1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ്, പ്രതി നാസര്‍ കീഴ്ടടങ്ങി
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ്, പ്രതി നാസര്‍ കീഴ്ടടങ്ങി
സ്വന്തം ലേഖകന്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ്, പ്രതി നാസര്‍ കീഴ്ടടങ്ങി. കോളേജില്‍ പരീക്ഷ നടത്താന്‍ പ്രൊ. ടിജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് കൈ വെട്ടിമാറ്റിയത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് പ്രതി നാസര്‍ കീഴടങ്ങിയത്. കുറ്റകൃത്യം ആസൂത്രണം ചെയ്തത് നാസര്‍ ആണെന്നാണ് എന്‍ഐഎ പറഞ്ഞിരുന്നത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ എന്‍ഐഎ തിരച്ചില്‍ …
ഭിന്നലിംഗ വിഭാഗത്തില്‍ നിന്ന് ആദ്യ എസ്‌ഐ തമിഴ്‌നാട് പോലീസില്‍, നിയമനം കോടതി ഉത്തരവു വഴി
ഭിന്നലിംഗ വിഭാഗത്തില്‍ നിന്ന് ആദ്യ എസ്‌ഐ തമിഴ്‌നാട് പോലീസില്‍, നിയമനം കോടതി ഉത്തരവു വഴി
സ്വന്തം ലേഖകന്‍: ഭിന്നലിംഗ വിഭാഗത്തില്‍ നിന്ന് ആദ്യ എസ്‌ഐ തമിഴ്‌നാട് പോലീസില്‍, നിയമനം കോടതി ഉത്തരവു വഴി. കെ.പ്രതിക യാഷിണിയെയാണ് തമിഴ്‌നാട് പോലീസില്‍ എസ്.ഐ ആയി നിയമിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് പുഷ്പ സത്യനാരായണനും ജസ്റ്റിസ് എസ് കെ കൗളുമടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന യൂണിഫോംഡ് സര്‍വീസ് റിക്രൂട്ടമെന്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. …
തൊഴില്‍ കരാറുകള്‍ കാലപരിധിക്കു മുമ്പെ റദ്ദാക്കിയാല്‍ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം
തൊഴില്‍ കരാറുകള്‍ കാലപരിധിക്കു മുമ്പെ റദ്ദാക്കിയാല്‍ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം
 സ്വന്തം ലേഖകന്‍: തൊഴില്‍ കരാറുകള്‍ കാലപരിധിക്കു മുമ്പെ റദ്ദാക്കിയാല്‍ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം. ആറു വ്യവസ്ഥകള്‍ക്കു വിധേയമായാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. കാലാവധി നിശ്ചയിച്ചു തൊഴില്‍ നിയമനം നേടിയവരോ തൊഴില്‍ ദായകരോ നിര്‍ദിഷ്ട കാലപരിധിക്കുള്ളില്‍ കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ആരാനോ കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുന്നത് അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഒരു മാസത്തെ വേതനം …
കാനഡയില്‍ സുപ്രധാന വകുപ്പുകളില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് മന്ത്രി പദവി, ചരിത്രത്തിലാദ്യം
കാനഡയില്‍ സുപ്രധാന വകുപ്പുകളില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് മന്ത്രി പദവി, ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍: കാനഡയില്‍ സുപ്രധാന വകുപ്പുകളില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് മന്ത്രി പദവി, ചരിത്രത്തിലാദ്യം. ഹര്‍ജിത് സജ്ജന്‍ (പ്രതിരോധം), ബര്‍ദീഷ് ചാഗര്‍ (ചെറുകിട വ്യവസായ–വിനോദസഞ്ചാരം), അമര്‍ജീത് സോഹി (അടിസ്ഥാനസൗകര്യ വികസനം), നവ്ദീപ് ബെയ്ന്‍സ് (ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം) എന്നിവരെയാണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19 ഇന്ത്യന്‍ വംശജരാണു തിരഞ്ഞെടുക്കപ്പെട്ടത്. …
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ മഴയെ വകവക്കാതെ കനത്ത പോളിംഗ്. 76.86% വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ മഴയെ വകവക്കാതെ കനത്ത പോളിംഗ്. 76.86% വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ മഴയെ വകവക്കാതെ കനത്ത പോളിംഗ്. 76.86% വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ ഇന്ന് റിപോളിംഗ് നടക്കുന്ന ബൂത്തുകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായാലെ പൂര്‍ണ പോളിംഗ് ശതമാനം കണക്കാക്കാന്‍ കഴിയൂ. എന്നാല്‍ അവസാനം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുഘട്ടങ്ങളിലായി കേരളത്തിലെ പോളിങ് ശതമാനം 77.35 ആണ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ …
ആര്‍എസ്എസ് നിക്കര്‍ മാറ്റി പാന്റ്‌സിട്ട് ന്യൂ ജനറേഷനാകുന്നു, യുവാക്കളെ ആകര്‍ഷിക്കാനെന്ന് വാദം
ആര്‍എസ്എസ് നിക്കര്‍ മാറ്റി പാന്റ്‌സിട്ട് ന്യൂ ജനറേഷനാകുന്നു, യുവാക്കളെ ആകര്‍ഷിക്കാനെന്ന് വാദം
സ്വന്തം ലേഖകന്‍: ആര്‍എസ്എസ് നിക്കര്‍ മാറ്റി പാന്റ്‌സിട്ട് ന്യൂ ജനറേഷനാകുന്നു, യുവാക്കളെ ആകര്‍ഷിക്കാനെന്ന് വാദം. ആര്‍എസ്എസ് മുഖമുദ്രയായ കാക്കി നിക്കര്‍ മാറ്റി പാന്റ്‌സ് ആക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് യുവാക്കളെ ആകര്‍ഷിക്കാനുള്ള ആര്‍എസ്എസിന്റെ പുതിയ തന്ത്രമാണീതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇപ്പോഴുള്ള കാക്കി നിക്കര്‍ യൂണിഫോം യുവാക്കളെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണമുണ്ട്. പാന്റ്‌സ് ധരിച്ച് ആര്‍എസ്എസ് റിഹേഴ്‌സലും …
ബിഹാറില്‍ വിധിയെഴുത്ത് പൂര്‍ണം, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ബിഹാറില്‍ വിധിയെഴുത്ത് പൂര്‍ണം, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: ബിഹാറില്‍ വിധിയെഴുത്ത് പൂര്‍ണം, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന നാല് സര്‍വ്വേ ഫലങ്ങളും വിരല്‍ ചൂണ്ടുന്നത് മഹാസഖ്യം ഇത്തവണ ബിഹാര്‍ പിടിക്കുമെന്നാണ്. 243 സീറ്റില്‍ മഹാസഖ്യം 122 സീറ്റ് നേടുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു. മഹാസഖ്യത്തിന് 124 വോട്ടു വരെ നേടാനാകുമെന്നാണ് ന്യൂസ് …
പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി അരുന്ധതി റോയിയും, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി അരുന്ധതി റോയിയും, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി അരുന്ധതി റോയിയും, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ലോക പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ് 1989 ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരമാണ് തിരിച്ചു നല്‍കുന്നത്. പുരസ്‌കാരം തിരിച്ചു നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആശയപരമായ ദുഷ്‌ചെയ്തികള്‍ക്കും പൊതുബോധത്തിനുനേരെയുള്ള അതിക്രമത്തിനും എതിരെ പുരസ്‌കാരം തിരികെ നല്‍കി …
ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍, യാചകനെ പിടികൂടിയ സൗദി പോലീസിന്റെ കണ്ണുതള്ളി
ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍, യാചകനെ പിടികൂടിയ സൗദി പോലീസിന്റെ കണ്ണുതള്ളി
സ്വന്തം ലേഖകന്‍: ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍, യാചകനെ പിടികൂടിയ സൗദി പോലീസിന്റെ കണ്ണുതള്ളി. യാചകര്‍ക്ക് കര്‍ശന നിരോധനമുള്ള സൗദി അറേബ്യയില്‍ സൗദി പോലീസ് പിടികൂടിയ വൃദ്ധനായ യാചകനാണ് തന്റെ വരുമാനം കൊണ്ട് അധികൃതരെ ഞെട്ടിച്ചത്. വൃദ്ധ യാചകന്റെ ഒരു ദിവസത്തെ വരവ് 11000 സൗദി റിയാല്‍ ( ഏകദേശം 192307.7 ലക്ഷം ഇന്ത്യന്‍ രൂപ) …
ഫേസ്ബുക്കില്‍ അടിതെറ്റി വീണ കഴുതയാണ് താനെന്നും ഫേസ്ബുക്കിനെ പേടിയാണെന്നും ചെറിയാന്‍ ഫിലിപ്പ്
ഫേസ്ബുക്കില്‍ അടിതെറ്റി വീണ കഴുതയാണ് താനെന്നും ഫേസ്ബുക്കിനെ പേടിയാണെന്നും ചെറിയാന്‍ ഫിലിപ്പ്
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ അടിതെറ്റി വീണ കഴുതയാണ് താനെന്നും ഫേസ്ബുക്കിനെ പേടിയാണെന്നും ചെറിയാന്‍ ഫിലിപ്പ്. സ്വന്തം ഫേസ് ബുക്ക് പേജിലാണ് ഫിലിപ്പ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നേരത്തെ കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ …