികരേയും ബാഷര്‍ അല്‍ അസദിന്റെ അനുകൂലികളേയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. വലിയ ഇരുമ്പ് …
സ്വന്തം ലേഖകന്‍: ഹീത്രൂ വിമാനത്താവളത്തിലേക്ക് കാറോടിച്ചു പോയ കാസര്‍ഗോഡ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കളനാട് സ്വദേശി ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് വിമാനത്താവളത്തിനു സമീപത്തുവച്ചാണ് ഭാസ്‌കരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളം എത്തുന്നതു തൊട്ടുമുമ്പ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭാസ്‌കരന്റെ കാര്‍ ടെര്‍മിനല്‍ അഞ്ചിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ഭാസ്‌കരനെ …
സ്വന്തം ലേഖകന്‍: ഒരു കാരണവശാലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കമല്‍ഹാസനും നയം വ്യക്തമാക്കുന്നു. തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ ഒരു കാരണത്തിന്റെ പേരിലും മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉലകനായകന്‍ വ്യക്തമാക്കിയത്. പ്രമുഖരില്‍ പലരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്നു. അതിനോട് തനിക്ക് യോജിപ്പില്ല, അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ …
സ്വന്തം ലേഖകന്‍: കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളും തീവ്രവാദികളും, കോഴിക്കോട് ബോഡോ തീവ്രവാദി പിടിയില്‍. നിരോധിത തീവ്രവാദ സംഘടനയായ ബോഡോയുടെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്. കോഴിക്കോട് കക്കോടിയില്‍ ഒരുമാസമായി ഒരുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പട്ടിണി കാരണം ഉത്തരേന്ത്യയില്‍ നിന്നും പലായനം ചെയ്ത ദിന്‍ഗ ഇവിടെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു എന്നാണ് …
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രയില്‍ സ്ത്രീകള്‍ക്ക് തുണയായി ആര്‍പിഎഫ് മൊബൈല്‍ ആപ്പ് വരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മെബൈല്‍ അപ്ലിക്കേഷന്‍ സേവനം കൊണ്ടു വരുന്നതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് മുന്നോട്ടു വന്നിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനു പുറമെ എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു …
സ്വന്തം ലേഖകന്‍: കാമുകന്റെ കൂടെ ഒളിച്ചോടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലുന്ന അഫ്ഗാനിസ്ഥാനിലെ ഗാല്‍മീനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്ത്. കാമുകനൊപ്പം പിടിക്കപ്പെട്ട പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കാമുകന് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ യൂട്യൂബിലാണ് പ്രത്യക്ഷപ്പെട്ടത്. ഇഷ്ടമില്ലാതെ ഒരാളെ …
സ്വന്തം ലേഖകന്‍: ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബോളിങ്ങിന് പുതിയ രാജാവ് വരുന്നു, അതും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന്. രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായ 20 കാരന്‍ നാഥു സിംഗാണ് തന്റെ വേഗം കൊണ്ട് ശ്രദ്ധേയനാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ മത്സരത്തിലാണ് നാഥു സിംഗ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. മത്സരത്തില്‍ 1 വിക്കറ്റ് മാത്രമേ …
സ്വന്തം ലേഖകന്‍: ഗ്ലൗസസ്റ്റര്‍ സബ്‌വേ റെസ്‌റ്റോറന്റിലെ ജീവനക്കാരി ഫ്രീസറില്‍ കുടുങ്ങി കിടന്നത് എട്ടു മണിക്കൂര്‍, റസ്റ്റോറന്റിനെതിരെ കേസ്. ബ്രിട്ടനിലെ ഗ്ലൗസെസ്റ്ററിലെ സബ്‌വേ റസ്റ്റോറന്റ് ഫ്രീസറിലാണ് ജീവനക്കാരി തണുത്തു മരവിച്ച് ഇരുന്നത്. അകത്ത് ആളുണ്ടെന്നറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോകുകയായിരുന്നു. 20കാരിയായ കാര്‍ലെ ദൗബാനെയാണ് അപകടത്തില്‍പ്പെട്ടത്. ഹെല്‍പ് മി എന്നു കടലാസില്‍ എഴുതി വാതിലിനു പുറത്തിട്ടിട്ടും ആരും കണ്ടില്ല. അടുത്ത …