സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസില്‍ സൗദിയില്‍ മൂന്ന് ഇറാനികള്‍ക്ക് വധശിക്ഷ, സൗദി ഇറാന്‍ ബന്ധം ഉലയുന്നു. കടല്‍ത്തീരം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് ഇറാനികളെയാണ് സൗദി വധിച്ചത്. മയക്കുമരുന്ന് കടത്തിന് കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി. നൂറുകണക്കിന് ആളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ട് സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരായത്. …
സ്വന്തം ലേഖകന്‍: ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് ലീഗില്‍ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡിലെ ബേസ് ബോള്‍ സ്‌റ്റേഡിയത്തില്‍ ആണ് മത്സരം നടന്നത്. ഗാംഗുലിയുടെ അഭാവത്തില്‍ സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് സെവാഗ് ആയിരുന്നു. 22 പന്തില്‍ …
സ്വന്തം ലേഖകന്‍: നേപ്പാള്‍ പതിയെ ഇന്ത്യയെ വിട്ട് ചൈനയുടെ തോളിലേക്ക് ചായുന്നു, ഇന്ധന ക്ഷാമത്തില്‍ വലയുന്ന നേപ്പാളിന് ഇന്ധനവുമായി ചൈന. ഇന്ത്യയുമായി അകലുന്ന അയല്‍ രാജ്യങ്ങളെ തങ്ങളുടെ പക്ഷത്താക്കുന്ന തന്ത്രം ചൈന നേപ്പാളിലും പയറ്റുന്നതായാണ് നിരീക്ഷികര്‍ കരുതുന്നത്. നേരത്തെ ശ്രീലങ്കയിലും ചൈന ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. നേപ്പാളുമായി ചൈന നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കാണിക്കുന്ന …
സ്വന്തം ലേഖകന്‍: ബിഹാര്‍ തെരഞ്ഞെടുപ്പ്, നിതീഷ്‌ലാലുമാരുടെ മഹാസഖ്യം കൊടുങ്കാറ്റായി, ബിജെപി പറപറന്നു. ബിജെപിയുടെ കരുത്തില്‍ തുടക്കത്തില്‍ എന്‍ ഡി എ വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് തകര്‍ന്നിടിഞ്ഞു. ഒരു ഘട്ടത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ഗ്രാമീണ മേഖലയില്‍ ആര്‍ ജെ ഡി നടത്തിയ തൂത്തുവാരലാണ് മഹാസഖ്യത്തെ തുണച്ചത്. ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും …
സ്വന്തം ലേഖകന്‍: അവാര്‍ഡ് വാപസിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍, രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് പ്രഖ്യാപിച്ച് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്, മുന്‍നിരയില്‍ അനുപം ഖേറും പ്രിയദര്‍ശനും. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനിടെയാണ് അനുപം ഖേറിന്റെ നേതൃത്വത്തില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി രാജ്യത്തെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് ഇവരുടെ …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ റഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത് സാങ്കേതിക തകറാര്‍ മൂലമല്ലെന്ന് വിദഗദ്ര്‍, ബ്ലാക് ബോക്‌സും വിരല്‍ ചൂണ്ടുന്നത് സ്‌ഫോടനത്തിലേക്ക്. കഴിഞ്ഞ ശനിയാഴ്ച 224 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം സാങ്കേതിക തകരാറുകൊണ്ടല്ലെന്ന് ഫ്രാന്‍സിലെ വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വന്‍ സ്‌ഫോടനത്തെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്ന് തെളിവുകള്‍ ലഭിച്ചതായി ഫ്രഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. വിമാനത്തില്‍ …
സ്വന്തം ലേഖകന്‍: മൊഹാലിയിലെ പിച്ചില്‍ സ്പിന്‍ ഭൂതം, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു, ഇന്ത്യക്ക് 108 റണ്‍സിന്റെ ജയം. രണ്ടിന്നിംഗ്‌സിലും ബാറ്റിംഗ് തവിടുപൊടിയായിട്ടും സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. 218 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 109 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കും പിന്നീട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും …
സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ഷാരൂഖ് ഖാന്‍ നരേന്ദ്ര മോദിയെ തോല്‍പ്പിച്ചു, ഇനി മുന്നില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മാത്രം. ഷാരൂഖ് ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന നേരത്താണ് കിംഗ് ഖാന്‍ ട്വിറ്റര്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ മോദിയെ മറികടന്നത്. രാജ്യത്ത് വര്‍ഗീയമായ അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ഖാന്റെ പ്രസ്താവന നടനെ ഹിന്ദു തീവ്രവാദികളുടെ …
സ്വന്തം ലേഖകന്‍: റഷ്യയുടെ ഉന്നത സാഹിത്യ പുരസ്‌കാരമായ പുഷ്‌കിന്‍ മെഡല്‍ മലയാളത്തിന്റെ പ്രിയകവി ഒഎന്‍വിക്ക്. റഷ്യയുടെ കലയും സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ക്കാണ് പുരസ്‌കാരം. നേരത്തെ റഷ്യന്‍ മഹാവി അക്‌സാണ്ടര്‍ പുഷ്‌കിന്റെ ഒട്ടേറെ കവിതകള്‍ ഒഎന്‍വി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ഈ മാസം നാലിനു ക്രംലിനില്‍ പ്രസിഡന്റ് പുടിന്‍ തന്നെ മെഡല്‍ സമ്മാനിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒഎന്‍വിയുടെ അസൗകര്യം …
സ്വന്തം ലേഖകന്‍: ബെംഗളുരുവില്‍ ഓടുന്ന ബസില്‍ 18 കാരിക്ക് ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവറും ക്ലീനറും പിടിയില്‍. ഓടുന്ന ബസില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ രവിയേയും ക്ലീനര്‍ മഞ്ജുനാഥിനേയും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ആറരയോടെ നഗരത്തില്‍നിന്നു 30 കിലോമീറ്റര്‍ അകലെയാണ് സംഭവം. ബെംഗളൂരു ഗ്രാമ ജില്ലയുടെ ഭാഗമായ ഹൊസ്‌കോട്ടയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലാണു …