സ്വന്തം ലേഖകന്‍: ഹരിയാനയിലെ പഞ്ചര്‍ കടക്കാരന് വൈദ്യുതി ബില്ല് വന്നത് 77 കോടി രൂപ, ബില്ല് കണ്ട് ഉടമയുടെ അമ്മ തലചുറ്റി വീണു. ഹരിയാനയിലെ ഫരീദാബാദില്‍ ഒരു ചെറിയ ടയര്‍ റിപ്പയര്‍ ഷോപ്പിലാണ് 77 കോടി രൂപയുടെ വൈദ്യുതി ബില്‍ എത്തിയത്. ഫരീദാബാദിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലെ സുരീന്ദര്‍ ഓട്ടോ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് …
സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തമായ മൊയ്തീന്‍, കാഞ്ചനമാല പ്രണയ സ്മാരകമായി നടന്‍ ദിലീപ് വാഗ്ദാനം ചെയ്ത കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന് നടക്കും. നേരത്തെ കോഴിക്കോട് മുക്കത്തെ കാഞ്ചനമാലയുടെ വീട്ടിലെത്തിയ ദിലീപ് മൊയ്തീന്‍ …
സ്വന്തം ലേഖകന്‍: പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് ഒഴിവു സമയ വിനോദം, കൊന്നൊടുക്കിയത് 8 കുട്ടികളെ, ജര്‍മ്മന്‍ യുവതി അറസ്റ്റില്‍. ജര്‍മ്മനിയിലെ വാലെന്‍ഫലില്‍ വടക്കു കിഴക്കന്‍ ബാവേയറിയന്‍ ടൗണിലാണ് സംഭവം. പ്ലാസ്റ്റിക് ബാഗിലും ടൗവലിലും കെട്ടിവച്ച നിലയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ പോലിസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ അന്വേഷിച്ചു വരുന്നതേ ഉള്ളു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിനെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ, തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്. 160 ലധികം പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിന് ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ പുറത്തിറക്കി. ഫ്രാന്‍സ് സിറിയയില്‍ തങ്ങള്‍ക്കു നേരെയുള്ള അക്രമണം തുടരുകയാണെങ്കില്‍ ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഐസിസിന്റെ …
സ്വന്തം ലേഖകന്‍: ബെംഗളുരു എഞ്ചിനിയറിംഗ് കോളേജില്‍ വടകര സ്വദേശിക്ക് ക്രൂര പീഡനം, റാഗ് ചെയ്തതും മലയാളികള്‍. ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ വടകര മേപ്പയില്‍ ജനതാ റോഡ് തെക്കെപറമ്പത്ത് അശ്വിന്‍ പ്രണവിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ് ഏറ്റുവാങ്ങേണ്ടി വന്നത്. ബെംഗളുരു വിജയ വിറ്റല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് കോളെജിലായിരുന്നു സംഭവം. ഓഗസ്റ്റ് 10ന് ക്ലാസില്‍ …
സ്വന്തം ലേഖകന്‍: മന്ത്രി ബാബുവിനൊപ്പം യുകെ സന്ദര്‍ശിക്കാന്‍ മനസില്ലെന്ന് പ്രതിപക്ഷം, സംഘത്തില്‍ നിന്ന് എംഎല്‍എമാര്‍ പിന്മാറി. കോമണ്‍വെത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് കെ ബാബു നയിക്കുന്ന നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്. കെ ബാബുവിനെ സംഘത്തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് യുകെ യാത്രയില്‍ നിന്ന് എംഎല്‍എമാര്‍ പിന്‍വാങ്ങിയത്. സി ദിവാകരന്‍, …
സ്വന്തം ലേഖകന്‍: ലോകം പാരീസിനൊപ്പം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 150 പേരുടെ മരണത്തിനിടയാക്കിയ പാരീസ് സ്‌ഫോടനത്തിനും വെടിവയ്പ്പിനും പിന്നില്‍ ആഗോള ഭീകര സംഘടനയായ ഐസിസ് ആണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി രഹസ്യാന്വേഷണ സംഘടനകളും വ്യക്തമാക്കുന്നു. ഐസിസ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എക്‌സ്പ്രസ് ഡോട്ട് കൊ യുകെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ നിന്ന് ടി സിദ്ധിക്കിനെ ഇറക്കി വിട്ടതാണോ സിദ്ധിക്ക് ഇറങ്ങിപ്പോയതാണോ? വിവാദം കൊഴുക്കുന്നു. സിദ്ധിക്ക് ബാര്‍കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു വിവാദ സംഭവങ്ങള്‍. സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍, സി പി എം …
സ്വന്തം ലേഖകന്‍: കശ്മീരില്‍ പരീക്ഷയില്‍ തോറ്റ് ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പുനര്‍ മൂല്യനിര്‍ണയത്തില്‍ ക്ലാസില്‍ ഒന്നാമനായി. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്ത 17 കാരനായ വിദ്യാര്‍ത്ഥിയാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ അധ്യാപകരെ ഞെട്ടിച്ചത്. ശ്രീനഗര്‍ നിവാസിലായ അഡ്‌നാന്‍ ഹിലാലാണ് പരീക്ഷയില്‍ തന്റെ ഇഷ്ട വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. പുനര്‍മൂല്യനിര്‍ണയ ഫലത്തിനു …
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ സിറിയയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാചാരണം. കുപ്രസിദ്ധനായ ഇസ്ലാമിക് സ്റ്റേറ്റ് ആരാച്ചാര്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്. ജോണിനെ ലക്ഷ്യം വച്ച് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുള്ളത്. റാഖയിലെ താവളത്തില്‍ നിന്നും വാഹനത്തില്‍ കയറി മറ്റെവിടേയ്‌ക്കോ പോകാന്‍ …